Home / Photos
Benefits of Oats: തടി കുറയ്ക്കാന്‍ മാത്രമല്ല, ശരീര സൗന്ദര്യത്തിന് ഓട്ട്സ് കേമന്‍: അറിഞ്ഞിരിക്കാം ഗുണങ്ങള്‍
By Ajmal MK
മലയാളികളുടെ ഭക്ഷണരീതിയില്‍ അടുത്ത കാലത്തായി വ്യാപകമായി ഇടംപിടിച്ചുകൊണ്ടിരിക്കുന്ന വസ്തുവാണ് ഓട്സ്. ഇതിന്റെ ഗുണങ്ങളെക്കുറിച്ച് അറിവുള്ളവർ ഭക്ഷണത്തില്‍ ഓട്സ് ഉള്‍പ്പെടുത്തുന്നുണ്ടെങ്കിലും വലിയൊരു വിഭാഗം ഇപ്പോഴും അതിന് തയ്യാറായിട്ടില്ല. എന്നാല്‍ മറ്റ് പല ഭക്ഷണങ്ങളേക്കാളും ഏറെ ഗുണമേന്മയേറിയ ഭക്ഷണമാണ് ഓട്സ്. ഓട്സിന്റെ ഏതാനും ഗുണങ്ങള്‍ അറിയാം..
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
ധാരാളം ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ ഭക്ഷ്യ വസ്തുവാണ് ഓട്സ്. പ്രമേഹം പ്രതിരോധിക്കാന്‍ ഓട്സ് സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്.
2/8
Photo Credit: boldsky
Share
ഹൃദയസംബന്ധമായ അസുഖങ്ങളില്‍ നിന്ന് നമ്മെ സുരക്ഷിതരാക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കാനും ഓട്സിലെ ആന്റി ഓക്സിഡന്റുകള്‍ സഹായിക്കുന്നു
3/8
Photo Credit: boldsky
Share
ലൈനോളിക് ആസിഡ്, സോല്യുബിള്‍ ഫൈബര്‍ എന്നിവയാലും സമ്പന്നമാണ് ഓട്സ്. ഇവയുടെ സാന്നിധ്യം ധമനികളില്‍ അടിഞ്ഞിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യാന്‍ സഹായിക്കും
4/8
Photo Credit: boldsky
Share
ഇതിലൂടെ മോശം കൊഴുപ്പിന്റെ അളവ് വളരെയധികം കുറയ്ക്കാനാകും. ഇതിലൂടെ ഹൃദയസ്തംഭനം, പക്ഷാഘാതം എന്നിങ്ങനെയുള്ള അസുഖങ്ങളുടെ സാധ്യതയും കുറയ്ക്കും.
5/8
Photo Credit: boldsky
Share
ദഹനത്തിനും ഏറെ നല്ലതാണ് ഓട്സ്. കുറച്ച് ഓട്സ് കഴിക്കുന്നതിലൂടെ ധാരാളം പ്രോട്ടീന്‍ ശരീരത്തിലെത്തുന്നു. ഇതുവഴി അമിത ഭക്ഷണം കഴിക്കുന്നതിലൂടെയുള്ള അമിത വണ്ണം കുറയ്ക്കാം.
6/8
Photo Credit: boldsky
Share
പേശികളുടെ ബലത്തിനും വളരെയധികം ഉപകാരപ്രദമാണ് ഓട്ട്സ്. ധാരാളം ഫൈബറും വിറ്റാമിനുകളും അടങ്ങിയിരിക്കുന്ന ഓട്സ് ചർമ്മത്തിന്റെ ഭംഗിക്കും സഹായകരമാണ്
7/8
Photo Credit: boldsky
Share
തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചില്‍ അസ്വസ്ഥത എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹരിക്കാനും ഓട്സിന് സാധിക്കും
8/8
Photo Credit: boldsky
Share
കുറഞ്ഞ കലോറിയാണെന്നത് മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താനും ഓട്ട്സ് സ്ഥിരമായി കഴിക്കുന്നതിലൂടെ സാധിക്കും..


Click it and Unblock the Notifications