Home / Photos
സ്റ്റേറ്റ് നോക്കിയല്ലല്ലോ നമ്മള് ഒരാളെ സെലക്ട് ചെയ്യുന്നത്, രോഹിത് എന്നെ മനസ്സിലാക്കുന്ന ആള്!! വിവാഹ വിശേഷങ്ങളുമായി നടന് ബൈജുവിന്റെ മകള്‍ ഐശ്വര്യ...
By NEETHU BABY
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബൈജു. നടന്റെ മകളുടെ വിവാഹമാണ് ഇന്നലെ തിരുവനന്തപുരം ക്ലബില്‍ വച്ച് നടന്നത്. നിരവധി സിനിമാ സീരിയല്‍ താരങ്ങള്‍ വിവാഹാഘോഷങ്ങള്‍ പങ്കെടുക്കാനായി എത്തിയിരുന്നു.
മകളെ കൈപിടിച്ചുകൊണ്ട് വിവാഹവേദിയിലേക്ക് വരുന്ന ബൈജുവിന്റെ വീഡിയോയും ഫോട്ടോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. ബൈജുവിന്റേയും രഞ്ജിതയുടേയും മകളാണ് ഐശ്വര്യ. ഇരുവര്‍ക്കും ലോകനാഥ് സന്തോഷ് എന്ന് പേരുള്ള ഒരു മകന് കൂടിയുണ്ട്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Instagram
Share
'മാംഗല്യം തന്തുനാനേന മമ ജീവന ഹേതുന'... നടന് ബൈജുവിന്റെ മകള്‍ക്ക് പഞ്ചാബില്‍ നിന്നും വരന്, താര നിബിടമായ വിവാഹ ചടങ്ങുകള്‍ നടന്നത് ട്രിവാന്ട്രം ക്ലബില്‍ വച്ച്... കാണാം സോഷ്യല്‍മീഡിയ ഏറ്റെടുത്ത വൈറല്‍ ഫോട്ടോസ്...
2/9
Photo Credit: Instagram
Share
വിവാഹ വേദിയിലേക്ക് അച്ഛന്റെ കൈപിടിച്ചുവരുന്ന ഐശ്വര്യയുടെ ഫോട്ടോസും വീഡിയോകളുമെല്ലാം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സര്‍വ്വാഭരണ വിഭൂഷിതയായി വളരെ സുന്ദരിയായാണ് ഐശ്വര്യ വിവാഹവേദിയിലേക്കെത്തിയത്. മെറൂണ്‍ കളറിലുള്ള സാരിയാണ് ചടങ്ങിന് ഐശ്വര്യ ഉടുത്തിരിക്കുന്നത്.
3/9
Photo Credit: Instagram
Share
വെള്ള നിറത്തിലുളള കുര്‍ത്തയും പൈജാമയുമണിഞ്ഞാണ് വരനെത്തിയത്. ഗോള്‍ഡന്‍ നിറത്തിലുള്ള കുര്‍ത്തയണിഞ്ഞാണ് ബൈജുവും എത്തിയത്. ചുവന്ന നിറത്തിലുള്ള സാരിയണിഞ്ഞ് രഞ്ജിത ബൈജുവും വിവാഹവേദിയില്‍ തിളങ്ങി.
4/9
Photo Credit: Instagram
Share
എംബിബിഎസ് പൂര്‍ത്തിയാക്കിയ ഡോക്ടറാണ് ഐശ്വര്യ. ആമസോണില്‍ എന്‍ഞ്ചിനീയറാണ് വരനായ രോഹിത്. മാട്രിമോണിയായ ഷാദി ഡോട്ട് കോം വഴി വന്ന ആലോചനയാണിതെന്നും ഐശ്വര്യ പറഞ്ഞു.
5/9
Photo Credit: Instagram
Share
വിവാഹാലോചന വന്നപ്പോള്‍ മലയാളം അറിയാത്തതുകൊണ്ട് പ്രശ്നമാവില്ലേയെന്നാണ് ബൈജു ചോദിച്ചതെന്നും ഐശ്വര്യ പറയുന്നു. അച്ഛന് സാധാരണയായി തന്റെ ഇഷ്ടങ്ങള്‍ക്ക് എതിര്‍പ്പൊന്നും പറയാറില്ലെന്നും പിന്നീട് ഈ ബന്ധം തന്നെ ഉറപ്പിക്കുകയായിരുന്നെന്നും ഐശ്വര്യ പറയുന്നു. നമ്മള് സ്റ്റൈറ്റ് നോക്കിയല്ലല്ലോ ഒരാളെ സെലക്ട് ചെയ്യുന്നതെന്നും ഐശ്വര്യ ചോദിക്കുന്നു. ചെന്നൈയിലാണ് രോഹിതിന് ജോലി.
6/9
Photo Credit: Instagram
Share
പത്തനംതിട്ടക്കാരായ പഞ്ചാബി മലയാളികളുടെ മകനാണ് രോഹിത്. മലയാളം സംസാരിക്കാനറിയില്ലെന്നും കേട്ടാല്‍ മനസ്സിലാകുമെന്നും ഐശ്വര്യ. മലയാള സിനിമകള്‍ കാണാറില്ലാത്തതു കൊണ്ട് സിനിമാനടന് ബൈജുവിന്റെ മകളാണ് ഐശ്വര്യ എന്ന് തനിക്കറിയില്ലായിരുന്നെന്നും രോഹിത് പറയുന്നു.
7/9
Photo Credit: Instagram
Share
കുറച്ചു മാസങ്ങളായി വിവാഹത്തിരക്കുകളാല് ഓട്ടമായിരുന്നെന്നും രണ്ടാഴ്ച്ചത്തെ വിശ്രമത്തിനു ശേഷം കരിയറില്‍ ഫോക്കസ് ചെയ്യണമെന്നും വധൂവരന്മാര് പറഞ്ഞു. തന്നെ നന്നായി മനസ്സിലാക്കുന്ന ആളാണ് രോഹിതെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
8/9
Photo Credit: Instagram
Share
വിവാഹത്തിന് സിനിമാ സീരിയലില്‍ നിന്നുമുള്ള നിരവധി താരങ്ങളും എത്തിച്ചേര്‍ന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധികയും വിവാഹത്തിനായി എത്തി. ഇലക്ഷന് പ്രചരണ തിരക്കുകളാല്‍ സുരേഷ് ഗോപിക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ല.
9/9
Photo Credit: Instagram
Share
പഴയകാല നടി കാര്‍ത്തിക, സംവിധായകന് ഷാജി കൈലാസ് ഭാര്യ ആനി, സുരേഷ് കുമാര്‍ ഭാര്യ മേനക, പ്രിയദര്ശന്, മണിയന്‍പിള്ള രാജു സീരിയല്‍ നടി സോനാ നായര്‍ തുങ്ങിയ നിരവധി സെലിബ്രിറ്റികള്‍ ഐശ്വര്യയെ അനുഗ്രഹിക്കാനായി വേദിയില്‍ എത്തിച്ചേര്‍ന്നു.


Click it and Unblock the Notifications