Home / Photos
സൗഹൃദത്തിന്റെ കഥയ്ക്ക് എന്ത് ഭാഷ; തെലുഗു നാട്ടിലും കളക്ഷനിൽ വമ്പൻ മുന്നേറ്റം, മഞ്ഞുമ്മൽ ബോയ്സ് കസറുന്നു
സൗഹൃദത്തിന്റെ ആഴവും തീവ്രതയും വൈകാരികമായ രീതിയിൽ കഥ പറഞ്ഞ ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. താരതമ്യേന ഒരു കൊച്ചു ചിത്രമായിരുന്നിട്ട് കൂടി അത്രയധികം സ്വീകാര്യത നേടിയ മഞ്ഞുമ്മൽ ബോയ്സ് കളക്ഷൻ റെക്കോർഡുകളിൽ സകല കണക്കുകളും തിരുത്തി കുറിച്ചുകൊണ്ട് മുന്നേറുകയാണ്. അന്യഭാഷകളിലും മികച്ച പ്രതികരണമാണ് ചിത്രത്തിനുള്ളത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Filmibeat
Share
മലയാള സിനിമയുടെ തലവര മാറ്റിയ ഫെബ്രുവരി മാസമാണ് ഈ വർഷം കടന്നുപോയത്. ചെറുതും വലുതും നാലോളം ചിത്രങ്ങൾ കണ്ടന്റ് കൊണ്ടും കളക്ഷൻ റെക്കോർഡുകൾ കൊണ്ടും മലയാളത്തിന്റെ അഭിമാനം രാജ്യമൊട്ടാകെ വ്യാപിപ്പിച്ച ഒരു മാസമായിരുന്നു അത്. അതിൽ മുൻനിരയിൽ ഉണ്ടായിരുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്.
2/8
Photo Credit: Filmibeat
Share
ഇപ്പോഴിതാ ചിത്രത്തിന്റെ തെലുഗു വേർഷനും കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. എന്നാൽ ഞെട്ടിക്കുന്ന കാര്യം എന്താണെന്ന് വെച്ചാൽ ചിത്രത്തിന്റെ തെലുഗു വേർഷനും ഗംഭീര അഭിപ്രായം ഉണ്ടാവുന്നു എന്നത് മാത്രമല്ല. കളക്ഷൻ റെക്കോർഡുകളിൽ അവിടെയും ഈ ചിത്രം നേട്ടമുണ്ടാക്കുന്നു എന്നതാണ്.
3/8
Photo Credit: Filmibeat
Share
ഏപ്രിൽ ആറാം തീയതിയാണ് ചിത്രം തെലുഗു സംസ്ഥാനങ്ങളിൽ റിലീസ് ചെയ്തത്. ആദ്യം ദിനം തന്നെ മികച്ച കളക്ഷൻ ചിത്രം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്. ഏകദേശം 1.65 കോടിയാണ് ആദ്യ ദിനം തന്നെ മഞ്ഞുമ്മൽ ബോയ്സ് തെലുഗു സംസ്ഥാനങ്ങളിൽ നിന്നായി നേടിയിരിക്കുന്നത്.
4/8
Photo Credit: Filmibeat
Share
ഇത് മറ്റേതൊരു മലയാള സിനിമ ഇതുവരെ നേടിയതിനെക്കാളും അധികമാണ് എന്നതാണ് വാസ്തവം. ഏറ്റവും സന്തോഷകരമായ കാര്യം മലയാള ചിത്രങ്ങൾ കേരളത്തിന് പുറത്തുള്ള ഇൻഡസ്ട്രികളിൽ മാർക്കറ്റ് തുറക്കുന്നു എന്നതാണ്. നേരത്തെ മലയാളത്തിലെ ആദ്യ 200 കോടി കളക്ഷൻ നേടിയ ചിത്രമെന്ന നേട്ടവും മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കിയിരുന്നു.
5/8
Photo Credit: Filmibeat
Share
ചിത്രത്തിന്റെ ആഗോള കളക്ഷൻ 220 കോടി പിന്നിട്ടുവെന്നാണ് ഇപ്പോഴത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. മലയാളത്തിലെ ആദ്യം 250 കോടി കളക്ഷൻ നേടിയ ചിത്രമായി മഞ്ഞുമ്മൽ ബോയ്സ് മാറുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാൽ തെലുഗു സംസ്ഥാനങ്ങളിലെ നേട്ടം കൊണ്ട് മാത്രം ഇതിലേക്ക് എത്തുക പ്രയാസമായിരിക്കും.
6/8
Photo Credit: Filmibeat
Share
തമിഴ്നാട്ടിൽ ഒരു മലയാള ചിത്രത്തിന് ലഭിക്കാവുന്നതിന്റെ അങ്ങേയറ്റം വലിയ വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചത്. നിറഞ്ഞ സദസുകളിലാണ് ചിത്രം അവിടെ പ്രദർശനം നടത്തിയത്. ഫാമിലി ഓഡിയൻസ് ഉൾപ്പെടെ ചിത്രം ഏറ്റെടുത്തതോടെ അവിടെയും വൻ ഹിറ്റായി മഞ്ഞുമ്മൽ ബോയ്സ് മാറി. ഏതാണ്ട് 60 കോടിയോളം രൂപയാണ് തമിഴ്നാട്ടിൽ നിന്ന് മാത്രമായി സിനിമ നേടിയത്.
7/8
Photo Credit: Filmibeat
Share
2006ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത മലയാളത്തിലെ സർവൈവൽ ത്രില്ലർ ചിത്രങ്ങളിൽ ഒന്നാണ് മഞ്ഞുമ്മൽ ബോയ്സ്. കൊച്ചി മഞ്ഞുമ്മലിൽ നിന്ന് ഒരുകൂട്ടം യുവാക്കൾ വിനോദ യാത്രക്കായി തമിഴ്നാട്ടിലെ കൊടൈക്കനാലിലേക്ക് പോവുന്നതാണ് സിനിമയുടെ അടിസ്ഥാനം.
8/8
Photo Credit: Filmibeat
Share
ഇവിടെ ഗുണ കേവിൽ വീഴുന്ന സുഹൃത്തിനെ രക്ഷിക്കാൻ അവർ കാട്ടുന്ന സാഹസങ്ങളാണ് സിനിമയെ മുന്നോട്ട് കൊണ്ട് പോവുന്നത്. സൗബിൻ ഷാഹിർ, ലാൽ ജൂനിയർ, ഖാലിദ് റഹ്മാൻ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ചന്ദു സലിം കുമാർ, ദീപക് പറമ്പോൽ തുടങ്ങിയ വൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരന്നത്.


Click it and Unblock the Notifications