Home / Photos
എന്ത് പണിയാടോ കാണിച്ചത്, ഇങ്ങനെയൊക്കെ ചെയ്യാമോ? ഇത് താന്‍ടാ ലിവര്‍പൂള്‍, ഗോളുകളുടെ പെരുമഴ
By Vaisakhan MK
liverpool fires goals after goals against bournemouth, wins record margin in english premier league
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: https://www.instagram.com/liverpoolfc/
Share
വിര്‍ജില്‍ വാന്‍ ഡിക് ഇടവേളയ്ക്ക് മുമ്പായിരുന്നു ടീമിന്റെ അഞ്ചാം ഗോള്‍ നേടിയത്. 46ാം മിനുട്ടില്‍ ക്രിസ് മെംഫാമിന്റെ സെല്‍ഫ് ഗോളും പിറന്നു
2/7
Photo Credit: https://www.instagram.com/liverpoolfc/
Share
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഈ സീസണിലെ ആദ്യത്തെ ജയം ഗംഭീരമായിട്ടാണ് ലിവര്‍പൂളിനെതിരെ നേടിയത്. ബേണ്‍മൗത്തിനെതിരെ എതിരില്ലാത്ത ഒന്‍പത് ഗോളിനായിരുന്നു ടീമിന്റെ ഗംഭീര ജയം
3/7
Photo Credit: https://www.instagram.com/liverpoolfc/
Share
മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോടുള്ള തോല്‍വി ലിവര്‍പൂളിന് തിരിച്ചടിയായിരുന്നു. എന്നാല്‍ അതൊന്നും ബാധിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രകടനമാണ് ടീം നടത്തിയത്
4/7
Photo Credit: https://www.instagram.com/liverpoolfc/
Share
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇപ്സ്വിച്ചിനെതിരെ 1995ല്‍ നേടിയ എതിരില്ലാത്ത ഒന്‍പത് ഗോളിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും ഇതോടെ ലിവര്‍പൂളിന് സാധിച്ചു
5/7
Photo Credit: https://www.instagram.com/liverpoolfc/
Share
ലൂയിസ് ഡിയസാണ് ആദ്യ ഗോള്‍ നേടിയത്. വഴിയൊരുക്കിയത് റോബര്‍ട്ട് ഫിര്‍മിനോയായിരുന്നു. അടുത്ത ഊഴം ഹാര്‍വി എലിയറ്റിന്റേതായിരുന്നു. ആറാം മിനുട്ടിലായിരുന്നു രണ്ടാം ഗോള്‍ പിറന്നത്
6/7
Photo Credit: https://www.instagram.com/liverpoolfc/
Share
28ാം മിനുട്ടില്‍ ട്രെന്‍ഡ് അലക്സാണ്ടര്‍ അര്‍നോള്‍ഡിലൂടെ മൂന്നാം ഗോള്‍ വന്നു. ബോര്‍ട്ട് ഫിര്‍മിനോ 31ാം മിനുട്ടില്‍ നാലാം ഗോളും നേടി.
7/7
Photo Credit: https://www.instagram.com/liverpoolfc/
Share
ഇടവേളയ്ക്ക് ശേഷം ഫിര്‍മിനോയ്ക്കും ഫാബിയോ കാര്‍വലോയും ഓരോ ഗോളും നേടി റെക്കോര്‍ഡ് സ്വന്തമാക്കി. അക്ഷരാര്‍ത്ഥത്തില്‍ ഗംഭീര ജയമായിരുന്നു ലിവര്‍പൂള്‍ സ്വന്തമാക്കിയത്


Click it and Unblock the Notifications