bredcrumb

അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്

By Vaisakhan MK
| Published: Sunday, October 30, 2022, 05:43 [IST]
ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് വല്ലാത്തൊരു അനുഭവമാണ്. ദുബായ് ദൃശ്യങ്ങളുടെ കലവറയാണ്. ഇത്തവണത്തെ ഹോളിഡേ സീസണില്‍ യാത്ര അബുദാബിയിലേക്ക് ആയാലോ. കാണാന്‍ ആണെങ്കില്‍ ഒരുപാടുണ്ട് ഇവിടെ. മികച്ച സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്
1/6
അബുദാബിയില്‍ എന്തൊക്കെയാണ് ഇല്ലാത്തതെന്നാണ് ചോദിക്കേണ്ടത്. ഭൂമിയിലെ സ്വര്‍ഗം അവിടെ അല്ലെങ്കിലും, അത്തരം സൗകര്യങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് വിമാനത്തിലൊന്ന് കയറിയാല്‍ മണിക്കൂറുകള്‍ കൊണ്ട് എത്തുന്ന ഇടങ്ങളാണ് ഇവയെല്ലാം

അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്
2/6
വാര്‍ണര്‍ ബ്രോസിന്റെ ഇന്‍ഡോര്‍ തീം പാര്‍ക്ക് അബുദാബിയിലെ ഏറ്റവും വലിയ ആകര്‍ഷണമാണ്. ലോകത്തെ എല്ലാ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെയും ഇവിടെ കാണാം. ബാറ്റ്‌സമാനും സൂപ്പര്‍ മാനും, വണ്ടര്‍വുമണുമെല്ലാമുണ്ട്. കുടുംബത്തോടൊപ്പം പോവാന്‍ പറ്റിയ പാര്‍ക്കാണിത്.

അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്
3/6
എമിറേറ്റ്‌സ് പാര്‍ക്ക് സൂവാണ് രണ്ടാമത്തെ ആകര്‍ഷണം. മൃഗങ്ങള്‍ ഭക്ഷണം കൊടുക്കല്‍, മൃഗങ്ങളുടെ ഷോകള്‍ എന്നിവ ഇവിടെ കാണാം. കാര്‍ അഡ്വഞ്ചറുകള്‍ ഇവിടെയുണ്ട്. ലോകത്തുള്ള പല മൃഗങ്ങളെയും ഇവിടെ കാണാം. വിഐപി സൗകര്യങ്ങള്‍ വേറെയുമുണ്ട്. പക്ഷികള്‍ക്കൊപ്പം പ്രഭാതഭക്ഷണം, ജിറാഫിനൊപ്പം പ്രഭാതഭക്ഷണം, പുള്ളിപുലിക്കൊപ്പം ലഞ്ച് എന്നിങ്ങനെ വ്യത്യസ്തകള്‍ ധാരാളം ഉണ്ടിവിടെ

അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്
4/6
അസൂറ പനാരമിക് ലൗഞ്ച് അതുപോലെ അബുദാബിയിലെ മനോഹര കാഴച്ചയാണ്. മികച്ചൊരു ഭക്ഷണ കാഴ്ച്ച ഇവിടെ കാണാം. അബുദാബിയുടെ സൗന്ദര്യം ഇവിടെ നിന്ന് നുകരാം. സമുദ്രം അടക്കം ചേര്‍ന്ന് കൊണ്ടുള്ള ഒരു ലൗഞ്ചാണിത്. അറേബ്യന്‍ കുഷ്യനുകള്‍ നുകരാന്‍ കുടുംബത്തോടൊപ്പം ഇവിടെ വരാം. ഒപ്പം അറേബ്യന്‍ സംഗീതവും ആസ്വദിക്കാം. 

അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്
5/6
ഷെയ്ഖ് സയ്യിദ് പള്ളിയാണ് മറ്റൊരു മനോഹരമായ ഇടം. ലോകത്തെ വലിയ പള്ളികളിലൊന്നാണിത്. കൊത്തുപണികളാല്‍ സമ്പന്നമാണ് ഇത്. ഇസ്ലാമിക ഡിസൈന്‍ അടയാളപ്പെടുത്തുന്ന പള്ളിയാണ് ഷെയ്ഖ് സയ്യിദ്. 40000 പേര്‍ക്ക് നിസ്‌കരിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. മാര്‍ബിള്‍ മൊസൈക് സംയുക്ത ഡിസൈന്‍ ഇവിടെ കാണാം

അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്
6/6
ഖസര്‍ അല്‍ വത്തന്‍ ഒരു പ്രസിഡന്‍ഷ്യല്‍ പാലസാണ്. സാംസ്‌കാരിക കേന്ദ്രവുമാണ്. യുഎഇയുടെ ഇന്നത്തെ തലത്തിലേക്കുള്ള വളര്‍ച്ച അടയാളപ്പെടുത്തുന്ന ഇടം കൂടിയാണിത്. അറേബ്യന്‍ പാരമ്പര്യവും കലാമികവും ചേരുന്നതാണ് ഈ കൊട്ടാരം. നിര്‍ബന്ധമായും ഇവിടെ പോയിരിക്കണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X