Home / Photos
ഉല്‍സവ ലഹരിയില്‍ എടപ്പാള്‍; ഇനി യാത്ര മുകളിലൂടെ... ആവേശം വിതറി നേതാക്കള്‍- ചിത്രങ്ങള്‍ കാണാം
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: KT Jaleel MLA Facebook
Share
എടപ്പാളില്‍ പാലം ഉദ്ഘാടനം ചെയ്തു. ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് പാലം യാഥാര്‍ഥ്യമായത്. വളരെ ആവേശം നിറഞ്ഞ ചടങ്ങായിരുന്നു. ചിത്രങ്ങള്‍ കാണാം...
2/15
Photo Credit: KT Jaleel MLA Facebook
Share
തൃശൂര്‍ കുറ്റിപ്പുറം പാതയില്‍ എടപ്പാളിലാണ് പുതിയ പാലം. ഗതാഗതം കൂടുതല്‍ സുഗമമാക്കാന്‍ സഹായിക്കുന്നതാണിത്
3/15
Photo Credit: KT Jaleel MLA Facebook
Share
എടപ്പാള്‍ പാലം ഉദ്ഘാടനം ചിത്രങ്ങള്‍
4/15
Photo Credit: KT Jaleel MLA Facebook
Share
എടപ്പാളിലെ ആള്‍ക്കൂട്ടം കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്ന് ചങ്ങരംകുളം പോലീസ് അറിയിച്ചു. മേലധികാരികളുമായി ആലോചിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് പോലീസ് സ്റ്റേഷനില്‍ നിന്നുള്ള പ്രതികരണം.
5/15
Photo Credit: KT Jaleel MLA Facebook
Share
പൂക്കിപ്പറമ്പ് വഖഫ് സമ്മേളനത്തിന്റെ പേരില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്.
6/15
Photo Credit: KT Jaleel MLA Facebook
Share
പ്രവാസികള്‍ നാട്ടിലേക്ക് വരുമ്പോള്‍ ഏഴ് ദിവസം ക്വാറന്റൈന് നിര്‍ദേശിക്കുന്ന സാഹചര്യത്തിലാണ് ജനക്കൂട്ടം ഒത്തുചേര്‍ന്നതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം സമസ്തയുടെ വഖഫ് സമ്മേളനം പൂക്കിപ്പറമ്പില്‍ സംഘടിപ്പിച്ചപ്പോള്‍ അതിനെതിരെ തിരൂരങ്ങാടി പോലീസ് കേസെടുത്തിരുന്നു.
7/15
Photo Credit: KT Jaleel MLA Facebook
Share
ഇത്രയധികം ആളുകളെ പങ്കെടുപ്പിച്ച് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള ഉദ്ഘാടനം കടുത്ത വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ പരിപാടികള്‍ക്ക് കൊവിഡ് മാനദണ്ഡം വേണ്ടേ എന്നാണ് ഉയരുന്ന ചോദ്യം.
8/15
Photo Credit: KT Jaleel MLA Facebook
Share
എല്ലാ പ്രതിസന്ധികളും മറികടന്ന് പാലം ഉദ്ഘാടനം ചെയ്തിരിക്കുന്നു. ഇതുപോലെ കെ റെയിലും പൂര്‍ത്തിയാക്കുമെന്നായിരുന്നു മന്ത്രി വി അബ്ദുറഹ്മാന്റെ വാക്കുകള്‍.
9/15
Photo Credit: KT Jaleel MLA Facebook
Share
ഉല്‍സവ അന്തരീക്ഷത്തിലായിരുന്നു പാലം ഉദ്ഘാടനം. വിമര്‍ശിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ടെങ്കിലും അതില്‍ സ്വീകരിക്കേണ്ടത് സ്വീകരിച്ചാല്‍ മതി എന്ന ഇഛാശക്തി സര്‍ക്കാരിനുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.


Click it and Unblock the Notifications