Home / Photos
'ഇത്ര മോശം അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല, ഇനി ജീവിതത്തിൽ ഒരിക്കലും കയറില്ല', തായ് എയർവേസിനെതിരെ നസ്രിയ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Nazriya Nazim Facebook Page
Share
തായ് എയർവേസിൽ നിന്നുണ്ടായ മോശം അനുഭവം പങ്കുവെച്ച് നടി നസ്രിയ നസീം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് താരം അനുഭവം പങ്കിട്ടിരിക്കുന്നത്
2/12
Photo Credit: Nazriya Nazim Facebook Page
Share
കഴിഞ്ഞ ദിവസമാണ് നസ്രിയ തായ് എയർവേസിന്റെ വിമാനത്തിൽ യാത്ര ചെയ്തത്. തായ് എയർവേസിനെ ടാഗ് ചെയ്താണ് നടിയുടെ വിമർശനം
3/12
Photo Credit: Nazriya Nazim Facebook Page
Share
തായ് എയർവേസ് ഏറ്റവും മോശം എയർവേസ് ആണ് എന്ന് നസ്രിയ പറയുന്നു. ഇത്രയും മോശം അനുഭവം തനിക്ക് ആദ്യത്തേത് ആണെന്നും നസ്രിയ പറയുന്നു
4/12
Photo Credit: Nazriya Nazim Facebook Page
Share
ഒരു വിമാന സർവ്വീസിൽ നിന്നും അവരുടെ സ്റ്റാഫുകളിൽ നിന്നും ഇത്രയും മോശം അനുഭവം തനിക്ക് ജീവിതത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് നസ്രിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു
5/12
Photo Credit: Nazriya Nazim Facebook Page
Share
തന്റെ ബാഗ് വിമാന യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി നസ്രിയ പറയുന്നു. അക്കാര്യം പറഞ്ഞ് വിമാനത്തിലെ സ്റ്റാഫുകളെ സമീപിച്ചപ്പോൾ അവരത് ശ്രദ്ധിച്ചത് പോലും ഇല്ലെന്നും നസ്രിയ കുറ്റപ്പെടുത്തി
6/12
Photo Credit: Nazriya Nazim Facebook Page
Share
ഇതോടെ തായ് എയർവേസുമായി ഇനിയൊരു ബന്ധമേ ഇല്ലെന്നും താരം തുറന്നടിച്ചു. ജീവിതത്തിൽ ഇനി ഒരിക്കലും തായ് എയർവേസിന്റെ വിമാനത്തിൽ കയറില്ലെന്ന് നസ്രിയ വ്യക്തമാക്കി
7/12
Photo Credit: Nazriya Nazim Facebook Page
Share
തായ്ലാന്റിന്റെ പതാക വാഹക എയർലൈൻ ആണ് തായ് എയർവേസ്. ഏതാനും വർഷങ്ങളായി തായ് എയർവേസ് നഷ്ടത്തിലാണ്
8/12
Photo Credit: Nazriya Nazim Facebook Page
Share
നസ്രിയയുടെ അനുഭവത്തോട് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ്. പി ജയരാജന്റെ ഇൻഡിഗോ ബഹിഷ്ക്കരണത്തോടാണ് ഈ സംഭവത്തെ പലരും താരതമ്യം ചെയ്യുന്നത്
9/12
Photo Credit: Nazriya Nazim Facebook Page
Share
'എമിരേറ്റ്സ് ഇതിഹാദ് എയർ അറേബ്യ സൗതിയ ഖത്തർ ഐർവേസ് ഒമാൻ എയർവേർസ് പോലോത്ത നമ്പർ ഓൺ എയർ ലൈനുകൾ ഉണ്ടാകുമ്പോൾ എന്തിനാ തയ് എയർയിൽ പോകുന്നത്' എന്നാണ് ഒരാളുടെ ചോദ്യം


Click it and Unblock the Notifications