Home / Photos
ഉണ്ണിക്കണ്ണനായി മാമാട്ടി, കൂട്ടിന് ദിലീപും... ജന്മാഷ്ടമിയിൽ തരംഗമായി കാവ്യ മാധവന്റെ ഇൻസ്റ്റാഗ്രാം വീഡിയോ
നാടെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിലാണ്. ഭഗവാന്റെ ജന്മദിനത്തിൽ കൊച്ചുകുട്ടികൾ ശ്രീകൃഷ്ണ വേഷത്തിൽ നഗരവീധിയിൽ നിറഞ്ഞു നിൽക്കുന്ന കാഴ്ചകൾ അനവധിയാണ്. വർണശബളമായ ഘോഷയാത്രകൾ നാടെങ്ങും നടന്നു കഴിഞ്ഞു. സോഷ്യൽ മീഡിയയിലും ജന്മാഷ്ടമി ആഘോഷങ്ങൾക്ക് പഞ്ഞമില്ല. എന്നാൽ ഇത്തവണ ഇൻസ്റ്റയിൽ തരംഗമാവുന്നത് കാവ്യ മാധവൻ പങ്കുവച്ച വീഡിയോ ആണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Kavya Madhavan Instagram
Share
ശ്രീകൃഷ്ണ വേഷത്തിൽ മഹാലക്ഷ്മി, ഉണ്ണിക്കണ്ണന് കൂട്ടായി ദിലീപും; സോഷ്യൽ മീഡിയയിൽ തരംഗമായി മാമാട്ടിയുടെ വീഡിയോ
2/10
Photo Credit: Kavya Madhavan Instagram
Share
ദിലീപിന്റെ ഇളയ മകളായ മഹാലക്ഷ്മിയുടെ വീഡിയോ ആണ് മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ജന്മാഷ്ടമിയിൽ ശ്രീകൃഷ്ണന്റെ വേഷത്തിലാണ് മഹാലക്ഷ്മി വന്നിരിക്കുന്നത്.
3/10
Photo Credit: Kavya Madhavan Instagram
Share
മാമാട്ടി എന്നു വിളിക്കുന്ന മഹാലക്ഷ്മിയുടെ പഴയ ചിത്രങ്ങൾ കോർത്തിണക്കിയ വീഡിയോ ആണ് കാവ്യ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ കുസൃതി ചിരിയുമായി ദിലീപും മാമാട്ടിക്കൊപ്പമുണ്ട്.
4/10
Photo Credit: Dileep Instagram
Share
സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അനുപ് ഉപാസന പകർത്തിയ ചിത്രങ്ങളാണ് ഇവ. വീഡിയോക്കൊപ്പം കാവ്യ ആരാധകർക്ക് ശ്രീകൃഷ്ണ ജയന്തി ആശംസകളും നേരുന്നുണ്ട്.
5/10
Photo Credit: Dileep Instagram
Share
മഹാലക്ഷ്മി ഇപ്പോൾ യുകെജിയിൽ പഠിക്കുകയാണ്. വീഡിയോയിൽ ഉള്ളത് മാമാട്ടിയാണെന്ന് മനസ്സിലാകുന്നില്ല എന്നാണ് ആരാധകർ പറയുന്നത്.
6/10
Photo Credit: Instagram
Share
ഈ അടുത്താണ് കാവ്യ സോഷ്യൽ മീഡിയയിൽ സജീവമാവുന്നത്. ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും മാറിനിൽക്കുകയാണ് താരം.
7/10
Photo Credit: Meenakshi Dileep Instagram
Share
മീനാക്ഷിയുടെ എന്നാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് എന്ന ചോദ്യം ആരാധകർ പലപ്പോഴായി ചോദിക്കുന്നതാണ്. മാമാട്ടിയും മീനാക്ഷിയും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റയിൽ ഹിറ്റാണ്.
8/10
Photo Credit: Meenakshi Dileep Instagram
Share
സോഷ്യൽ മിഡിയയിൽ ദിലീപും കുടുംബവും തിളങ്ങി നിൽക്കാറുണ്ട്. താരദമ്പതികളുടെ മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയെയും പറ്റിയുള്ള വാർത്തകൾ പെട്ടന്നാണ് മലയാളികൾക്കിടിയിൽ തരംഗമാവാറുള്ളത്.
9/10
Photo Credit: Meenakshi Dileep Instagram
Share
അടുത്തിടെ മാമാട്ടിയുടെ കുറുമ്പിനെകുറിച്ച് ദിലീപ് പറഞ്ഞത് ശ്രദ്ധേയമായിരുന്നു. മഹാലക്ഷ്മി എന്നു വിളിക്കാൻ കഴിയാത്തതിനാൽ അവൾ തന്നെയാണ് മാമാട്ടി എന്നു പേരിട്ടത്- ദിലീപ് പറയുന്നു.


Click it and Unblock the Notifications