Home / Photos
വൈറ്റിൽ വെറൈറ്റി പിടിച്ച് കീർത്തി സുരേഷ്... പാന്റ്സ്യൂട്ടിൽ ലേഡി ബോസായി തെന്നിന്ത്യൻ താരം; 'സൈറൺ' പ്രമോഷണൽ ചിത്രങ്ങൾ കാണാം
തെന്നിന്ത്യൻ സിനിമയിൽ ധാരാളം താരപുത്രിമാർ തിളങ്ങി നിൽക്കുന്നുണ്ട്. അതിൽ വ്യത്യസ്തമായ അഭിനയ ശൈലികൊണ്ട് വളരെപ്പെട്ടന്ന് ആരാധകരെ നേടിയ താരമാണ് കീർത്തി സുരേഷ്. മോളിവുഡിലൂടെ തുടക്കം കുറിച്ച താരം ഇന്ന് സൗത്തിലെ തിരക്കേറിയ നടിയാണ്. താരത്തിന്റെ പുതിയ സിനിമ വിശേഷങ്ങൾ അറിയാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Keerthy Suresh Instagram
Share
പുത്തൻ ലുക്കിൽ ആരാധകരെ മയക്കി കീർത്തി സുരേഷ്. സോഷ്യൽ മീഡിയയിൽ ഇന്ന് ചർച്ചയാവുന്നത് താരപുത്രിയുടെ ഏറ്റവും പുതിയ ലുക്കാണ്. നടിയുടെ സ്റ്റൈലൻ ചിത്രങ്ങൾ കാണാം.
2/9
Photo Credit: Keerthy Suresh Instagram
Share
കലക്കൻ ലുക്കിൽ നടി ഫാഷൻ രംഗത്തും തിളങ്ങുകയാണ്. സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് ചിത്രങ്ങൾ വൈറലായത്. ആരാധകരും സെലിബ്രിറ്റികളും ലൈക്കും കമന്റുമായി ഫോട്ടോസിനെ ഏറ്റെടുത്തുകഴിഞ്ഞു.
3/9
Photo Credit: Keerthy Suresh Instagram
Share
താരത്തിന്റെ ഏറ്റവും പുതിയ തമിഴ് സിനിമയാണ് സൈറൺ. ജയം രവി നായകനായ ചിത്രത്തിന്റെ പ്രമോഷണൽ ഇവന്റിനായുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് കീർത്തി പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ പോലീസ് വേഷത്തിലാണ് താരം വന്നിരിക്കുന്നത്.
4/9
Photo Credit: Keerthy Suresh Instagram
Share
വൈറ്റ് കളർ പാന്റ്സ്യൂട്ടാണ് താരം ധരിച്ചിരിക്കുന്നത്. അതിനൊപ്പം ബ്ലാക്ക് വർക്കുകളുള്ള സ്റ്റൈലൻ ജാക്കറ്റും നടിയെ കൂടുതൽ സുന്ദരിയാക്കുന്നുണ്ട്. ബ്ലാക്ക് ആന്റ് വൈറ്റ് കൺസെപ്റ്റാണ് ചിത്രങ്ങളിൽ മുഴുവനായി കാണാൻ സാധിക്കുന്നത്.
5/9
Photo Credit: Keerthy Suresh Instagram
Share
സൗത്തിൽ വലിയ ഫാൻ ഫോളോയിങ്ങുള്ള താരമാണ് കീർത്തി സുരേഷ്. നിർമ്മാതാവ് സിരേഷ് കുമാറിന്റേയും നടി മേനകയുടേയും മകളാണ് കീർത്തി. തെന്നിന്ത്യയിൽ നടിയുടെ വളർച്ച വളരെപ്പെട്ടന്നായിരുന്നു.
6/9
Photo Credit: Keerthy Suresh Instagram
Share
മോളിവുഡിലൂടെയാണ് കീർത്തിയുടെ തുടക്കം. ധാരാളം മലയാള സിനിമകളിൽ ബാലതാരമായി നടി അഭിനയിച്ചിട്ടുണ്ട്. നായികയായി കീർത്തി അരങ്ങേറിയതും മലയാള ചിത്രത്തിലൂടെ തന്നെയാണ്.
7/9
Photo Credit: Keerthy Suresh Instagram
Share
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഭാഷകളിലും താരം സജീവമാണ്. ഏത് ഭാഷകളിലും നടിക്ക് ഹിറ്റുകളുണ്ട്. മഹാനടി എന്ന ടോളിവുഡ് സിനിമയിലൂടെ കീർത്തി മികച്ച നടിക്കുള്ള നാഷണൽ അവാർഡ് നേടിയിട്ടുണ്ട്.
8/9
Photo Credit: Keerthy Suresh Instagram
Share
ബോളിവുഡിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് കീർത്തി സുരേഷ്. വരുൺ ധവാൻ നായകനാവുന്ന ബേബി ജോൺ ആണ് താരത്തിന്റെ ആദ്യ ഹിന്ദി സിനിമ. വിജയ് നായകനായ തെരിയുടെ ബോളിവുഡ് റീമേക്കാണ് ഈ ചിത്രം.
9/9
Photo Credit: Keerthy Suresh Instagram
Share
മോഡലിങ്ങിൽ സജീവമാണ് കീർത്തി. വളരെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ പലതും താരം ചെയ്യാറുണ്ട്. നടിയുടെ കലക്കൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടന്ന് വൈറലാകാറുണ്ട്.


Click it and Unblock the Notifications