Home / Photos
കാവ്യ മാധവന്, മഞ്ജു വാര്യർ, നവ്യ: കലോത്സവ വേദിയിലെ താരങ്ങള്‍, എട്ട് അപൂർവ്വ ചിത്രങ്ങള്‍
By Ajmal MK
അറുപത്തിയൊന്നാമത് സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട് തുടക്കം കുറിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പഴയ കലോത്സവ ഓർമ്മകള്‍ പങ്കുവെച്ച് നിരവധി പ്രമുഖരാണ് രംഗത്ത് വന്നിരിക്കുന്നത്. അത്തരം ചില പ്രമുഖരുടെ പഴയ ചിത്രങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: social media
Share
സ്കൂള്‍ കലോത്സവ വേദിയിലെ മിന്നുതാരമായിരുന്നു കാവ്യാമാധവന്. 1999ലെ കലോത്സവത്തിൽ കലാതിലകമായിരുന്നു കാവ്യ. ഭരതനാട്യം, കുച്ചിപ്പുടി എന്നിവയായിരുന്നു കാവ്യയുടെ മത്സരയിനങ്ങള്‍.
2/8
Photo Credit: social media
Share
‘പൂക്കാലം വരവായി’ എന്ന സിനിമയിലൂടെ ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യ നിരവധി ചിത്രങ്ങളിലെ ബാതാരവേഷങ്ങള്ക്ക് ശേഷം 14ാം വയസിൽ നായികയായി അരങ്ങേറി.
3/8
Photo Credit: social media
Share
സ്ഥിരം കലോത്സങ്ങളിൽ പങ്കെടുത്തിട്ടുള്ള മഞ്ജു വാര്യർ രണ്ട് തവണ കലാതിലകവുമായിട്ടുണ്ട്. 1992ൽ തിരൂരിലും 1995ൽ കണ്ണൂരിലും നടന്ന കലോത്സവത്തിലും മഞ്ജുവായിരുന്നു കലാതിലകം.
4/8
Photo Credit: social media
Share
2000, 2001 വർഷങ്ങളിൽ കലോത്സവേദികളിലൂടെ ശ്രദ്ധേയായ നടിയാണ് നവ്യ. 2000ൽ തൊടുപ്പുഴയിൽ നടന്ന കലോത്സവത്തിൽ കലാതിലകം പട്ടം നഷ്ടമായ നവ്യ കരയുന്ന ദൃശ്യങ്ങളും വൈറലായിരുന്നു.
5/8
Photo Credit: social media
Share
2000 ത്തില്‍ അമ്പിളി ദേവിക്കായിരുന്നു കലാതിലകപ്പട്ടം ലഭിച്ചത്. പിന്നീട് നവ്യയെപ്പോലെ അമ്പിളി ദേവിയും സിനിമകളിലും സീരിയലുകളിലും സജീവമായി.
6/8
Photo Credit: social media
Share
'ഔദ്യോഗിക പരിപാടികൾക്കാണ് കോഴിക്കോട് എത്തിയത്. നഗരം സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ നിറക്കൂട്ടുകളിലേക്കിറങ്ങി കഴിഞ്ഞു. മനസിൽ വേദികളുടേയും ലൈറ്റുകളുടേയും കാണികളുടേയും ആരവം. സ്കൂൾ യുവജനോത്സവ കാലങ്ങൾ ഓർമ്മയിൽ ഉണർന്നു. വീട്, പ്രിയപ്പെട്ടവർ ,ഗുരുക്കന്മാർ, വേദികൾ, കൂട്ടുകാർ, കാത്തിരിപ്പ്... എല്ലാം ഓർമിപ്പിക്കുന്നു ഈ കോഴിക്കോട് . അക്കാലത്തു ..മഞ്ജു വാര്യർ, ഗിന്നസ് പക്രു തുടങ്ങിയ എത്രയെത്ര കലാപ്രതിഭകൾ... എത്ര എത്ര നിറം മങ്ങാത്ത ഓർമ്മകൾ ...- മന്ത്രി വീണ ഫേസ്ബുക്കില്‍ കുറിച്ചു
7/8
Photo Credit: social media
Share
'മോണോ ആക്ടിൽ അന്നു സമ്മാനിതനായ കലാഭവൻ നൗഷാദ് തന്റെ ഓർമ്മകൾക്കൊപ്പം ഈയുള്ളവളുടെ വിജയം കൂടി ഓർത്തെടുത്തത് യാദൃച്ഛികമെങ്കിലും മനോഹരമായി തോന്നുന്നു. ജയപരാജയങ്ങൾക്കപ്പുറം, പങ്കാളിത്തം തന്നെ എക്കാലത്തേക്കും സുരഭിലമായ ഓർമ്മകൾ സമ്മാനിക്കുമെന്ന ഉൾനിറവോടെ അരങ്ങുകളിൽ നിറഞ്ഞാടാൻ, സ്കൂൾ കലോത്സവത്തിനെത്തുന്ന എല്ലാ യുവ പ്രതിഭകൾക്കും ഹൃദയപൂർവ്വം ആശംസകൾ നേരുന്നു.
സൗവർണ്ണമായൊരു ഓർമ്മച്ചിമിഴിനെ നെഞ്ചിലേക്കിട്ടു തന്നതിന് കലാഭവൻ നൗഷാദിനോട് പ്രത്യേകം സ്നേഹം'- ആർ ബിന്ദു കുറിച്ചു.
8/8
Photo Credit: social media
Share
മഹാരാജാസ് കലോത്സവ വേദിയിലെ താരങ്ങള്‍


Click it and Unblock the Notifications