Home / Photos
Karnataka Assembly Election 2023: കര്‍ണാടകത്തില്‍ പ്രതീക്ഷയോടെ പാര്‍ട്ടികള്‍; യെഡിയൂരപ്പയും സിദ്ധരാമയ്യയും വോട്ട് രേഖപ്പെടുത്തി, ചിത്രങ്ങള്‍ കാണാം
By Vaisakhan MK
കര്‍ണാടകയില്‍ പോളിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരായ യെഡിയൂരപ്പയും സിദ്ധരാമയ്യയും അടക്കമുള്ളവര്‍ ഇതിനോടകം വോട്ട് ചെയ്തു. കോണ്‍ഗ്രസും, ബിജെപിയും, ജെഡിഎസ്സും സര്‍ക്കാരുണ്ടാക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: oneindia
Share
ശിക്കരിപുരയില്‍ കുടുംബസമേതം വോട്ട് ചെയ്യാനെത്തി മുന്‍ മുഖ്യമന്ത്രി യെഡിയൂരപ്പ. മകന് വിജയേന്ദ്രയാണ് ഇവിടെ മത്സരിക്കുന്നത്. ബിജെപി ഇത്തവണ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് യെഡിയൂരപ്പ പോളിംഗിന് ശേഷം പറഞ്ഞു.
2/15
Photo Credit: oneindia
Share
മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും രാവിലെ തന്നെ വോട്ട് ചെയ്യാന്‍ എത്തിയിരുന്നു. ബിജെപിക്കെതിരെ ശക്തമായ അടിയൊഴുക്ക് സംസ്ഥാനത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താന്‍ വന്‍ മാര്‍ജിനില്‍ ഹൂബ്ലി-ധാര്‍വാര്‍ഡില്‍ നിന്ന് വിജയിക്കുമെന്നും ഷെട്ടാര്‍ വ്യക്തമാക്കി.
3/15
Photo Credit: ani
Share
സംസ്ഥാനത്ത് ജെഡിഎസ്സിന് അനുകൂലമായ തരംഗമാണ് ഉള്ളതെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം ജെഡിഎസ് നേതാവ് കുമാരസ്വാമി പറഞ്ഞു. കുടുംബസമേതമാണ് അദ്ദേഹം ബൂത്തിലെത്തിയത്. ചന്നപട്ടണയില്‍ നിന്നാണ് കുമാരസ്വമി മത്സരിക്കുന്നത്.
4/15
Photo Credit: oneindia
Share
കര്‍ണാടകയില്‍ തുടക്കത്തില്‍ പതിയെയായിരുന്നു വോട്ടിംഗ് എങ്കിലും പിന്നീട് വേഗം കൈവരിക്കുന്നതാണ് കണ്ടത്. നിരവധി പേര് ബൂത്തിലേക്ക് എത്തുന്ന കാഴ്ച്ചയും ഇതിനിടെ കാണാമായിരുന്നു
5/15
Photo Credit: oneindia
Share
പല ബൂത്തുകളിലും രാവിലെ തന്നെ തിരക്കുകള്‍ പ്രകടമായിരുന്നു. പ്രായഭേദമില്ലാതെയായിരുന്നു വരവ്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയും ഭാര്യ സുധാ മൂര്ത്തിയുമടക്കമുള്ളവര് രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയിരുന്നു
6/15
Photo Credit: oneindia
Share
കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കുടുംബത്തിനൊപ്പമാണ് വോട്ട് രേഖപ്പെടുത്തിയത്. ഫലം അനുകൂലമായിരിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നു, ഷിഗാവോനില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്.
7/15
Photo Credit: oneindia
Share
ബിജെപിക്കും കോണ്‍ഗ്രസിനും വളരെ നിര്‍ണായകമായ തിരഞ്ഞെടുപ്പാണിത്. ജയിച്ചില്ലെങ്കില്‍ ബിജെപിക്ക് ദക്ഷിണേന്ത്യയിലെ അധികാര കേന്ദ്രം നഷ്ടമാവും. അതുപോലെ കോണ്‍ഗ്രസിനും ദക്ഷിണേന്ത്യയില്‍ പ്രസക്തമായി നില്ക്കാന് ജയം ആവശ്യമാണ്.
8/15
Photo Credit: oneindia
Share
തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെല്ലാം ഇന്നലെ തന്നെ പൂര്‍ത്തിയായിരുന്നു. പലയിടത്തും ബൂത്ത് ഏജന്റുമാരുടെ ശക്തമായ സാന്നിധ്യവുമുണ്ടായിരുന്നു.
9/15
Photo Credit: oneindia
Share
പല പ്രമുഖരും രാവിലെ തന്നെ വോട്ട് ചെയ്യാന്‍ എത്തിയിരുന്നു. അതേസമയം അഴിമതിക്കും വിലക്കയറ്റത്തിനും എതിരെയുള്ള പ്രതികരണമാണ് ഇതെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം


Click it and Unblock the Notifications