Home / Photos
ഇതാ ഞങ്ങളുടെ ഉയിരും ഉലകവും; അമ്മയായി നയന്‍സ്, ഇരട്ടക്കുട്ടികളെന്ന് വിക്കി, ക്യൂട്ടാണെന്ന് ആരാധകര്‍
By Vaisakhan MK
നയന്‍താരയും വിഘ്നേശ് ശിവനും തമിഴിലെ സൂപ്പര്‍താര ദമ്പതികളാണ്. നയന്‍താരയുടെ വിശേഷങ്ങള്‍ ആരാധകര്‍ അറിയുന്നത്. ഇപ്പോള്‍ വലിയൊരു കാര്യം ആരാധകരുമായി ഇവര്‍ പങ്കുവെച്ചിരിക്കുകയാണ്. നയന്‍താര അമ്മയായിരിക്കുകയാണ്. ഇരുവര്‍ക്കും ജനിച്ചിരിക്കുന്നത് ഇരട്ടക്കുട്ടികളാണ്. അപ്രതീക്ഷിതമാണെന്ന് ആരാധകര്‍ ഇതേ കുറിച്ച് പറയുന്നുണ്ട്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: vignesh shivan instagram
Share
നയന്‍താരയ്ക്കും വിഘ്നേശിനും ഇരട്ട കുട്ടികളാണ് പിറന്നിരിക്കുന്നത്. വിഘ്നേശ് തന്നെയാണ് തങ്ങള്‍ മാതാപിതാക്കളായ കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇരുവരും കുട്ടികളുടെ കാലിന്റെ ചിത്രമാണ് പങ്കുവെച്ചത്
2/9
Photo Credit: vignesh shivan instagram
Share
നയനും ഞാനും അമ്മയും അപ്പയുമായി. ഇരട്ട കുഞ്ഞുങ്ങളാല്‍ അനുഗ്രഹീതരായിരിക്കുകയാണ് ഞങ്ങള്‍. നമ്മുടെയും മുതു മുത്തച്ഛന്മാരുടെ പ്രാര്‍ത്ഥനയും എല്ലാം ചേര്‍ന്നാണ് രണ്ട് കുഞ്ഞുങ്ങള്‍ ഉണ്ടായതെന്ന് വിഘ്നേശ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു
3/9
Photo Credit: vignesh shivan instagram
Share
ഉയിര്, ഉലകം എന്നാണ് കുട്ടികളെ വിശേഷിപ്പിച്ചത്. തങ്ങളുടെ ലോകവും, ജീവനും എല്ലാം ഈ കുട്ടികളാണ് എന്ന രീതിയിലാണ് വിഘ്നേശ് സംസാരിച്ചത്. അതേസമയം കുട്ടികളുടെ പേര് ഉയിര്, ഉലകം എന്നാണോ എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്
4/9
Photo Credit: vignesh shivan instagram
Share
ജീവിതം കൂടുതല്‍ മനോഹരവും തിളങ്ങുന്നതുമാണെന്നും, ദൈവം ഒരുപാട് മഹാനാണെന്നും വിഘ്നേശ് പറഞ്ഞു. എല്ലാ പ്രാര്‍ത്ഥനയും, അനുഗ്രഹവും കുട്ടികള്ക്കുണ്ടാവണമെന്ന് ആരാധകരോട് വിഘ്നേശ് പോസ്റ്റില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.
5/9
Photo Credit: vignesh shivan instagram
Share
അതേസമയം കമന്റുകളുടെ പെരുമഴയാണ് പോസ്റ്റിന് പിന്നാലെ വന്നിരിക്കുന്നത്. അഭിനന്ദങ്ങള്‍ നയന്‍, വിക്കി എന്നാണ് കാജല്‍ അഗര്‍വാള്‍ കമന്റ് ചെയ്തിരിക്കുന്നത്. രക്ഷാകര്‍ത്താക്കളുടെ ക്ലബിലേക്ക് സ്വാഗതം എന്നും കാജല്‍ കുറിച്ചു.
6/9
Photo Credit: vignesh shivan instagram
Share
ജീവിതത്തിലെ ഏറ്റവും മികച്ചൊരു ഘട്ടമാണ് അച്ഛനും അമ്മയുമാവുക എന്നതാണ്. എല്ലാ അനുഗ്രഹവും മക്കള്‍ക്ക് ഉണ്ടാകുമെന്നും കാജള്‍ കുറിച്ചു. നടി ഗൗരി, സംവിധായന് അത്ലീ, തുടങ്ങിയവരും കമന്റ് ചെയ്തിട്ടുണ്ട്.
7/9
Photo Credit: vignesh shivan instagram
Share
വിക്കിയും നയന്‍സും ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല. നടി പ്രിയങ്ക ചോപ്ര അടക്കമുള്ളവര്‍ വാടക ഗര്‍ഭധാരണത്തിലൂടെയാണ് കുഞ്ഞിന്റെ അമ്മയായത്. നടന് ഷാരൂഖ് ഖാന്റെ അബ്റാം എന്ന മകന് അങ്ങനെയാണ് ജനിച്ചത്.
8/9
Photo Credit: vignesh shivan instagram
Share
നയന്‍താരയുടെ ഗര്‍ഭധാരണത്തെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. നയന്‍താര ഗര്‍ഭം ധരിച്ചിരുന്നില്ലെന്ന് ഉറപ്പാണ്. വാടക ഗര്ഭധാരണമായിരുന്നോ എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്
9/9
Photo Credit: vignesh shivan instagram
Share
ജൂണ്‍ ഒന്‍പതിനായിരുന്നു വിക്കി നയന്‍സ് വിവാഹം. തമിഴ്നാട്ടിലെ മഹാബലിപുരത്ത് വെച്ച് ദക്ഷിണേന്ത്യന്‍ ചടങ്ങ് പ്രകാരമായിരുന്നു വിവാഹം. തെന്നിന്ത്യയിലെയും ബോളിവുഡിലെയും സൂപ്പര്‍താരങ്ങള്‍ അടക്കം ചടങ്ങില്‍ പങ്കെടുത്തിരുന്നു.


Click it and Unblock the Notifications