Home / Photos
റൊമാന്റിക് ഡേറ്റിന് ഒരുങ്ങുകയാണോ? എങ്കില്‍ ഒരു യാത്ര ബെസ്റ്റാണ്; പങ്കാളിയെയും ഒപ്പം ചേര്‍ത്ത് പോകാന്‍ ഈ സ്ഥലങ്ങള്‍
By Vaisakhan MK
നിങ്ങള്‍ ആളൊരു റൊമാന്റിക്കാണോ? എങ്കില്‍ ഉടനൊരു ട്രിപ്പ് അടിക്കണം. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങള്‍ റൊമാന്റിക്കുകളുടെ മാസമാണ്. നിങ്ങളുടെ പ്രണയാതുരമായ ദിവസങ്ങള്‍ പങ്കാളിക്കൊപ്പം മനോഹരമായ സ്ഥലങ്ങളില്‍ ചെലവിടണം. അധികം ചെലവൊന്നും ഇതിനില്ല. അങ്ങ് സ്വിറ്റസര്‍ലന്റിലും പോകേണ്ടതില്ല. നമ്മുടെ ഇന്ത്യയില്‍ തന്നെയുണ്ട് അതിന് പറ്റിയ സ്ഥലങ്ങള്‍. അവ ഏതൊക്കെയാണ് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: boldsky.com
Share
നമ്മുടെ മുന്നിലെ ഹോളിഡേകള്‍ ഒരിക്കലും പാഴാക്കി കളയരുത്. നമ്മളെ എപ്പോഴും റെമാന്റിക്കായി നിലനിര്‍ത്തുന്നത് യാത്രകളാണ്. നമ്മുടെ സ്വകാര്യ നിമിഷങ്ങള്‍ പങ്കുവെക്കാനുള്ള വേളകള്‍ കൂടിയാണ് യാത്രകള്‍. ഈ അഞ്ച് സ്ഥലങ്ങള്‍ നിങ്ങളുടെ ഉള്ളിലെ റൊമാന്റിക്കിനെ തീര്‍ച്ചയായും പുറത്തുകൊണ്ടുവരും.
2/6
Photo Credit: boldsky.com
Share
ട്രിപ്പുകളില്‍ ആദ്യം പരിഗണിക്കാവുന്നത് ഹിമാചല്‍ പ്രദേശാണ്. ഇന്ത്യയില്‍ എപ്പോഴും ഏത് സമയത്തും യാത്ര ചെയ്യാവുന്ന മഞ്ഞില്‍ പുതഞ്ഞ ഭൂമികയാണ് ഹിമാചല്‍. മലനിരകള്‍, ആശ്രമങ്ങള്‍, മനസ്സിനെ തണുപ്പിക്കുന്ന കാലാവസ്ഥ അങ്ങനെ ഒരുപാടുണ്ട് ഹിമാചലിന് വിശേഷണം. ഭൂമിയുടെ സൗന്ദര്യത്തിന് ഏറ്റവും പറ്റിയ വിശേഷണങ്ങളും ഹിമാചലിലുണ്ട്. അത്രയേറെ ഭംഗിയുള്ള സ്ഥലങ്ങളുണ്ട് ഇവിടെ. മണാലി, ധരംശാല, കസൗലി മറക്കാതെ പോകേണ്ട ഇടങ്ങളാണ്.
3/6
Photo Credit: boldsky.com
Share
ലഡാക്കില്ലാതെ എന്ത് റൊമാന്റിക് ഡേറ്റ് അല്ലേ. ത്രില്ല് ഇഷ്ടമാണെങ്കില്‍ ലഡാക്കിലേക്ക് പോകണം. സമതലങ്ങളും, പച്ചപ്പുകള്‍ നിറഞ്ഞ കാടുകളും, മനോഹരമായ റോഡുകളും ലാഡക്കിന്റെ പ്രത്യേകതയാണ്. റെമാന്റിക് ഡേറ്റിന് പറ്റിയ സോണുകള്‍ ധാരാളം ലഡാക്കിലുണ്ട്. ഒപ്പം ഒരു ക്യാമറയും കരുതുക. മറക്കാനാവാത്ത നിമിഷങ്ങള്‍ പകര്‍ത്തിയെടുക്കാനും ശ്രമിക്കുക
4/6
Photo Credit: boldsky.com
Share
രാജസ്ഥാനും നല്ലൊരു സ്ഥലമാണ്. ബോളിവുഡ് വിവാഹമെല്ലാം നടക്കുന്ന നഗരങ്ങള്‍ ഇവിടെയുണ്ട്. റൊമാന്റിക്കായ നഗരം എന്ന പേര് രാജസ്ഥാനുള്ളത് കൊണ്ടാണ്. ജയ്പൂര്‍, ഉദയ്പൂര്‍, ജോധ്പൂര്‍ എന്നീ ചരിത്ര നഗരങ്ങളെല്ലാം രാജസ്ഥാനിലുണ്ട്. ഇവയെല്ലാം റൊമാന്റിക് ഇടങ്ങള്‍ കൂടിയാണ്. മികച്ച ഫോട്ടോ പോസിനും ഇവിടെ സ്ഥലങ്ങളുണ്ട്.
5/6
Photo Credit: boldsky.com
Share
ഗോവ ഒരു കൊച്ചു സംസ്ഥാനമാണ്. ഒരു നഗരത്തിന്റെ വലിപ്പം മാത്രമേ അതിനുള്ളൂ. പക്ഷേ അത്രയും സൗന്ദര്യമേറിയ സ്ഥലങ്ങള്‍ വേറെ എവിടെയും ഉണ്ടാവില്ല. പാര്‍ട്ടി നഗരമാണ് ഗോവ. ബീച്ചുകളും, സൂര്യാസ്തമനവും സൂര്യോദയവും ഇവിടെ കാണാന്‍ സാധിക്കും. അതും ഏറ്റവും ഭംഗിയില്‍. വാട്ടര്‍ സ്പോര്‍ട്സും അതുപോലെ പൊളിയാണ്.
6/6
Photo Credit: boldsky.com
Share
കേരളത്തിന്റെ കാര്യം പിന്നെ പറയേണ്ടതല്ലോ? ആലപ്പുഴയിലെയും കുമരകത്തെയും കായല്‍ഭംഗി തന്നെ ഏതൊരാളെയും റൊമാന്റിക്കാക്കും. കാപ്പിത്തോട്ടങ്ങളും മലനിരകളും വേറെയുണ്ട്. കണ്ണെടുക്കാന്‍ തോന്നാത്ത തടാകങ്ങളും മൂന്നാറും ഉറപ്പായും കാണേണ്ട സ്ഥലങ്ങളാണ്. ഇരവിക്കുളം ദേശീയ പാര്‍ക്ക്, ആനമുടി, ദേവികുളം എന്നിവയൊക്കെ നിങ്ങളുടെ മനം കവരും.


Click it and Unblock the Notifications