Home / Photos
സിംപിൾ ആന്റ് ബ്ല്യൂട്ടിഫുൾ... കലക്കൻ ലുക്കിൽ ഭാവന; രണ്ടാം ഇന്നിംഗ്സ് സൂപ്പർ സ്റ്റൈലിഷാക്കി താരം, ആരാധകർ ഏറ്റെടുത്ത ചിത്രങ്ങൾ കാണാം
തെന്നിന്ത്യൻ സിനിമ ആസ്വാദകർക്ക് പ്രിയപ്പെട്ട അനവധി താരങ്ങളാണ് മലയാളത്തിൽ നിന്നും വന്നിട്ടുള്ളത്. മോളിവുഡിലൂടെ അരങ്ങേറ്റം കുറിക്കുകയും പിന്നീട് തമിഴിലും തെലുങ്കിലും കന്നഡയിലും, എന്തിന് ബോളിവുഡ് വരെ എത്തി നിരവധി ആരാധകരെ നേടിയ ധാരാളം താരങ്ങൾ നമുക്കിടയിലുണ്ട്. അതിൽ എല്ലാഭാഷകളിലും തൊട്ടതെല്ലാം ഹിറ്റാക്കിയ നായികമാർ വളരെക്കുറവാണ്.
അഭിനയിച്ച ഭാഷകളിലെല്ലാം നിരവധി ഹിറ്റുകൾ സമ്പാദിച്ച നടിയാണ് ഭാവന. മലയാളികളുടെ പ്രിയങ്കരിയായ താരം കോളിവുഡിലും ടോളിവുഡിവും സാന്റൽവുഡിലും വമ്പൻ ഹിറ്റുകൾ നേടിയ നടിയാണ്. സ്റ്റേറ്റ് അവാർഡും ഫിലിംഫെയർ അവാർഡുകളും നിരവധി തവണനേടിയ നടി ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൽ സജീവമാവുകയാണ്. താരത്തിന്റെ സിനിമ വിശേഷങ്ങൾ അറിയാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Bhavana Instagram
Share
അമ്പമ്പോ... സ്റ്റൈലിഷ് ലുക്കിൽ ഭാവന. തെന്നിന്ത്യൻ സുന്ദരിയുടെ കലക്കൻ ചിത്രങ്ങളാണ് ഇന്ന് സൗത്തിലെ വലിയ വാർത്ത. നിമിഷനേരം കൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ താരത്തിന്റെ ചിത്രങ്ങൾ വൈറലായത്.
2/9
Photo Credit: Bhavana Instagram
Share
ബ്ലൂ ജീൻസും ബ്ലാക്ക് ബനിയൻ ടോപ്പിനുമൊപ്പം ലോങ്ങ് ഓവർസൈസ്ഡ് ജാക്കറ്റുമാണ് താരം ധരിച്ചിരിക്കുന്നത്. സ്റ്റൈലിഷ് ഔട്ട്ഫിറ്റിൽ നടി തിളങ്ങുകയാണ്. സിംപിൾ ലുക്കിൽ ആരാധകരുടെ മനംകീഴടക്കുകയാണ് താരം.
3/9
Photo Credit: Bhavana Instagram
Share
താരത്തിന്റെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത്. ആരാധകർ ലൈക്കും കമന്റുമായി ഇൻസ്റ്റയിൽ ഫോട്ടോസ് ആഘോഷിക്കുകയാണ്. താരത്തിന്റെ പുതിയ സിനിമയിലെ ലുക്കാണോ ഇതെന്നാണ് പലരും ചോദിക്കുന്നത്.
4/9
Photo Credit: Bhavana Instagram
Share
2002ൽ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന അഭിനയം തുടങ്ങുന്നത്. മലയാളത്തിൽ മികച്ച അനവധി സിനിമകളിൽ താരം നായികയായും സഹനായികയായും തിളങ്ങിയിട്ടുണ്ട്. അന്യഭാഷകളിലും നടിക്ക് ഹിറ്റുകളനവധിയാണ്.
5/9
Photo Credit: Bhavana Instagram
Share
മലയാളത്തിന് പുറമെ താരം തമിഴിലും തെലുങ്കിലും കന്നഡയിലും സജീവമാണ്. മോളിവുഡി പോലെ തന്നെ താരത്തിന് നിരവധി ഹിറ്റുകളാണ് കന്നഡയിൽ ലഭിച്ചത്. സാന്റൽവുഡിലെ വിലകൂടിയ താരമാവാൻ നടിക്ക് സാധിച്ചിരുന്നു.
6/9
Photo Credit: Bhavana Instagram
Share
ചിത്തിരം പേസുതടി എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം നടത്തുന്നത്. ഒൻതാരി എന്ന ചിത്രത്തിലൂടെ തെലുങ്ങിൽ എത്തി. കന്നഡയിൽ പുനിത് രാജ്കുമാറിന്റെ ഓൾടൈറ്റം ഹിറ്റായ ജാക്കിയിലൂടെയാണ് ഭാവന സാന്റൽവുഡിലെത്തുന്നത്.
7/9
Photo Credit: Bhavana Instagram
Share
മലയാളത്തിൽ വെറും കൊമേഴ്ഷ്യൽ സിനിമകളിലൊതുങ്ങിയിരുന്നില്ല ഭാവന. അതിനാൽ രണ്ട് തവണ സ്റ്റേറ്റ് അവാർഡുകൾ താരത്തിന് ലഭിക്കുകയുണ്ടായി. നമ്മൾ, ദൈവനാമത്തിൽ എന്നിവയാണ് പുരസ്കാരം നേടിക്കൊടുത്ത ചിത്രങ്ങൾ.
8/9
Photo Credit: Bhavana Instagram
Share
വിവാഹശേഷം മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു താരം. എന്നിരുന്നാലും ആ സമയങ്ങളിൽ നടി കന്നഡയിൽ സജീവമായിരുന്നു. വലിയ സാമ്പത്തിക ലാഭം കൊയ്ത അനവധി സിനിമകളാണ് ഈ സമയം ഭാവനയ്ക്ക് കന്നഡയിൽ ലഭിച്ചത്.
9/9
Photo Credit: Bhavana Instagram
Share
ഇടവേളയ്ക്ക് ശേഷം താരം മലയാളത്തിൽ സജീവമാവുകയാണ്. ഷാജി കൈലാസ് ചിത്രമുൾപ്പെടെ നിരവധി പ്രൊജക്ടുകളാണ് നടിക്ക് വരാനിരിക്കുന്നത്. രണ്ടാം വരവിൽ സിനിമയ്ക്കൊപ്പം മോഡലിങ്ങിലും സജീവമാണ് ഭാവന.


Click it and Unblock the Notifications