bredcrumb

സംസ്ഥാന ചലചിത്ര അവാർഡുകൾ വിതരണം ചെയ്തു, പുരസ്കാരം ഏറ്റുവാങ്ങി താരങ്ങൾ... ചിത്രങ്ങൾ കാണാം

By Nikhil Raju
| Published: Saturday, September 24, 2022, 21:38 [IST]
2021ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്തു. മികച്ച നടനുള്ള അവാര്‍ഡ് ബിജു മേനോനും, ജോജു ജോര്‍ജും മികച്ച നടിക്കുള്ള പുരസ്കാരം രേവതിയും ഏറ്റുവാങ്ങി.
സംസ്ഥാന ചലചിത്ര അവാർഡുകൾ വിതരണം ചെയ്തു, പുരസ്കാരം ഏറ്റുവാങ്ങി താരങ്ങൾ... ചിത്രങ്ങൾ കാണാം
1/6
ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ് ഈ അവാർഡിലൂടെ സ്വന്തമായതെന്ന്  ജോജു പ്രതികരിച്ചു. പുരസ്‌കാരം തനിക്ക് തന്നെ സമർപ്പിക്കുന്നുവെന്നും കാരണം താൻ അത് അർഹിക്കുന്നുവെന്നും മികച്ച നടിയ്ക്കുള്ള അവാർഡ് സ്വന്തമാക്കിയ രേവതി പറഞ്ഞു
സംസ്ഥാന ചലചിത്ര അവാർഡുകൾ വിതരണം ചെയ്തു, പുരസ്കാരം ഏറ്റുവാങ്ങി താരങ്ങൾ... ചിത്രങ്ങൾ കാണാം
2/6
മികച്ച നടിക്കുള്ള പുരസ്ക്കാരം രേവതി ഏറ്റുവാങ്ങുന്നു. ഭൂതകാലംഎന്ന ചിത്രത്തിലെ പ്രകടനമാണ് താരത്തെ അവാർഡിന് അർഹയാക്കിയത്.
സംസ്ഥാന ചലചിത്ര അവാർഡുകൾ വിതരണം ചെയ്തു, പുരസ്കാരം ഏറ്റുവാങ്ങി താരങ്ങൾ... ചിത്രങ്ങൾ കാണാം
3/6
ജോജുവിനെ കൂടാതെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ബിജു മേനോന്‍ പുരസ്കാരം മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങുന്നു. ആര്‍ക്കറിയാം എന്ന ചിത്രത്തിനാണ് അവാർഡ്
സംസ്ഥാന ചലചിത്ര അവാർഡുകൾ വിതരണം ചെയ്തു, പുരസ്കാരം ഏറ്റുവാങ്ങി താരങ്ങൾ... ചിത്രങ്ങൾ കാണാം
4/6

ഇത്തവണ രണ്ട് പേർക്ക് പങ്കുവെച്ച  മികച്ച നടനുള്ള പുരസ്ക്കാരം ജോജു ഏറ്റുവാങ്ങുന്നു.നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നി ചിത്രങ്ങളാണ് ജോജുവിനെ പുരസ്കാരത്തിന് അർഹനാക്കിയത്. 
സംസ്ഥാന ചലചിത്ര അവാർഡുകൾ വിതരണം ചെയ്തു, പുരസ്കാരം ഏറ്റുവാങ്ങി താരങ്ങൾ... ചിത്രങ്ങൾ കാണാം
5/6

മികച്ച സംവിധായകനുള്ള അവാർഡ് ദിലീഷ് പോത്തൻ ഏറ്റുവാങ്ങുന്നു. ജോജി എന്ന ചിത്രത്തിനാണ് അവാർഡ്.
സംസ്ഥാന ചലചിത്ര അവാർഡുകൾ വിതരണം ചെയ്തു, പുരസ്കാരം ഏറ്റുവാങ്ങി താരങ്ങൾ... ചിത്രങ്ങൾ കാണാം
6/6
ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം മാധ്യമപ്രവർത്തകൻ ശശികുമാർ മുഖ്യമന്ത്രിയിൽ നിന്ന് സ്വീകരിക്കുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X