Home / Photos
ഭാര്യക്കും മക്കള്‍ക്കുമൊപ്പം ലക്ഷ്വറി ലഞ്ചുമായി ലയണല്‍ മെസ്സി, ഗംഭീര വിജയാഘോഷം, വൈറലായി ചിത്രങ്ങള്‍
By Vaisakhan MK
lionel messi having luxurious lunch with wife and kids, he celebrating victory against lille, pics goes viral
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: https://www.instagram.com/leomessi/
Share
ലില്ലെയ്ക്കെതിരായ വിജയത്തിന് ശേഷം ഭാര്യ അന്റോണെല്ല റോക്കുസ്സോയെയും മക്കളായ മത്തിയോ, തിയാഗോ, സിറോ എന്നിവരെ കൂടി ഗംഭീരമായൊരു ലഞ്ചിന് താരം പാരീസ് തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. ഇതിനോടകം ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്
2/7
Photo Credit: https://www.instagram.com/leomessi/
Share
ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജെര്‍മെയ്നില്‍ ഗംഭീര പ്രകടനമാണ് ലയണല്‍ മെസ്സി ഈ സീസണില്‍ കാഴ്ച്ചവെക്കുന്നത്. ബാഴ്സലോണയില്‍ നിന്നാണ് മെസ്സി പിഎസ്ജിയിലെത്തിയത്
3/7
Photo Credit: https://www.instagram.com/leomessi/
Share
ആദ്യ സീസണില്‍ നിറം മങ്ങിയ പ്രകടനമായിരുന്നു മെസ്സി നടത്തിയത്. 34 മത്സരങ്ങളില്‍ നിന്ന് ആകെ നേടിയത് പതിനൊന്ന് ഗോളുകള്‍ മാത്രമായിരുന്നു
4/7
Photo Credit: https://www.instagram.com/leomessi/
Share
ഈ സീസണില്‍ പിഎസ്ജിയുടെ ടോപ് സ്കോററായി മുന്നിലുണ്ട് മെസ്സി. കഴിഞ്ഞ ദിവസം ലില്ലെക്കെതിരെ 7-1ന്റെ വിജയം ഒരുക്കിയത് മെസ്സിയാണ്.
5/7
Photo Credit: https://www.instagram.com/leomessi/
Share
ഈ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകള്‍ പിറന്ന് കഴിഞ്ഞു. ഓഗസ്റ്റ് 28ന് മൊണാക്കോയുമായുള്ള മത്സരത്തില്‍ കൂടുതല്‍ മികവ് മെസ്സിയില്‍ നിന്നുണ്ടാവാനാണ് സാധ്യത
6/7
Photo Credit: https://www.instagram.com/leomessi/
Share
പിഎസ്ജിയുടെ പുതിയ കോച്ച ക്രിസ്റ്റഫര്‍ ഗാള്‍ട്ടിയറാണ് മെസ്സിയുടെ മാറ്റത്തിന് പിന്നില്‍. താരത്തിന്റെ പൊസിഷന്‍ കൃത്യമായി നല്‍കിയതാണ് മാറ്റത്തിന് കാരണം
7/7
Photo Credit: https://www.instagram.com/leomessi/
Share
കൈലിയന്‍ എംപാപ്പെയ്ക്കും നെയ്മറിനും ഇടയിലുള്ള റോളാണ് മെസ്സിക്കുള്ളത്. ഇതിലൂടെ മധ്യനിരയിലേക്ക് ഇറങ്ങി കളിക്കുകയും ചെയ്യാം. ബാഴ്സയില്‍ മെസ്സിയുടെ റോള്‍ ഇത് തന്നെയായിരുന്നു


Click it and Unblock the Notifications