Home / Photos
എറ്റവും കൂടുതല്‍ കാലം മന്ത്രിയായത് കെഎം മാണി: എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നാര്, കുഞ്ഞാലിക്കുട്ടി എത്രാമത്- പട്ടിക കാണാം
By Ajmal MK
എറ്റവും കൂടുതല്‍ കാലം മന്ത്രിയായത് കെഎം മാണി: എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നാര്, കുഞ്ഞാലിക്കുട്ടി എത്രാമത്- പട്ടിക കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: social media
Share
കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന വ്യക്തി കേരള കോണ്‍ഗ്രസ് എം നേതാവായിരുന്ന കെഎം മാണിയാണ്. ആകെ 8759 ദിവസമാണ് അദ്ദേഹം മന്ത്രിയായിരുന്നത്.
2/8
Photo Credit: social media
Share
മറ്റൊരു കേരള കോണ്‍ഗ്രസ് നേതാവായ പിജെ ജോസഫ് ആണ് ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്നവരുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. 6105 ദിവസമാണ് ഇദ്ദേഹം മന്ത്രി പദവിയിലിരുന്നത്.
3/8
Photo Credit: social media
Share
ആർഎസ്പി നേതാവായിരുന്നു ഷിബു ബേബി ജോണ്‍ 6061 ദിവസമാണ് മന്ത്രിയായിരുന്നത്. രണ്ട് മുന്നണികളുടേയും ഭാഗമായി ഇദ്ദേഹം മന്ത്രിയായിട്ടുണ്ട്.
4/8
Photo Credit: social media
Share
കേരളത്തിലെ ആദ്യ മന്ത്രിസഭയില്‍ അംഗമായിരുന്ന കെ ആർ ഗൌരിയമ്മ 5824 ദിവസം മന്ത്രിപദവിയില്‍ ഇരുന്നിട്ടുണ്ട്. സിപിഐ, സിപിഎം, ജെഎസ്എസ് എന്നീ കക്ഷികളുടെ ഭാഗമായി മത്സരിച്ച് വിജയിച്ചിട്ടുണ്ട് കെആർ ഗൌരിയമ്മ,
5/8
Photo Credit: social media
Share
ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നവരുടെ കാര്യത്തില്‍ രണ്ടാമതുള്ള കെ കരുണാകരന് മന്ത്രിയായി 5254 ദിവസം അധികാരത്തിലിരുന്നിട്ടുണ്ട്.
6/8
Photo Credit: social media
Share
മുസ്ലിംലീഗ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന അവുക്കദാർകുട്ടി നഹ മന്ത്രികസേരയില്‍ 5108 ദിവസം മന്ത്രിയായിരുന്നു. ഇദ്ദേഹത്തിന്റെ മകനാണ് പിന്നീട് മന്ത്രിയായ പികെ അബ്ദുറബ്ബ്
7/8
Photo Credit: social media
Share
കേരള കോണ്‍ഗ്രസ് ജേക്കബ് നേതാവായിരുന്ന ടി എം ജേക്കബ് മന്ത്രിപദവിയില്‍ 5086 ദിവസം മന്ത്രിയായിരുന്നു. ഇദ്ദേഹത്തിന്റെ മകനാണ് അനൂപ് ജേക്കബ് എം എല്‍ എ.
8/8
Photo Credit: social media
Share
മുസ്ലിംലീഗ് നേതാവും മുന്‍ പാർട്ടി ജനറല്‍ സെക്രട്ടറിയുമായ പികെ കുഞ്ഞാലിക്കുട്ടിയാണ് ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്നവരുടെ പട്ടികയില്‍ എട്ടാമതുള്ളത്. 4954 ദിവസമാണ് ഇദ്ദേഹം മന്ത്രികസേരയിലിരുന്നത്.


Click it and Unblock the Notifications