Home / Photos
പ്രായം റിവേഴ്സ് ഗിയറിലാക്കി നവ്യ നായർ... സൂപ്പർ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് മലയാളികളുടെ പ്രിയങ്കരി, ചിത്രങ്ങൾ കാണാം
മോളിവുഡിലെ എക്കാലത്തേയും മികച്ച നായികമാരുടെ നിരയിൽ മുന്നിലാണ് നടി നവ്യ നായർ. മികച്ച അഭിനയം കാഴ്ച വയ്ക്കാൻ കെൽപ്പുള്ള താരത്തിന് കേരളത്തിൽ നിരവധി ആരാധകരാണുള്ളത്. മലയാളത്തിലെ ഈ സീനിയർ നായിക ഇന്നും സിനിമയിൽ സജീവമാണ്. അഭിനയവും മോഡലിങ്ങും കരിയറായി കൊണ്ടുപോകുന്നുണ്ട് താരം.
നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്റ്റൈലൻ ലുക്കിൽ വന്ന് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ് നവ്യ. ചിത്രങ്ങൾ വൈറലായതോടെ നടിയുടെ പ്രായത്തെക്കുറിച്ചാണ് ആരാധകരുടം ചർച്ച. ആരാധകർ ഏറ്റെടുത്ത നവ്യയുടെ പുതിയ ഫോട്ടോഷൂട്ട് കാണാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Navya Nair Instagram
Share
അതെ, ഇതാണ് ലേഡി മമ്മൂട്ടി! സ്റ്റൈലൻ ലുക്കിൽ മലയാളികളുടെ മനംമയക്കി നവ്യ നായർ. ഇൻസ്റ്റാഗ്രാമിൽ നടിയുടെ പുത്തൻ ചിത്രങ്ങൾ വൈറലാവുകയാണ്. താരത്തിന്റെ കൂടുതൽ ചിത്രങ്ങൾ കാണാം.
2/9
Photo Credit: Navya Nair Instagram
Share
കലക്കൻ ഔട്ട്ഫിറ്റിൽ അതീവ സുന്ദരിയായാണ് നവ്യ വന്നിരിക്കുന്നത്. ശരിക്കും യുവനായികയെപ്പോലെയുണ്ട് നവ്യ എന്നാണ് ആരാധകർ പറയുന്നത്. ചിത്രങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ ലൈക്കും കമന്റും ഏറുകയാണ്.
3/9
Photo Credit: Navya Nair Instagram
Share
റൂമിയുടെ മനോഹര വാക്യങ്ങളാണ് താരം ചിത്രങ്ങൾക്ക് തലക്കെട്ടായി നൽകിയത്. മെയ്ഡ് ബൈ മിലൻ എന്ന ക്ലോത്തിങ്ങ് ബ്രാന്റാണ് നടിയുടെ സ്റ്റൈലിഷ് ഔട്ട്ഫിറ്റിന് പിന്നിൽ. റീനു ചന്ദ്രമുഖിയാണ് നടിക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്.
4/9
Photo Credit: Navya Nair Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. അഭിനയത്തോടൊപ്പം തന്നെ താരം മോഡലിങ്ങിലും സജീവമാണ്. സോഷ്യൽ മീഡിയയിൽ വലിയ ഫാൻ ഫോളോയിങ്ങാണ് താരത്തിനുള്ളത്.
5/9
Photo Credit: Navya Nair Instagram
Share
മലയാളത്തിലെ സീനിയർ നായികയാണ് നവ്യ. വിവാഹത്തോടെ സിനിമയിൽ നിന്നും വലിയൊരു ഇടവേളയെടുത്തിരുന്ന താരം ഈ അടുത്താണ് വീണ്ടും സിനിമയിൽ സജീവമായത്. രണ്ടാം വരവിൽ മികച്ച സിനിമകളാണ് നവ്യയെ തേടി വരുന്നത്.
6/9
Photo Credit: Navya Nair Instagram
Share
ഫിറ്റ്നെസ്സിന് അതീവ ശ്രദ്ധകൊടുക്കുന്ന നടിയാണ് നവ്യ. ജിം വർക്കൗട്ടും യോഗയുമെല്ലാം പരിശീലിക്കുന്ന താരം ഒരു പ്രൊഫഷണൽ നർത്തകിയാണ്. താരത്തിന്റെ ഈ ജീവിത ശൈലിതന്നെയാണ് യുവതാരങ്ങൾക്കൊപ്പം നടിയെ സുന്ദരിയായി നിലനിർത്തുന്നത്.
7/9
Photo Credit: Navya Nair Instagram
Share
സിനിമയ്ക്ക് അകത്തും പുറത്തും അതീവ സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന താരമാണ് നവ്യ. മോഡേൺ ലുക്കിലും നാടൻ ഔട്ട്ഫിറ്റിലും താരം വരാറുണ്ട്. എന്നിരുന്നാലും മലയാളികൾക്ക് താരം സാരിയിൽ വരുന്നതാണ് കൂടുതൽ ഇഷ്ടം.
8/9
Photo Credit: Navya Nair Instagram
Share
സാരിയിൽ അതീവ സുന്ദരിയായി വരുന്ന താരം കഴിഞ്ഞ ദിവസം ഒരു പുതിയ സംരംഭം ആരംഭിച്ചിരിക്കുകയാണ്. താൻ മുൻപ് ധരിച്ചതും വാങ്ങിയിട്ട് തിരക്ക് മൂലം ധരിക്കാത്തതുമായ സാരികൾ വിൽപ്പനയ്ക്ക് വയക്കാൻ ഒരുങ്ങുകയാണ് നടി. ഇതിനായി 'prelovedbynavyanair' എന്ന പേരിൽ ഇൻസ്റ്റാഗ്രാം പേജും താരം തുടങ്ങികയുണ്ടായി.
9/9
Photo Credit: Navya Nair Instagram
Share
നടിയുടെ പുതിയ സംരംഭത്തിന് വലിയ സ്വീകാര്യതയാണ് മലയാളികൾ സോഷ്യൽ മീഡിയയിലൂടെ നൽകുന്നത്. ബോളിവുഡിൽ പ്രീ-ലവ്ഡ് എന്ന രീതിയിൽ വസ്ത്രങ്ങൾ വിൽപ്പനയ്ക്ക് വയ്ക്കുന്നത് സാധാരണമാണ്. മോളിവുഡിൽ ആദ്യമായാണ് ഒരു നടി ഇത്തരം സംരംഭം തുടങ്ങുന്നത്.


Click it and Unblock the Notifications