Home / Photos
പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്
By Roshily Roy
പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: Priyamani Instagram
Share
പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്
2/17
Photo Credit: Priyamani Instagram
Share
2017ലാണ് കാമുകന്‍ മുസ്തഫ രാജുമായുളള നടിയുടെ വിവാഹം കഴിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു ഇവരുടെ വിവാഹം.
3/17
Photo Credit: Priyamani Instagram
Share
ഇപ്പോഴിതാ നടിയുമായുളള വിവാഹത്തിനെതിരെ മുസ്തഫയുടെ ആദ്യ ഭാര്യ ആയിഷ രംഗത്ത്. മുസ്തഫയും താനും തമ്മിലുള്ള വിവാഹം നിയമപരമായി വേര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ പ്രിയാമണി-മുസ്തഫ വിവാഹം നിയമവിരുദ്ധമാണ് എന്ന് ആയിഷ പറയുന്നു.
4/17
Photo Credit: Priyamani Instagram
Share
2013 ലാണ് ആയിഷയുമായി മുസ്ത വേർപിരിയുന്നത്. എന്നാൽ മുസ്തഫയുമായുളള വിവാഹമോചനം കഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും താൻ അയാളുടെ ഭാര്യയാണെന്നും , ഞങ്ങൾക്ക് രണ്ടു മക്കളാണുള്ളത്. ഇവര്‍ ആയിഷയുടെ ഒപ്പമാണന്നും ആയിഷ പറയുന്നു.
5/17
Photo Credit: Priyamani Instagram
Share
മുസ്തഫക്കെതിരെ ഗാര്‍ഹിക പീഡന പരാതിയും ആഷിയ നല്‍കിയിട്ടുണ്ട്. വിവാഹ മോചന ഹര്‍ജി പോലും ഞങ്ങള്‍ സമര്‍പ്പിച്ചിരുന്നില്ല. പ്രിയാമണിയെ വിവാഹം ചെയ്യുന്ന വേളയില്‍ താന്‍ ബാച്ച്‌ലര്‍ ആണ് എന്നാണ് മുസ്തഫ കോടതിയെ അറിയിച്ചതെന്നും ആയിഷ.
6/17
Photo Credit: Priyamani Instagram
Share
ആയിഷ ഇത്രയും കാലം എന്തുകൊണ്ട് മൗനം പാലിച്ചുവെന്ന് മുസ്തഫ ചോദിക്കുമ്പോൾ രണ്ടു മക്കളുടെ അമ്മ എന്ന നിലയില്‍ എന്ത് ചെയ്യാന്‍ സാധിക്കും. രമ്യമായ പരിഹരത്തിന് ഏറെ ശ്രമിച്ചു. അത് നടക്കാത്തതിനാലാണ് മറ്റുവഴികളിലേക്ക് കടന്നത് എന്നാണ് ആയിഷയുടെ മറുപടി.
7/17
Photo Credit: Priyamani Instagram
Share
ആയിഷയുടെ ആരോപണത്തിനോട് പ്രതികരിച്ച് മുസ്തഫയും രംഗത്ത് വന്നു. തനിക്കെതിരെ ഉയരുന്ന ആരോപണം തെറ്റാണെന്നാണ്. താനിപ്പോൾ വിവാഹിതനാണെന്നും എന്നാൽ കുട്ടികളുടെ ചെലവിനായി പണം നൽകാറുണ്ടെന്നും മുസ്തഫ പറയുന്നു.
8/17
Photo Credit: Priyamani Instagram
Share
2010 മുതൽ ഞാനും ആയിഷയും പിരിഞ്ഞ് ജീവിക്കുകയാണ്. 2013 ൽ വിവാഹമോചനം നേടി. ഇതിന് ശേഷമാണ് 2017 ൽ പ്രിയാമണിയെ വിവാഹം കഴിക്കുന്നത്. തന്നിൽ നിന്ന് പണം തട്ടിയെടുക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള ആരോപണമെന്നും മുസ്തഫ കൂട്ടിച്ചേർത്തു.
9/17
Photo Credit: Priyamani Instagram
Share
പ്രണയിച്ചിരുന്നനാൾ പ്രിയാമണിക്കൊപ്പം ഒരുമിച്ച് ഷോകളില്‍ പങ്കെടുത്ത ശേഷമാണ് മുസ്തഫയെ കുറിച്ച് എല്ലാവരും അറിയുന്നത്. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നടിയുടെ കരിയറിന് വലിയ പിന്തുണയാണ് മുസ്തഫ ഇപ്പോഴും നല്‍കുന്നത്.


Click it and Unblock the Notifications