bredcrumb

സഫാരി റൈഡിന് റെഡിയായിക്കോളൂ; വരുന്നത് ഷാര്‍ജയെ വെല്ലുന്ന സഫാരി പാര്‍ക്ക്, വിവരങ്ങള്‍ അറിയാം

By Vaisakhan MK
| Published: Wednesday, October 5, 2022, 03:42 [IST]
വിദേശ രാജ്യങ്ങളിലൊക്കെ പോയാല്‍ നമ്മള്‍ കാണുന്ന വലിയ കാഴ്ച്ചകളിലൊന്നാണ് ജംഗിള്‍ സഫാരി. ഇന്ത്യയിലും അത്തരം കാഴ്ച്ചകളുണ്ട്. എന്നാല്‍ ലോകത്തെ തന്നെ ഏറ്റവും വലിയൊരു സഫാരി പാര്‍ക്ക്് ഇന്ത്യയിലൊരുങ്ങുകയാണ്. ഷാര്‍ജയെ വെല്ലുന്നൊരു പാര്‍ക്കാണിത്. ഇന്ത്യയെ ടൂറിസ്റ്റ് ഹബ്ബായി മാറ്റാന്‍ പോന്ന ശ്രമമാണ് ഇത്. വിശദമായി അവയെ കുറിച്ചറിയാം.
സഫാരി റൈഡിന് റെഡിയായിക്കോളൂ; വരുന്നത് ഷാര്‍ജയെ വെല്ലുന്ന സഫാരി പാര്‍ക്ക്, വിവരങ്ങള്‍ അറിയാം
1/7
ഹരിയാനയാണ് ലോകത്തെ ഏറ്റവും വലിയ ജംഗിള്‍ സഫാരി പാര്‍ക്ക് വികസിപ്പിച്ചെടുക്കുന്നത്. ആരവല്ലി റേഞ്ചിലാണിത്. പതിനായിരം ഏക്കറിലാണ് ഈ സഫാരി പാര്‍ക്ക് വരുന്നത്. കാടിനാല്‍ ചുറ്റപ്പെട്ട പ്രകൃതി ഭംഗി ആസ്വദിക്കാന്‍ ഇതിലൂടെ വഴിയൊരുങ്ങും.

സഫാരി റൈഡിന് റെഡിയായിക്കോളൂ; വരുന്നത് ഷാര്‍ജയെ വെല്ലുന്ന സഫാരി പാര്‍ക്ക്, വിവരങ്ങള്‍ അറിയാം
2/7
ഗുരുഗ്രാം, നൂഹ് ജില്ലകളിലായിട്ടാണ് ഈ പതിനായിരം ഏക്കര്‍ പരന്ന് കിടക്കുന്നത്. സഫാരി പാര്‍ക്ക് ഇവയെ ചുറ്റപ്പെട്ട് കിടക്കുന്നതിലൂടെ ഈ രണ്ട് ജില്ലകളും ലോക വിദേശ സഞ്ചാരത്തിന്റെ കേന്ദ്രങ്ങളാകും. ലോകത്തെ തന്നെ ഏറ്റവും വലിയ സഫാരി പാര്‍ക്ക് പ്രൊജക്ടാണിത്.

സഫാരി റൈഡിന് റെഡിയായിക്കോളൂ; വരുന്നത് ഷാര്‍ജയെ വെല്ലുന്ന സഫാരി പാര്‍ക്ക്, വിവരങ്ങള്‍ അറിയാം
3/7
ഈ സഫാരി പാര്‍ക്കി സുവോളജിക്കല്‍ എക്‌സിബിഷന്‍ സ്‌പേസ് ഉണ്ടാവും. നല്ല വലിപ്പത്തിലുള്ളതാവും ഇത്. ഇഴജന്തുകളും ഉഭയജീവികള്‍ക്കും വേണ്ടിയുള്ള എക്്‌സിബിഷന്‍ സെന്ററായിരിക്കും ഇത്

സഫാരി റൈഡിന് റെഡിയായിക്കോളൂ; വരുന്നത് ഷാര്‍ജയെ വെല്ലുന്ന സഫാരി പാര്‍ക്ക്, വിവരങ്ങള്‍ അറിയാം
4/7
നിലവില്‍ ആഫ്രിക്കയ്ക്ക് പുറത്ത് ഏറ്റവും വലിയ പാര്‍ക്ക് ഷാര്‍ജയിലാണ്. ഇത് രണ്ടായിരം ഏക്കറിലാണ് ഉള്ളത്. ഇതിനേക്കാള്‍ എത്രയോ മടങ്ങ് വലിപ്പത്തിലുള്ളതാണ് ഹരിയാനയിലെ ആരവല്ലി പാര്‍ക്ക്. നിരവധി ജീവികളുടെ കേന്ദ്രമായി ഈ പാര്‍ക്ക് മാറുമെന്ന് ഉറപ്പാണ്

സഫാരി റൈഡിന് റെഡിയായിക്കോളൂ; വരുന്നത് ഷാര്‍ജയെ വെല്ലുന്ന സഫാരി പാര്‍ക്ക്, വിവരങ്ങള്‍ അറിയാം
5/7
കടുവകള്‍ക്കായി നാല് പ്രത്യേക കേന്ദ്രങ്ങള്‍, പക്ഷി സങ്കേതം, സസ്യഭുക്കുകള്‍ക്കായി പ്രത്യേക മേഖലകള്‍, അപൂര്‍വ ജീവികള്‍ക്കും മൃഗങ്ങള്‍ക്കുമായി ഒരു കേന്ദ്രം, അണ്ടര്‍വാട്ടര്‍ വേള്‍ഡ്, ടൂറിസം സോണുകള്‍, ബോട്ടാണിക്കല്‍ ഗാര്‍ഡനുകള്‍ എന്നിവയെല്ലാം ഇതില്‍ സജ്ജമാക്കും.

സഫാരി റൈഡിന് റെഡിയായിക്കോളൂ; വരുന്നത് ഷാര്‍ജയെ വെല്ലുന്ന സഫാരി പാര്‍ക്ക്, വിവരങ്ങള്‍ അറിയാം
6/7
അതേസമയം കേന്ദ്ര മന്ത്രി ഭൂപേന്ദര്‍ യാദവും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും ഷാര്‍ജ സഫാരി സന്ദര്‍ശിച്ചിരുന്നു. അതിന് ശേഷമാണ് ഹരിയാനയില്‍ അതുപോലൊന്ന് കൊണ്ടുവരാന്‍ തീരുമാനിച്ചത്. നിരവധി പേര്‍ക്ക് ഇത് തൊഴില്‍ നല്‍കുമെന്നാണ് കരുതുന്നത്.

സഫാരി റൈഡിന് റെഡിയായിക്കോളൂ; വരുന്നത് ഷാര്‍ജയെ വെല്ലുന്ന സഫാരി പാര്‍ക്ക്, വിവരങ്ങള്‍ അറിയാം
7/7
അന്താരാഷ്ട്ര തലത്തില്‍ തന്നെ ഈ പദ്ധതി ചര്‍ച്ചയായിട്ടുണ്ട്. രണ്ട് കമ്പനികള്‍ ഈ പദ്ധതി തയ്യാറാക്കാനായി മുന്നോട്ട് വന്നിട്ടുണ്ട്. ഇവരാണ് ഡിസൈന്‍ തയ്യാറാക്കുക. തുടര്‍ന്ന് പദ്ധതിയുമായി മുന്നോട്ട് പോകും. ഈ മേഖലയില്‍ പാര്‍ക്ക് കൊണ്ടുവരുന്നതിന് പാരിസ്ഥിതി പ്രശ്‌നങ്ങളൊന്നുമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X