Home / Photos
ഗ്രീന്‍ ടീ തടി കുറയ്ക്കാന്‍ മാത്രമല്ല, അര്‍ബുദത്തെ വരെ ചെറുക്കും, അറിയണം ഇക്കാര്യങ്ങള്‍
By Jithin TP
ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ കുറിച്ച് പറയുമ്പോള്‍ ഏറ്റവും ആദ്യം എല്ലാവരുടേയും മനസിലേക്ക് ഓടി വരുന്ന പാനീയം ഗ്രീന്‍ ടീ ആയിരിക്കും. മാസ്ട്രിച്റ്റ് സര്‍വകലാശാലയിലെ ഹ്യൂമന്‍ ബയോളജി വിഭാഗം നടത്തിയ പഠനത്തില്‍ ഗ്രീന്‍ ടീ ഉപാപചയ നിരക്ക് വര്‍ധിപ്പിക്കും എന്ന് കണ്ടെത്തിയിരുന്നു. ഈ പഠനമനുസരിച്ച് ഗ്രീന്‍ ടീയില്‍ ആന്റി-ആന്‍ജിയോജനിക് ഗുണങ്ങളുണ്ട്.
ഇത് അമിതഭാരവും അമിതവണ്ണവും തടയാന്‍ സഹായിക്കും. ജനീവ യൂണിവേഴ്സിറ്റിയിലെ മെഡിസിന് ഫാക്കല്‍റ്റിയിലെ ഫിസിയോളജി വിഭാഗം നടത്തിയ മറ്റൊരു പഠനത്തില്‍ ഗ്രീന്‍ ടീ കൊഴുപ്പ് ഓക്സിഡേഷന് പ്രോത്സാഹിപ്പിക്കുകയും അമിതവണ്ണം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന തെര്‍മോജനിക് ഗുണങ്ങളുണ്ടെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ ശരീരഭാരം നിയന്ത്രിക്കുക മാത്രമല്ല ഗ്രീന്‍ ടീയുടെ ഗുണങ്ങള്‍ എന്ന് മനസിലാക്കണം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Pexels
Share
ഗ്രീന്‍ ടീ പലരുടേയും ഇഷ്ടപ്പെട്ട ഓപ്ഷനുകളിലൊന്നാണ്. ആന്റി ഓക്സിഡന്റുകളും പോഷകങ്ങളും നിറഞ്ഞ ഗ്രീന്‍ ടീ കൊണ്ട് മനുഷ്യ ശരീരത്തിന് ധാരാളം ഗുണങ്ങളുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ലാതെ വേറെ ഏതൊക്കെ വിധത്തില്‍ ഗ്രീന്‍ ടീ നിങ്ങളെ സഹായിക്കും എന്ന് പരിശോധിക്കാം.
2/8
Photo Credit: Pexels
Share
ഗ്രീന്‍ ടീയില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇത് അഡെനോസിന്‍ എന്ന ഇന്‍ഹിബിറ്ററി ന്യൂറോ ട്രാന്‍സ്മിറ്ററിനെ തടയുന്നു. ഇത് ന്യൂറോണുകളുടെയും ഡോപാമൈന്‍, നോറെപിനെഫ്രിന്‍ എന്നിവയുടെ പ്രവര്‍ത്തനം വര്‍ധിപ്പിക്കും. ഇത് തലച്ചോറിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനം, മെച്ചപ്പെട്ട മാനസികാവസ്ഥ, ഓര്‍മ്മ എന്നിവയ്ക്ക് ഇവ കാരണമാകുന്നു.
3/8
Photo Credit: Pexels
Share
ഗ്രീന്‍ ടീയില്‍ എല്‍-തിയനൈന്‍ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ ഡോപാമൈന്‍, ആല്‍ഫ തരംഗങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനാല്‍ സ്ട്രെസ് അല്ലെങ്കില്‍ ഉത്കണ്ഠ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ക്ഷയരോഗത്തിന് കാരണമാകുന്ന ബാക്ടീരിയയുടെ വളര്‍ച്ചയെ തടയാനും ഗ്രീന്‍ ടീയിലെ സംയുക്തങ്ങള്‍ക്ക് കഴിയും.
4/8
Photo Credit: Pexels
Share
ശ്വാസകോശം, വന്‍കുടല്‍, അന്നനാളം, വായ, ആമാശയം, ചെറുകുടല്‍, വൃക്ക, പാന്‍ക്രിയാസ്, സസ്തനഗ്രന്ഥികള്‍ എന്നിവയുള്‍പ്പെടെ പല തരത്തിലുള്ള ക്യാന്‍സറുകള്‍ തടയുന്നതിന് ഗ്രീന്‍ ടീ ഉപഭോഗം സഹായിക്കും എന്നും ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്. ഗ്രീന്‍ ടീ ഇന്‍ട്രാ സെല്ലുലാര്‍ ആന്റിഓക്സിഡന്റുകള്‍ സജീവമാക്കുകയും ആന്‍ജിയോജെനിസിസ് തടയുകയും ചെയ്യും.
5/8
Photo Credit: Pexels
Share
ഇത് കാന്‍സര്‍ കോശങ്ങളുടെ വ്യാപനത്തെ തടയുകയും കാന്‍സര്‍ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഗ്രീന്‍ ടീയുടെ വര്‍ധിച്ച ഉപഭോഗം സ്തനാര്‍ബുദത്തിന്റെ ആവര്‍ത്തന സാധ്യത കുറയ്ക്കുമെന്നും കണ്ടെത്തിയിരുന്നു. ന്യൂറോണുകളെ സംരക്ഷിക്കുന്ന കാറ്റെച്ചിന്‍ സംയുക്തങ്ങള്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ടെന്ന് തെളിയിച്ചിട്ടുണ്ട്.
6/8
Photo Credit: Pexels
Share
അതിനാല്‍ അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് എന്നിവയുടെ അപകടസാധ്യത കുറയ്ക്കാനും ഗ്രീന്‍ ടീക്ക് സാധിക്കും. ഗ്രീന്‍ ടീ പോളിഫെനോളുകള്‍ തലച്ചോറിന്റെ പ്രായമാകല്‍ പ്രക്രിയകളെ മാറ്റുകയും പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്സ് തുടങ്ങിയ ന്യൂറോ ഡിജനറേറ്റീവ് ഡിസോര്‍ഡറുകളില്‍ ന്യൂറോ പ്രോട്ടക്റ്റീവ് ഏജന്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്
7/8
Photo Credit: Pexels
Share
ഗ്രീന്‍ ടീ കുടിക്കുന്നവര്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 42% കുറവാണെന്ന് ഒരു ജാപ്പനീസ് പഠനം കണ്ടെത്തിയിരുന്നു. ജപ്പാനിലെ 25 കമ്മ്യൂണിറ്റികളില്‍ അഞ്ച് വര്‍ഷത്തെ കാലയളവില്‍ നടത്തിയ പഠനത്തിലാണ് ഗ്രീന്‍ ടീയും കാപ്പിയും കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയത്
8/8
Photo Credit: Pexels
Share
ഇത്തരത്തില്‍ നിരവധി ആരോഗ്യഗുണങ്ങളാണ് ഗ്രീന്‍ ടീ പ്രദാനം ചെയ്യുന്നത്. എങ്കിലും നമ്മളില്‍ ഭൂരിഭാഗം പേരുടേയും ആദ്യ ഓപ്ഷന് ചായയായിരിക്കും. ഇനിയും ചായയില്‍ തന്നെ തുടരണോ അതോ ഗ്രീന്‍ ടീയിലേക്ക് മാറണോ എന്ന കാര്യം നിങ്ങള്‍ തന്നെ ആലോചിച്ച് നോക്കൂ


Click it and Unblock the Notifications