Home / Photos
ആരും കൊതിക്കുന്നൊരു മുടി വേണോ? എന്നാൽ ഈ എണ്ണ മാത്രം മതി, പനംകുല പോലെ വളരും
By Rakhi
പ്രോട്ടീൻ സമ്പുഷ്ടമാണ് സോയാബീൻ എണ്ണ. ഇത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. അതോടൊപ്പം തന്നെ മിനുസമാർന്ന തിളക്കമുള്ള മുടിയുടെ വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
ഒമേഗ -3, ഒമേഗ -6 എന്നിവയുൾപ്പെടെയുള്ള അവശ്യ ഫാറ്റി ആസിഡുകളാലും മുടി വളരാൻ സഹായിക്കുന്ന വിറ്റാമിനുകളാലും സമ്പന്നമാണ് സോയാബീൻ എണ്ണ. ഇത് രോമകൂപങ്ങളെയും തലയോട്ടിയെയും പോഷിപ്പിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഫാറ്റി ആസിഡ് മുടി പൊട്ടുന്നത് തടയാനും സഹായിക്കുന്നു.
2/8
Photo Credit: boldsky
Share
സോയാബീൻ എണ്ണ ഉപയോഗിക്കുന്നത് വഴി മുടി മിനുസമാകുന്നു. ധാരാളം പ്രോട്ടീനുകൾ അടങ്ങിയതിനാൽ മുടിയുടെ വേരുകളിൽ നിന്ന് തന്നെ ബലപ്പെടുത്താൻ ഇവ സഹായിക്കുന്നു. തലയോട്ടി വരണ്ട് പോകുന്നത് പോലുള്ള പ്രശ്നങ്ങൾ തടയാനും സോയാബീൻ എണ്ണ വളരെ ഉത്തമമാണ്.
3/8
Photo Credit: boldsky
Share
സോയാബീൻ എണ്ണയിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് താരൻ പോലുള്ള മുടിപ്രശ്നങ്ങളേയും തലയോട്ടിയിലെ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു. ഇവ ഉള്ളിൽ നിന്ന് ഈർപ്പവും പോഷണവും നൽകി മുടിയുടെ ഘടന വർദ്ധിപ്പിക്കാൻ എണ്ണ സഹായിക്കുകയും ചെയ്യുന്നു. ഇനി ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം
4/8
Photo Credit: boldsky
Share
സോയബീൻ എണ്ണ നേരിട്ട് ചൂടാക്കി ഉപയോഗിക്കാം. അതിനായി ആദ്യം ഒരു ടേബിൾ സ്പൂൺ എണ്ണ എടുത്ത് ചൂടാക്കാം. ഇനി തലയോട്ടിയിൽ നന്നായി മസാജ് ചെയ്ത് കൊടുക്കാം. ശേഷം ഷവർ കാപ് ഉപയോഗിച്ച് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും തല കവർ ചെയ്ത് വെയ്ക്കാം. ഇത് തലയോട്ടി മിനുസമാകാൻ സഹായിക്കുന്നു.
5/8
Photo Credit: boldsky
Share
സോയാബീൻ ഹെയർ മാസ്ക് തയ്യാറാക്കാനായി തേൻ, അവക്കാഡോ, മുട്ടയുടെ മഞ്ഞ, രണ്ട് ടേബിൾ സ്പൂൺ സോയാബീൻ ഓയിൽ എന്നിവ എടുക്കാം. ഇവയെല്ലാം നന്നായി യോജിപ്പിച്ചെടുത്ത ശേഷം തലയോട്ടിയിലും മുടിയിലും നന്നായി തേച്ച് വെയ്ക്കാം. 3- മിനിറ്റുവരെ വെച്ച് മുടി കഴുകിക്കളയാം
6/8
Photo Credit: boldsky
Share
പ്രി-ഷാംപൂ ട്രീറ്റ്മെന്റ്- ഒരു ടേബിൾ സ്പൂൺ സോയാബീൻ എണ്ണ എടുക്കാം. ഇത് തലയോട്ടിയിൽ മസാജ് ചെയ്ത് കൊടുക്കാം. എന്നിട്ട് ഷാംപൂ ഉപയോഗിക്കാം. ഷാംപൂ ചെയ്യുമ്പോൾ മുടി പൊട്ടുന്നത് പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഇത്തരത്തിൽ എണ്ണ ഉപയോഗിക്കുന്നതിലൂടെ സഹായിക്കും. രാത്രിയിൽ തലയിൽ തേച്ച് പിടിപ്പിച്ച് പിറ്റേന്ന് കഴുകിക്കളയുകയും ചെയ്യാം
7/8
Photo Credit: boldsky
Share
സോയാബീൻ എണ്ണ അപകടകരമാണോ? മിക്കവർക്കും സോയാബീൻ എണ്ണ വില്ലനല്ല. എന്നിരുന്നാലും ഇവയ്ക്ക് ചില പാർശ്വഫലങ്ങൾ ഉണ്ടെന്ന് അറിഞ്ഞിരിക്കണം. അലർജി ഉളളവർ അത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിട്ടാൽ തീർച്ചയായും വൈദ്യ സഹായം തേടണം. അമിതമായി സോയാബീൻ എണ്ണ ഉപയോഗിക്കുന്നതും അപകടമാണ്.
8/8
Photo Credit: boldsky
Share
കൂടുതൽ എണ്ണ ഉപയോഗിക്കുന്നത് മുടിയ്ക്കും തലയ്ക്കും കനം അനുഭവപ്പെടാൻ കാരണമാകും. മുഖക്കുരു അല്ലെങ്കിൽ ചർമ്മ പ്രശ്നങ്ങൾക്കും ഇത് കാരണമായേക്കാം. അതുകൊണ്ട് തന്നെ വളരെ കുറഞ്ഞ അളവിൽ ഇവ ഉപയോഗിക്കാൻ ശ്രമിക്കാം. മുടിയുടെ കനത്തിന് അനുസരിച്ച് എണ്ണ ഉപയോഗിച്ചാൽ പണികിട്ടിയേക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.


Click it and Unblock the Notifications