Home / Photos
ഏറ്റവും കൂടുതല്‍ കാലം എംഎല്‍എ ആയത് ഉമ്മന്‍ചാണ്ടിയോ കെഎം മാണിയോ; റെക്കോർഡുകളുടെ പട്ടിക കാണാം
By Ajmal MK
ഏറ്റവും കൂടുതല്‍ കാലം എംഎല്‍എ ആയത് ഉമ്മന്‍ചാണ്ടിയോ കെഎം മാണിയോ; റെക്കോർഡുകളുടെ പട്ടിക കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: social media
Share
കേരളത്തിന്റെ മുൻമുഖ്യമന്ത്രിയുടെ പേരിലാണ് ഉമ്മൻചാണ്ടിയാണ് ഏറ്റവും കൂടുതൽ കാലം കേരള നിയമസഭയിൽ അംഗമായതിന്റെ റെക്കോർഡുള്ള നേതാവ്. ഇന്നത്തെ ദിവസം കണക്കാക്കിയാല്‍, 2022 സെപ്റ്റംബർ 7-ന്, 18,764 ദിവസം (51 വർഷവും 4 മാസവും 14 ദിവസവും) അദ്ദേഹം പൂർത്തിയാക്കി.
2/8
Photo Credit: social media
Share
1970 മുതല്‍ 2021 വരെ തുടര്‍ച്ചയായി 12 തവണ ഉമ്മന്‍ചാണ്ടി നിയമസഭയിലേക്ക് വിജയിച്ചിട്ടുണ്ട്. രണ്ട് തവണ മന്ത്രിയായും ഒരു തവണ പ്രതിപക്ഷ നേതാവായും നാല് തവണ മന്ത്രിയായും ചുമതലയേറ്റു
3/8
Photo Credit: social media
Share
ഇ കെ നായനാര്‍ (4009), കെ കരുണാകരന് (3246), സി അച്യുതമേനോന് (2640) എന്നിവരാണ് മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ മുന്‍ നിരയില്‍. ആകെയുള്ള 12 മുഖ്യമന്ത്രിമാരില്‍ ഉമ്മന്‍ ചാണ്ടിക്ക് (2459 ദിവസം) ചുമതല നിര്‍വഹിച്ച് നാലാം സ്ഥാനത്താണ്.
4/8
Photo Credit: social media
Share
1965 മുതൽ 2016 വരെ തുടർച്ചയായി 13 തവണ പാലാ നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച മുൻ മന്ത്രി കെ എം മാണിയാണ് രണ്ടാമത്. 12 തവണ അദ്ദേഹം എം എൽ എയായി തിരഞ്ഞെടുക്കപ്പെട്ടു.
5/8
Photo Credit: social media
Share
പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത് കെ ആർ ഗൌരിയമ്മയാണ്. സി പി ഐ, സി പി എം, ജെ എസ് എസ് പാർട്ടികളുടെ ഭാഗമായി ഗൌരിയമ്മ സഭയിലെത്തി. 15544 ദിവസമാണ് അവർ നിയമസഭയിലുണ്ടായിരുന്നു.
6/8
Photo Credit: social media
Share
ആർ എസ് പി നേതാവായിരുന്നു ബേബി ജോണ്‍ 15184 ദിവസവുമായി പട്ടികയില്‍ നാലാം സ്ഥാനത്തുണ്ട്. നിരവധി തവണ മന്ത്രി സ്ഥാനം വഹിച്ച ഇദ്ദേഹം ആർ.എസ്.പി യുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്
7/8
Photo Credit: social media
Share
അഞ്ചാം സ്ഥാനത്തുള്ള പി ജെ ജോസഫ് 15080 ദിവസമാണ് നിയമസഭയിലുണ്ടായിരുന്നത്. ഇന്നും തൊപുഴയുടെ എം എല്‍ എയായി അദ്ദേഹം സഭയിലുണ്ട്. കേരള കോണ്‍ഗ്രസ് നേതാവായ അദ്ദേഹം നിരവധി തവണ മന്ത്രിയായിട്ടുണ്ട്.
8/8
Photo Credit: social media
Share
അന്തരിച്ച കേരള കോണ്‍ഗ്രസ് എം എല്‍ എ സിഎഫ് തോമസ് 14710 ദിവസം എം എല്‍ എ ആയിരുന്നിട്ടുണ്ട്. കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനും മുൻ മന്ത്രിയുമായിരുന്നു സി.എഫ് തോമസ്. ഒൻപത് തവണ (1980, 1982, 1987, 1991, 1996, 2001 , 2006, 2011, 2016) തുടർച്ചയായി ചങ്ങനാശേരി നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.


Click it and Unblock the Notifications