Home / Photos
Hair: മുടി കൊഴിച്ചിലിനോട് ഇനി പോയി പണി നോക്കാന്‍ പറ; ഇക്കാര്യങ്ങള്‍ മുടിയെ സംരക്ഷിക്കും, ട്രൈ ചെയ്യൂ
By Vaisakhan MK
നമ്മുടെ തലമുടി പലവിധ പ്രശ്നങ്ങള്‍ പലപ്പോഴും നേരിടാറുണ്ട്. മുടി കൊഴിച്ചിലും താരനുമെല്ലാം വലിയ വെല്ലുവിളിയാണ്. പല വിധത്തില്‍ ഇവ മുടിയെ അലട്ടാറുണ്ട്. ഒരുപാട് മാര്‍ഗങ്ങള്‍ നോക്കിയെങ്കിലും അതൊന്നും ഫലിച്ചില്ലെങ്കില്‍, ഈ ഏഴ് കാര്യങ്ങള്‍ ഒന്ന് ട്രൈ ചെയ്ത് നോക്കാവുന്നതാണ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: boldsky.com
Share
തലയില്‍ ചൂടുവെള്ളം ഉപയോഗിക്കുന്നത് നിര്‍ത്താം. ഇത് തണുപ്പുകാലത്ത് അടക്കം മുടിക്ക് നല്ലതല്ല. പകരം ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച ശേഷം പിന്നാലെ തണുത്ത വെള്ളവും ഉപയോഗിക്കുക. മുടി വരണ്ട് പോകുന്നതിലൂടെ അത് പൊട്ടി പോകുന്നതും കൊഴിഞ്ഞുപോകുന്നതും വര്‍ധിക്കും
2/7
Photo Credit: boldsky.com
Share
ആഴ്ച്ചയില്‍ രണ്ട് തവണ മുടി ഷാംപൂ ഉപയോഗിച്ച് ക്ലീന്‍ ചെയ്യുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് മഞ്ഞുകാലത്ത്. മുടിയിലെ നാച്ചുറലായിട്ടുള്ള എണ്ണയെ ഷാംപൂ ഇല്ലാതാക്കും. സല്‍ഫേറ്റ് ഇല്ലാത്ത ഷാംപൂ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.
3/7
Photo Credit: boldsky.com
Share
ഹെയര്‍ സ്പാകളില്‍ പോകുന്നതും ശീലമാക്കുക. ആഴ്ച്ചകളില്‍ പോകുന്നത് നല്ലത്. ഇത് ചെലവേറിയതാണെങ്കില്‍ ഹെയര്‍ സ്പാ സെഷന്റെ ഭാഗമാകുക. കോഴിമുട്ടയും, ഒലീവ് എണ്ണയും, ഉള്ളിയും ചേര്‍ത്ത് മുടിയില്‍ തേച്ച് പിടിപ്പിക്കുക. മണിക്കൂറുകള്‍ക്ക് ശേഷം ഒരു ഹെര്‍ബല്‍ ഷാംപൂ ഉപയോഗിച്ച് ക്ലീന്‍ ചെയ്യുക
4/7
Photo Credit: boldsky.com
Share
ഹോട്ട് ഓയില്‍ മസാജ് നമ്മുടെ തലമുടി ഏറ്റവും മികച്ച കാര്യമാണ്. നമ്മുടെ തലമുടി വരണ്ട് ഉണങ്ങുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. തലയിലെ ചര്‍മത്തിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കാനും ഇതിലൂടെ സാധിക്കും. ഒപ്പം മുടി കൊഴിച്ചിലും ഇല്ലാതാവും
5/7
Photo Credit: boldsky.com
Share
നല്ലൊരു കണ്ടീഷണര്‍ എപ്പോഴും മുടിക്ക് നല്ലതാണ്. ജോജോബ ഓയില്‍, ഷിയ ബട്ടര്‍ എന്നിവയാണ് മികച്ച കണ്ടീഷണറുകള്‍. ഷാംപൂ ഉപയോഗിച്ചതിന് ശേഷം ഇവ ഉപയോഗിക്കുന്നത് ശീലമാക്കുക.
6/7
Photo Credit: boldsky.com
Share
നനഞ്ഞ മുടി തോര്‍ത്തുമ്പോള്‍ കോട്ടണ്‍ ടവലുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. മുടിയെ മരവിച്ച നിലയിലാക്കും ഈ ടവലുകള്‍. മൈക്രോ ഫൈബര്‍ ടവലുകള്‍ പകരം ഉപയോഗിക്കുക. ഇത് മുടി നല്ല രീതിയില്‍ തന്നെ നിലനിര്‍ത്തും.
7/7
Photo Credit: boldsky.com
Share
മുടി ട്രിം ചെയ്യുന്നതും നല്ലതാണ്. മഞ്ഞുകാലത്ത് ഇത് നിര്‍ബന്ധമായും ചെയ്യണം. ഇതിലൂടെ മുടി പൊട്ടിപ്പോകുന്നത് ഒഴിവാക്കുന്നത്. മാസത്തില്‍ ഒരിക്കലെങ്കില് ഇക്കാര്യം ചെയ്യുക.


Click it and Unblock the Notifications