Home / Photos
കേരളത്തിൽ കടുത്ത ചൂടിനേയും കടത്തിവെട്ടി തിരഞ്ഞെടുപ്പ് ചൂട്; പോളിംഗ് ബൂത്തുകളിൽ നീണ്ടനിര
By Alaka KV
കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുകയാണ്.. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. വൈകീട്ട് ആറ് മണി വരെ നീളും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണ് ഇന്ന്. കേരളം കൂടാതെ മറ്റ് 12 സംസ്ഥനാങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പു നടക്കും
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Oneinia, Socialmedia
Share
ശാരീരക അവശതകളെ മറികടന്ന്. എ എല്‍ പി എസ് തങ്കയം ബൂത്ത് 171 ല്‍ വോട്ട് ചെയ്യാന്‍ എത്തിയ വ്യക്തി
2/11
Photo Credit: Oneinia, Socialmedia
Share
പാലാരിവട്ടത്ത് നിന്നുള്ള കാഴ്ച. രാവിലെ തന്നെ ജനങ്ങൾ വോട്ട് ചെയ്യാൻ എത്തിയിരുന്നു. തിരുവനന്തപുരത്ത് കനത്ത മത്സരം തന്നെയായിരിക്കും നടക്കുക. കഴിഞ്ഞ തവണത്തെ ജയം നിലനിർത്താൻ പറ്റുമെന്ന വിശ്വാസത്തിലാണ് തരൂർ
3/11
Photo Credit: Oneinia, Socialmedia
Share
25 വർഷമായി തുടർച്ചായി ആദ്യത്തെ വോട് ചെയ്ത് കൊടിയത്തൂർ സ്വദേശി 84 കാരനായ കിളികോട്ട് ഹുസ്സൻ കുട്ടി
4/11
Photo Credit: Oneinia, Socialmedia
Share
മലപ്പുറത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി വി.വസീഫ് രാവിലെ വോട്ട് ചെയ്യാൻ എത്തി. കടുത്ത ചൂടിനെ പോലും അവഗണിച്ച് കൊണ്ടാണ് ആളുകൾ പോളിംഗ് ബൂത്തേലക്ക് എത്തുന്നത്.
5/11
Photo Credit: Oneinia, Socialmedia
Share
കാസർഗോഡ് നിന്നുള്ള കാഴ്ച.സിപിഎമ്മിന്റെ കോട്ടയായിരുന്ന കാസർഗോഡ് മണ്ഡലം 2019 ൽ സി പി എമ്മിനെ തകർത്ത് കൊണ്ട് കോൺഗ്രസ് പിടിച്ചെടുത്തു. കോൺഗ്രസിന് വേണ്ടി മുതിർന്ന നേതാവ് രാജ്മോഹൻ ഉണ്ണിത്താനായിരുന്നു മണ്ഡലം പിടിച്ചത്.
6/11
Photo Credit: Oneinia, Socialmedia
Share
രാവിലെ തന്നെ ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക് വോട്ട് രേഖപ്പെടുത്താൻ എത്തുന്നുണ്ട്. വൈകുന്നേരം ആറ് മണി വരെയാണ് പോളിംഗ്
7/11
Photo Credit: Oneinia, Socialmedia
Share
ഇരിങ്ങത്ത്. വടകര മണ്ഡലത്തിൽ നിന്നുള്ള കാഴ്ച. വടകരയിൽ കെ കെ ശൈലജയും ഷാഫിയും തമ്മിൽ ശക്തം ആയ മത്സരം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
8/11
Photo Credit: Oneinia, Socialmedia
Share
പാലാരിവട്ടത്ത് വോട്ട് ചെയ്യാൻ എത്തിയർ. തിരുവനന്തപുരത്ത് ശക്തമായ മത്സരമാണ് നടക്കുന്നത്. ബി ജെ പി സ്ഥാനാർത്ഥി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ്. സി പി ഐ നേതാവും മുന്‍ എം പിയുമായ പന്ന്യന്‍ രവീന്ദ്രനാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം പി ശശി തരൂര്‍ തന്നെയാണ് ഇത്തവണയും യു ഡി എഫ് സ്ഥാനാർത്ഥി
9/11
Photo Credit: Oneinia, Socialmedia
Share
ഹൈബി ഈഡനും ഭാര്യയും വോട്ട് രേഖപ്പെടുത്തിയ ശേഷം. എറണാകുളം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥിയാണ് ഹൈബി ഈഡൻ. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ഹൈബിയും യു ഡി എഫും. ഇത്തവണയും വിജയം ആവർത്തിക്കാൻ പറ്റുമെന്ന ഉറപ്പിലാണ് ഹൈബി.


Click it and Unblock the Notifications