Home / Photos
കേക്ക് മുറിക്കുന്ന ദുല്‍ഖറിനെ ക്യാമറയിലാക്കി മമ്മൂട്ടി: വൈറലായി ബര്‍ത്ത് ഡെ ചിത്രങ്ങള്‍
By Roshily Roy
കേക്ക് മുറിക്കുന്ന ദുല്‍ഖറിനെ ക്യാമറയിലാക്കി മമ്മൂട്ടി: വൈറലായി ബര്‍ത്ത് ഡെ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Dulquer Salmaan Instagram
Share
കേക്ക് മുറിക്കുന്ന ദുല്‍ഖറിനെ ക്യാമറയിലാക്കി മമ്മൂട്ടി: വൈറലായി ബര്‍ത്ത് ഡെ ചിത്രങ്ങള്‍
2/9
Photo Credit: Dulquer Salmaan Instagram
Share
ദുല്‍ഖര്‍ സല്‍മാന്റെ 35ാം പിറന്നാളായിരുന്നു ഇന്ന്. മലയാളത്തിലെന്ന പോലെ മറ്റു ഭാഷകളിലും ആരാധകരുളള താരമാണ് ദുല്‍ഖര്‍.
3/9
Photo Credit: Dulquer Salmaan Instagram
Share
ദുല്‍ഖറിന്റെ പിറന്നാള്‍ ആഘോഷ സമയത്ത് എടുത്ത ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ദുല്‍ഖര്‍ കേക്ക് മുറിക്കുന്നതും മമ്മൂക്ക അത് ക്യാമറയില്‍ പകര്‍ത്തുന്നതും ആണ് ചിത്രത്തിൽ.
4/9
Photo Credit: Dulquer Salmaan Instagram
Share
നിരവധി പേര് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മമ്മൂക്കയും ദുല്‍ഖറും ഒരുമിച്ചുളള പുതിയ ചിത്രത്തിന് നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
5/9
Photo Credit: Dulquer Salmaan Instagram
Share
മലയാളത്തില്‍ റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടാണ് ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സിനിമ. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ദുല്‍ഖര്‍ ജന്മദിനത്തില് പുറത്തിറക്കി.
6/9
Photo Credit: Dulquer Salmaan Instagram
Share
സല്യൂട്ടിന് പുറമെ ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പും ദുല്‍ഖര്‍ സല്‍മാന്റെതായി ആരാധകര്‍ കാത്തിരിക്കുന്ന സിനിമയാണ്. കോവിഡ് സാഹചര്യം കാരണമാണ് സിനിമയുടെ റിലീസ് നീണ്ടുപോയത്.
7/9
Photo Credit: Dulquer Salmaan Instagram
Share
അഭിനയത്തിനൊപ്പം നിര്‍മ്മാണ രംഗത്തും സജീവമാണ് ദുല്‍ഖര്‍. മോളിവുഡിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ദുല്‍ഖര്‍ സല്‍മാന്റെ പുതിയ സിനിമകള്‍ ഒരുങ്ങുന്നുണ്ട്.
8/9
Photo Credit: Dulquer Salmaan Instagram
Share
തമിഴില്‍ ബ്രിന്ദ മാസ്റ്റര്‍ സംവിധാനം ചെയ്ത ഹേയ് സിനാമിക, തെലുങ്കില്‍ യുദ്ധം തൊ രസിന പ്രേമകഥ തുടങ്ങിയവയാണ് ദുല്‍ഖര്‍ സല്‍മാന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് സിനിമകള്‍.
9/9
Photo Credit: Dulquer Salmaan Instagram
Share
ജന്മദിനത്തില് രാവിലെ മുതല്‍ ആശംസാ പ്രവാഹമാണ് ദുല്‍ഖറിന് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.
ആരാധകര്‍ക്കൊപ്പം താരങ്ങളും മറ്റ് സിനിമാപ്രവര്‍ത്തകരുമെല്ലാം പ്രിയപ്പെട്ട ഡിക്യൂവിന് ആശംസകള്‍ അറിയിച്ച് എത്തി.


Click it and Unblock the Notifications