Home / Photos
മീനാക്ഷിയെ ചേർത്ത് പിടിച്ച് കാവ്യ മാധവന്: ചിത്രം വൈറല്‍, മീനൂട്ടി മഞ്ജു വാര്യറെ മറന്നോയെന്ന് ആരാധകർ
By Ajmal MK
ബാലതാരമായി അഭിനയ രംഗത്ത് വന്ന് നായികയായി വളർന്ന കാവ്യാ മാധവന് മലയാളികളുടെ ഇഷ്ട നടിമാരില്‍ ഒരാളാണ്. നിലവില്‍ അഭിനയത്തില്‍ സജീവം അല്ലെങ്കിലും കാവ്യാ-ദിലീപ് താരകുടുംബത്തിന്റെ ഒരു കാര്യങ്ങളും അറിയാന്‍ മലയാളികള്‍ക്ക് അതീവ താല്പര്യമാണ്. ഇപ്പോഴിതാ കാവ്യയുടെ പിറന്നാളിനോട് മീനാക്ഷി പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡയിയില്‍ വൈറലായി മാറിയിരിക്കുകയാണ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: kavya madavan instagram
Share
1984 ല്‍ ജനിച്ച കാവ്യ തന്റെ മുപ്പത്തിയെട്ടാം ജന്മദിനമായിരുന്നു ഇന്നലെ. സിനിമാ രംഗത്തുള്ളവർ താരങ്ങളുടെ പിറന്നാള്‍ വലിയ ആഘോഷമാക്കാറുണ്ടെങ്കിലും കാവ്യയുടെ പിറന്നാളിന് ആശംസകളുമായി എത്തിയ താരങ്ങളുടെ എണ്ണം ഇത്തവണ പൊതുവെ കുറവായിരുന്നു.
2/12
Photo Credit: kavya madavan instagram
Share
എന്നാല്‍ കാവ്യക്ക് ആശംസകള്‍ നേർന്നു കൊണ്ട് അധികം വൈകാതെ തന്നെ മീനാക്ഷി ഇന്‍സ്റ്റഗ്രാമിലൂടെ രംഗത്ത് എത്തുകയും ചെയ്തു. ഈ ചിത്രമാണ് ഇപ്പോള്‍ ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
3/12
Photo Credit: kavya madavan instagram
Share
നടന് ഉണ്ണി മുകുന്ദന് ഉള്‍പ്പടേയുള്ള ചില താരങ്ങള്‍ മാത്രമാണ് കാവ്യക്ക് പിറന്നാള്‍ ആശംസകള്‍ നേർന്ന് എത്തിയത്. മീനാക്ഷി ഉള്‍പ്പടേയുള്ളവരെ പോസ്റ്റുകള്‍ കാണാതിരുന്നത് സോഷ്യല്‍ മീഡയയിലും ചർച്ചാ വിഷയമായിരുന്നു
4/12
Photo Credit: kavya madavan instagram
Share
മീനാക്ഷിയെ ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രം കാവ്യാ മാധവന്റെ ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചിട്ടുണ്ട്. അതേസമയം മീനാക്ഷി തന്റെ ഇന്‍സ്റ്റഗ്രാം ഐഡിയുടെ കമന്റ് ബോക്സ് ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ് എന്നതും ശ്രദ്ധേയമാണ്.
5/12
Photo Credit: kavya madavan instagram
Share
മീനാക്ഷിയുടെ അമ്മ മഞ്ജു വാര്യറുടെ പിറന്നാള്‍ കഴിഞ്ഞ ദിവസമായിരുന്നു കഴിഞ്ഞു പോയത്. സിനിമാ രംഗത്ത് നിന്നുള്ള നിരവധി താരങ്ങള്‍ ആശംസകളുമായി എത്തിയപ്പോള്‍ മീനാക്ഷിയുടെ ഇന്‍സ്റ്റഗ്രാമില്‍ ഇത് സംബന്ധിച്ച അപ്ഡേറ്റ് ഒന്നും ഉണ്ടായിരുന്നില്ല. ചിലാ ആരാധകർ ഇത് ചൂണ്ടിക്കാട്ടി രംഗത്ത് വന്നെങ്കിലും അത് ഓരോരുത്തരുടേയും വ്യക്തിതാല്പര്യമല്ലേ എന്നാണ് മറുപക്ഷത്തിന്റെ ചോദ്യം.
6/12
Photo Credit: kavya madavan instagram
Share
മഞ്ജു വാര്യർ-ദിലീപ് ബന്ധം വേർപിരിഞ്ഞപ്പോള് ദിലീപിനൊപ്പം നില്‍ക്കാനായിരുന്നു മീനാക്ഷിയുടെ തീരുമാനം. കാവ്യാമാധവനുമായുള്ള ദിലീപിന്റെ വിവാഹം കഴിഞ്ഞപ്പോള്‍ മീനൂട്ടിയെന്ന മീനാക്ഷിയും കാവ്യയും വലിയ കൂട്ടാണ്.
7/12
Photo Credit: kavya madavan instagram
Share
മഹാലക്ഷ്മിയെന്ന ഒരു മകളാണ് ദിലീപ്-കാവ്യാ ദമ്പതികള്‍ക്കുള്ളത്. നാല് പേരും ഒന്നിച്ചുള്ള കുടുംബ ചിത്രങ്ങളും പലപ്പോഴായി പുറത്ത് വന്നിരുന്നു. ഇതെല്ലാം ആരാധകർ വന്‍ ആവേശത്തോടെ ഏറ്റെടുത്തു.
8/12
Photo Credit: kavya madavan instagram
Share
അതേസമയം, വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും നിരവധി ആരാധകർ ഇപ്പോഴും കാവ്യാ മാധവനുണ്ട്.
9/12
Photo Credit: kavya madavan instagram
Share
സോഷ്യൽമീഡിയയിൽ പേജുണ്ടെങ്കിലും ഒന്നിലും അത്ര ആക്ടീവല്ല കാവ്യ മാധവൻ. കാവ്യ മാധവന്റെ പുതിയ വിശേഷങ്ങളെല്ലാം താരത്തിന്റ ഭർത്താവ് ദിലീപിന്റേയോ ഫാൻസ് പേജുകൾ വഴിയാണ് ആരാധകർ അറിയാറുള്ളത്


Click it and Unblock the Notifications