Home / Photos
ടൂറിസത്തിലെ കരുത്തന് ആ നഗരം; അമേരിക്കയെ പോലും ഞെട്ടിച്ച് ചൈനയുടെ കുതിപ്പ്
By Ajmal MK
വേൾഡ് ട്രാവൽ പുറത്തിറക്കിയ പുതിയ പട്ടിക പ്രകാരം ടൂറിസത്തിന്റെ കാര്യത്തില്‍ ഏറ്റവും കരുത്തുറ്റ നഗരമായി പാരീസ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: NATIVEPLANET
Share
യുണൈറ്റഡ് കിംഗ്ഡം ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൽ ഇൻഡസ്ട്രി ഫോറമായ WTTC, 2022-ൽ ഏതൊക്കെ നഗരങ്ങളിൽ യാത്രക്കാർ ഏറ്റവും കൂടുതൽ പണം ചെലവഴിച്ചുവെന്നാണ് കണ്ടെത്തിയത്.
2/8
Photo Credit: NATIVEPLANET
Share
ഹോട്ടൽ മുറികൾ, മ്യൂസിയം ടിക്കറ്റുകൾ തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയത്, എന്നാൽ അതിലും പ്രധാനമായി, ടൂറിസം കാഴ്ചപ്പാടിൽ നിന്ന് സർക്കാരുകളും ബിസിനസുകളും എത്രത്തോളം നഗരങ്ങളിൽ നിക്ഷേപം നടത്തിയെന്നും ഏജന്‍സി പരിശോധിക്കുന്നു.
3/8
Photo Credit: NATIVEPLANET
Share
2024 സമ്മർ ഒളിമ്പിക്സിൽ ലോകത്തിന് ആതിഥേയത്വം വഹിക്കാൻ പോകുന്ന പാരീസിന് മൊത്തം 35.6 ബില്യണ്‍ ഡോളർ ടൂറിസം വിഹിതമാണുള്ളത്.
4/8
Photo Credit: NATIVEPLANET
Share
തീം പാർക്കുകൾക്ക് പ്രശസ്തമായ ഒർലാൻഡോ, രാത്രി ജീവിതത്തിന് പ്രശസ്തമായ ലാസ് വെഗാസ്, ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നുമുള്ള ആളുകളെ ആകർഷിക്കുന്ന തിരക്കേറിയ നഗരമായ ന്യൂയോർക്ക് എന്നിവയാണ് പട്ടികയിൽ ഇടം നേടിയ മറ്റ് നഗരങ്ങൾ.
5/8
Photo Credit: NATIVEPLANET
Share
അമേരിക്കൻ നഗരങ്ങളിൽ, 2022 ലെ ടൂറിസം മൊത്തത്തിൽ 31 ബില്യൺ ഡോളറുമായി ഒർലാൻഡോ ഏറ്റവും ഉയർന്ന സ്ഥാനം നേടി.
6/8
Photo Credit: NATIVEPLANET
Share
പാരിസിന് തൊട്ടുപിന്നില്‍ ബീജിംഗാണ് രണ്ടാമത്. ഒർലാൻഡോ, ഷാങ്ഹായ്, ലാസ് വെഗാസ്, ന്യൂയോർക്ക്, ടോക്കിയോ തുടങ്ങിയവരാണ് യഥാക്രമം മൂന്ന് മുതല്‍ ഏഴ് വരെ സ്ഥാനങ്ങളില്‍
7/8
Photo Credit: NATIVEPLANET
Share
മെക്സിക്കോ സിറ്റി, ലണ്ടൻ, ഗ്വാങ്ഷൂ. ബെയ്ജിംഗ്, ഷാങ്ഹായ്, ഗ്വാങ്ഷൗ തുടങ്ങിയവരാണ് തുടർന്നുള്ള സ്ഥാനങ്ങളില്‍. ഏറ്റവും കൂടുതല്‍ നഗരങ്ങള്‍ ചൈനയില്‍ നിന്നാണ് പട്ടികയില്‍ ഇടം പിടിച്ചത്.
8/8
Photo Credit: NATIVEPLANET
Share
വരും വർഷങ്ങളിൽ ചൈന കൂടുതല്‍ ഉയർന്ന റാങ്കിംഗ് നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിനോദസഞ്ചാരത്തിനായി ദീർഘനാളുകൾക്ക് ശേഷം അന്താരാഷ്ട്ര യാത്രക്കാരെ ആകർഷികുന്ന നിരവധി പദ്ധതികളാണ് ചൈന നടപ്പിലാക്കുന്നത്.


Click it and Unblock the Notifications