Home / Photos
ഈ രാജ്യങ്ങള്‍ ഒരിക്കല്‍ കണ്ടാല്‍ കണ്ണെടുക്കില്ല: സൗന്ദര്യത്തില്‍ ഒന്നാം നമ്പര്‍, ഏതൊക്കെയാണെന്ന് അറിയാം
By Vaisakhan MK
ഭൂമി വളരെ സൗന്ദര്യമേറിയ ഗ്രഹമാണ്. ഈ ലോകത്ത് കാണാന്‍ അതുപോലെ ഒരുപാട് സ്ഥലങ്ങളുണ്ട്. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങളുമുണ്ട്. അത്രയ്ക്ക് സൗന്ദര്യമേറിയ രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: oneindia pics
Share
ലോകത്തെ തന്നെ ഏറ്റവും പ്രശാന്ത സുന്ദരമായ രാജ്യമാണ് നോര്‍വേ. ലോകത്തെ തന്നെ ഏറ്റവും കാണാന്‍ ഭംഗിയുള്ള രാജ്യങ്ങളിലൊന്നാണ് നോര്‍വേ. മനോഹരമായ വെള്ളച്ചാട്ടങ്ങള്‍, കുന്നിന്‍ചെരിവുകള്‍, മലനിരകള്‍ എന്നിവയെല്ലാം നോര്‍വേയുടെ പ്രത്യേകതയാണ്.
2/8
Photo Credit: oneindia pics
Share
ഓസ്ട്രേലിയന്‍ വന്‍കരയിലെ മനോഹരമായ രാജ്യമാണ് ന്യൂസിലന്‍ഡ്. എവിടെ നോക്കിയാലും മനോഹരമായ വിഷ്വലുകളാണ് ന്യൂസിലന്‍ഡിലുള്ളത്. ഒരിക്കല്‍ ഇവിടം സന്ദര്‍ശിച്ചാല്‍ പിന്നെ തിരിച്ചുപോകാന്‍ തോന്നില്ല. മ്യൂസിയങ്ങള്‍, ഗ്യാലറികള്‍, അങ്ങനെ ഒരുപാട് കാഴ്ച്ചകള്‍ ന്യൂസിലന്‍ഡിലുണ്ട്
3/8
Photo Credit: oneindia pics
Share
ഓസ്ട്രേലിയയെ കുറിച്ച് പറയാന്‍ ആണെങ്കില്‍ ഒരുപാടുണ്ട്. വിക്ടോറിയയിലെ വൈന്‍ ലാന്‍ഡ് മുതല്‍ ഗ്രേറ്റ് ബാരിയര്‍ വരെ ഓസ്ട്രേലിയയിലെ മനോഹര കാഴ്ച്ചകളാണ്. മനോഹരമായ ഉലുരു പീഠഭൂമി കാണേണ്ടുന്ന കാഴ്ച്ചയാണ്. ടാസ്മാനിയയും സന്ദര്‍ശിക്കാവുന്നതാണ്
4/8
Photo Credit: oneindia pics
Share
പോര്‍ച്ചുഗല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മാത്രം നാടല്ല. ഒരുപാട് കാഴ്ച്ചകളുടെയും നാടാണ്. ലിപ്പം കുറവാണെങ്കിലും പ്രകൃതി ഭംഗിയില്‍ വളരെ മുമ്പിലാണ് പോര്‍ച്ചുഗല്‍. പോര്‍ട്ടോ മുതല്‍ ലിസ്ബണും ആല്ഗാര്വെയും അടക്കം ഇവിടെ കാണാനുണ്ട്.
5/8
Photo Credit: oneindia pics
Share
ഗ്രീസ് ചരിത്രമുറങ്ങുന്ന നാടാണ്. ദ്വീപുകള്‍ ഇവിടെ നല്ലൊരു കാഴ്ച്ചയാണ്. ഒപ്പം തീരദേശവും സൗന്ദര്യം വര്‍ധിപ്പിക്കുന്ന കാര്യമാണ്. സാന്റോറിനി തീരത്തിന്റെ ഭംഗയും ആതന്‍സിന്റെ കൊത്തുപണികളും ബ്രില്യന്‍ഡ് എന്ന് പറയാം. ആതന്‍സിലെ ആക്രോപോളിസ് അതുപോലൊരു ആകര്‍ഷണമാണ്.
6/8
Photo Credit: oneindia pics
Share
ഇന്തോനേഷ്യയുടെ കാര്യം പിന്നെ പറയേണ്ടല്ലോ. ലോകത്തെ അതിസുന്ദരമായ ദ്വീപുകളെല്ലാം ഇവിടെയാണ് ഉള്ളത്. ക്ഷേത്രങ്ങളാല്‍ നിറഞ്ഞ് നില്ക്കുന്ന നാടാണിത്. മനോഹരമായ മലനിരകള്‍ ഒരു വശത്തും മറ്റൊരിടത്ത് ബീച്ചുകളുമാണ് ഇന്തോനേഷ്യയുടെ പ്രത്യേകത.
7/8
Photo Credit: oneindia pics
Share
സ്പെയിനിനെ പറ്റി പറയാതെ ഈ പട്ടിക പൂര്‍ണമാവില്ല. ബീച്ചുകളാണ് സ്പെയിന്റെ പ്രത്യേകത. മനോഹരമായ പ്രകൃതി ഭംഗിയും സ്പെയിനിനുണ്ട്. ബ്ലൂ ഫ്ളാഗ് ബീച്ചുകള്‍ ലോകത്തില്‍ തന്നെ കൂടുതലുള്ളത് ഇവിടെയാണ്.
8/8
Photo Credit: oneindia pics
Share
ജപ്പാന് അതുപോലെ സൗന്ദര്യം തുളുമ്പുന്ന ദേവതയാണ്. അരാഷിയാമ മുളങ്കാടുകള്‍ ചെറി തോട്ടങ്ങള്‍ വരെ ജപ്പാനിലുണ്ട്. പുരാതന ക്ഷേത്രങ്ങളും മഠങ്ങളും രാജ്യത്തെ പ്രധാന ആകര്‍ഷണമാണ്. എവിടെ നോക്കിയാലും ഭംഗിയുള്ള എന്തെങ്കിലും ജപ്പാനില്‍ കാണാന്‍ സാധിക്കും.


Click it and Unblock the Notifications