Home / Photos
ലോകത്തിലെ ഏറ്റവും സുന്ദരന്‍ ആര്? കിം നാം ജൂണ്‍ ഹെന്റി കാവിലിനെ പിന്തള്ളിയോ?
By Jithin TP
ലോകത്തിലെ ഏറ്റവും സുന്ദരന്‍ ആര്? കിം നാം ജൂണ്‍ ഹെന്റി കാവിലിനെ പിന്തള്ളിയോ?
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Instagram
Share
ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷന് ആര് എന്ന് കണ്ടെത്താന്‍ വിവിധ മാഗസിനുകള്‍ സര്‍വെ നടത്താറുണ്ട്. അത്തരത്തില്‍ വളരെ പ്രസിദ്ധമായ സര്‍വേ ആണ് ടിസി കാന്ഡലര് നടത്തുന്ന സര്‍വെ
2/8
Photo Credit: Instagram
Share
ഇപ്പോഴിതാ ബിടിഎസ് താരം കിം നാം ജൂണിനെ ലോകത്തെ ഏറ്റവും സുന്ദരനായി തെരഞ്ഞെടുത്തു എന്ന തരത്തില്‍ ചില വെബ്സൈറ്റുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. സൂപ്പര്മാന് താരം ഹെന്റി കാവിലിനെ പിന്തള്ളി കിം നാം ജൂണ്‍ ഒന്നാമത് എത്തി എന്നാണ് പ്രചരണം.
3/8
Photo Credit: Instagram
Share
ഓഗസ്റ്റ് 26-ന്, ടിസി കാന്ഡലര് സര്‍വേയില്‍ ലോകത്തിലെ ഏറ്റവും സുന്ദരനായ മനുഷ്യനായി കിം നാം-ജൂണ്‍ ഹെന്റി കാവിലിനെ പിന്തള്ളി എന്നാണ് പ്രചരിക്കുന്ന വാര്‍ത്ത. എന്നാല്‍ ഇതൊരു വ്യാജപ്രചരണം മാത്രമാണ്
4/8
Photo Credit: Instagram
Share
ടിസി കാന്ഡലര് എല്ലാ വര്‍ഷവും ഡിസംബറിലാണ് സര്‍വെ നടത്താറുള്ളത് എന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും അത് തങ്ങളുടെ സര്‍വെ അല്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്
5/8
Photo Credit: Instagram
Share
മറ്റൊരു വസ്തുത ഹെന്റി കാവില്‍ ഒരിക്കലും ലോകത്തിലെ ഏറ്റവും സുന്ദരനായ മനുഷ്യനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. പട്ടികയില്‍ ഇടം നേടിയിരുന്നെങ്കിലും ഒന്നാം സ്ഥാനത്ത് അദ്ദേഹം എത്തിയിരുന്നില്ല.
6/8
Photo Credit: Instagram
Share
വാസ്തവത്തില്‍, ഹെന്റി കാവിലും കിം നാം-ജൂണും ടിസി കാന്ഡലര് വാര്‍ഷിക ലിസ്റ്റിന്റെ ആദ്യ 5-ല്‍ പോലും ഉണ്ടായിരുന്നില്ല. അതിനാല്‍ ബിടിഎസ് താരം ആര്‍എം ഹെന്റി കാവിലിനെ ഒന്നാം സ്ഥാനത്തേക്ക് പിന്തള്ളിയെന്ന വാദം ഇതിനകം തെറ്റാണ്.
7/8
Photo Credit: Instagram
Share
ഏറ്റവും പ്രധാനപ്പെട്ട വസ്തുത ഇതിന്റെ സര്‍വെ ഫലം പുറത്തുവിടുന്നത് എല്ലാ വര്‍ഷവും ഡിസംബറില്‍ മാത്രമെ നടക്കൂ. 2022 പതിപ്പിനുള്ള വോട്ടിംഗ് ഇതുവരെ നടന്നിട്ടില്ല.
8/8
Photo Credit: Instagram
Share
അതിനാല്‍ 2022 ലെ പട്ടികയില്‍ കിം നാം-ജൂണോ ഹെന്റി കാവിലോ വിജയിച്ചുവെന്ന ഏതൊരു അവകാശവാദവും തെറ്റാണ്. എല്ലാ സെലിബ്രിറ്റികളെയും കുറിച്ച് ചില പാപ്പരാസികള്‍ നടത്തുന്ന വ്യാജപ്രചരണം മാത്രമാണ് ഇത് എന്നാണ് ടിസി കാന്ഡലര് പറയുന്നത്.


Click it and Unblock the Notifications