Home / Photos
മണ്ണിനടിയിലെ ജീവൻതേടി, അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുന്നു, ഷിരൂരിൽ നിന്നുള്ള ചിത്രങ്ങൾ
By Alaka KV
ഉത്തര കന്നഡിയിലെ ഷിരൂരിന് സമീപം മണ്ണിടിച്ചലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ആറാം ദിവസത്തിൽ എത്തിനിൽക്കുകയാണ് രക്ഷാപ്രവർത്തനം. സൈന്യം ഇന്ന് രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. കർണാടക ബെൽഗാമിലെ സൈനിക കേന്ദ്രത്തിൽ നിന്നുള്ള 40 അംഗ സൈനിക സംഘം ഷിരൂരിൽ എത്തിയത്. അപകടം നടന്ന സ്ഥലത്ത് നിന്ന് കൂടുതൽ മണ്ണ് മാറ്റിയുള്ള തിരച്ചിലാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Oneindia Malayalam
Share
കോഴിക്കോട് എം പി എം കെ രാഘവൻ രക്ഷാപ്രവർത്തനം നടത്തുന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്.
2/12
Photo Credit: Oneindia Malayalam
Share
അര്‍ജുനെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ ഏകോപനം ഇല്ലെന്ന് അർജുൻ ഓടിച്ച ലോറിയുടെ ഡ്രൈവര്‍ മനാഫ് പറഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ് നടക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്
3/12
Photo Credit: Oneindia Malayalam
Share
ഷിരൂരിൽ മഴ ശക്തമായി തുടരുകയാണ്. ഇത് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. റെഡ് അലർട്ടാണ്
4/12
Photo Credit: Oneindia Malayalam
Share
എൻഡിആർഎഫി എസ്ഡിആർഎഫും കേരളത്തിൽ നിന്ന് എത്തിയ രക്ഷാപ്രവർത്തകരും തിരച്ചിലിന് ഉണ്ട്
5/12
Photo Credit: Oneindia Malayalam
Share
അപകടസ്ഥലത്ത് കൂടുതൽ മണ്ണ് മാറ്റിയുള്ള തിരച്ചിലിന് കനത്ത മഴയാണ് വെല്ലുവിളിയാകുന്നത് അടിഞ്ഞ് വരുന്ന ചെളിയും പുതിയ ഉറവകളും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാണ്
6/12
Photo Credit: Oneindia Malayalam
Share
ജുലായ് 16 ന് രാവിലെ എട്ടരയോടെ ആണ് അർജുൻ അപകടത്തിൽ പെട്ടത്. ബെൽഗാവിയിൽ നിന്നും ലോറിയിൽ തടിയുമായി നാട്ടിലേക്ക് വരികയായിരുന്നു അർജുൻ.
7/12
Photo Credit: Oneindia Malayalam
Share
മണ്ണിടിഞ്ഞ പ്രദേശത്തിന് തൊട്ടടുത്തുള്ള പുഴയിലും തിരച്ചിൽ നടത്തുന്നുണ്ട്
8/12
Photo Credit: Oneindia Malayalam
Share
എം എൽ എ ഉൾപ്പെടെ ഉള്ളവർ രക്ഷാപ്രവർത്തനം നടക്കുന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്.
9/12
Photo Credit: Oneindia Malayalam
Share
റഡാർ പരിശോധനയിൽ നാല് ഭാഗത്താണ് ലോഹഭാഗങ്ങൾ കണ്ടെത്തിയത്. ഇതിൽ കൂടുതൽ സിഗ്നൽ കിട്ടിയ ഭാഗത്തുള്ള മണ്ണാണ് ജെ സി ബി ഉപയോഗിച്ച് നീക്കുന്നത്.


Click it and Unblock the Notifications