Home / Photos
മുംബൈക്ക് ഇത്ര ലുക്കോ; ഇതാ കാണേണ്ട സ്ഥലങ്ങള്‍, എല്ലാം ഒന്നിനൊന്ന് സൂപ്പര്‍!!
By Vaisakhan MK
മുംബൈ മനോഹരമായ നഗരമാണ്. അവിടെ കാണേണ്ട കാഴ്ച്ചകള്‍ ഒരുപാടുണ്ട്. നിരവധി ടൂറിസ്റ്റ് സ്പോട്ടുകള്‍ മുംബൈയിലുണ്ട്. ഇപ്പോള്‍ സന്ദര്‍ശകരുടെ ഒഴുക്കാണ് ഇവിടങ്ങളിലേക്ക്. അത്തരത്തില്‍ കാണേണ്ടുന്ന സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: twitter
Share
മുംബൈയിലെ ലോണാവാല കേരളത്തിലെ മൂന്നാര്‍ പോലെയാണ്. ഇത് സ്ഥിതി ചെയ്യുന്ന നഗരമാണ് ഖണ്ഡല നഗരം. ലോണാവാലയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രമാണ് ഇങ്ങോട്ടുള്ളത്. പശ്ചിമ ഘട്ടത്തിന്റെ സൗന്ദര്യം തുളുമ്പുന്ന സ്ഥലമാണിത്. സഹ്യാദ്രി മലനിരകളെ വിശാലമായി ഇവിടെ വെച്ച് കാണാം.
2/5
Photo Credit: twitter
Share
അലിബാഗ് വലിയൊരു കോട്ട അടങ്ങുന്ന പ്രദേശമാണ്. മഹാരാഷ്ട്രയുടെ ചരിത്രമുറങ്ങുന്ന മണ്ണാണിത്. ഇവിടെയുള്ള ഓര്‍ക്കിഡുകള്‍ പ്രശസ്തമാണ്. മനോഹരമായ സമുദ്രം ഇവിടെയുണ്ട്. ധാരാളം സൗന്ദര്യം തുളുമ്പുന്ന സ്ഥലങ്ങളും അലിബാഗിലുണ്ട്.
3/5
Photo Credit: twitter
Share
മുംബൈയിലെ ചരിത്രമുറങ്ങുന്ന മണ്ണാണ് റായ്ഗഡ്. ഛത്രപതി ശിവജിയുടെ മറാത്ത സാമ്രാജ്യത്തിന്റെ ശേഷിപ്പുകള്‍ ഇവിടെ കാണാം. മുംബൈയില്‍ നിന്ന് 103 കിലോമീറ്റര്‍ അകലെയാണിത്. റായ്ഗഡ് കോട്ട തന്നെയാണ് ഇവിടെയുള്ള പ്രധാന ആകര്‍ഷണം. 17ാം നൂറ്റാണ്ടിലാണ് ഇത് നിര്‍മിച്ചത്. കേബിള്‍ കാര്‍ റൈഡുകളും, ട്രക്കിംഗും ഇവിടെ ലഭ്യമാണ്.
4/5
Photo Credit: twitter
Share
കോലാഡ് ശരിക്കും മനോഹരിയാണ്. മുംബൈയില്‍ നിന്ന് 120 കിലോമീറ്റര്‍ ദൂരെയാണ് കോലാഡ്. കുലംകുത്തിയൊഴുകുന്ന കുന്തലിക നദിയുടെ അടുത്തായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. ജലവിനോദങ്ങള്‍ക്ക് ഏറ്റവും ബെസ്റ്റായിട്ടുള്ള സ്ഥലമാണിത്. ബോട്ടിംഗ്, കയാക്കിംഗ്, പാരാഗ്ലൈഡിങ് എന്നിവ ഇവിടെ സാധ്യമാണ്.
5/5
Photo Credit: twitter
Share
നാഷിക്കിനെ കുറിച്ച് പറയേണ്ട കാര്യമില്ല. അത്രയ്ക്ക് മനോഹരമാണ് ഈ നഗരം. ഹിന്ദു പുണ്യനഗരമായി ഇതിനെ കാണാം. കുംഭമേളയുടെ നാല് വേദികളിലൊന്നാണിത്. പ്രകൃതി ഭംഗി ഇവിടെ തുളുമ്പി നില്‍ക്കുകയാണ്. ക്ഷേത്രങ്ങള്‍, ഗുഹകള്‍, വെള്ളച്ചാട്ടങ്ങള്‍, എന്നിവ നാഷിക്കിലെ ആകര്‍ഷണങ്ങളാണ്. വൈന്‍ യാര്‍ഡ്, കോയിന് മ്യൂസിയും എന്നിവയും ഇവിടെയുണ്ട്.


Click it and Unblock the Notifications