Home / Photos
Skin: മുഖക്കുരു വല്ലാത്ത പ്രശ്നമാണോ? ഇതൊന്ന് പുരട്ടി നോക്കൂ; ചര്‍മം സുന്ദരമാകും
By Vaisakhan MK
മുഖക്കുരു വല്ലാത്തൊരു പ്രശ്നമാണ്. മുഖത്ത് വന്ന് കഴിഞ്ഞാല്‍ പിന്നെ പോകാന്‍ വലിയ ബുദ്ധിമുട്ടാണ്. ചിലരതിനെ പറിച്ച് മാറ്റുമ്പോള്‍ ചെറിയൊരു അടയാളമായി വരെ മുഖത്ത് കിടക്കും. പ്രത്യേകിച്ച് പെണ്‍കുട്ടികളെയാണ് ഇത് ബുദ്ധിമുട്ടുക. എന്നാല്‍ ഇവ മാറ്റാന്‍ ചില വഴികള്‍ നമ്മുടെ മുന്നിലുണ്ട്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: boldsky.com
Share
മുഖക്കുരു പലപ്പോഴും പ്രശ്നമാകുന്നത് നമ്മള് പുറത്തുപോകുമ്പോഴായിരിക്കും. ഏതെങ്കിലുമൊരു ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ മുഖക്കുരു നിറഞ്ഞ മുഖം വളരെ വൃത്തികേടായി നമുക്ക് തോന്നിയേക്കാം. അത് മാറ്റിയെടുക്കാന്‍ നമുക്ക് സാധിക്കും
2/6
Photo Credit: boldsky.com
Share
മുഖക്കുരു മാറാന്‍ ചില കാര്യങ്ങള്‍ അടങ്ങിയ സ്കിന്‍ കെയറുകള്‍ ഉപയോഗിക്കണം. സള്‍ഫറാണ് അതില്‍ പ്രാധാനം. മുഖക്കുരുവിനെ പ്രതിരോധിക്കുന്നതില്‍ സള്‍ഫര്‍ മുന്നില്‍ നില്ക്കും. ആന്റി മൈക്രോബിയല്‍ ഘടകങ്ങളും ഇതിലുണ്ട്.
3/6
Photo Credit: boldsky.com
Share
സാലിസൈക്ലിക്ക് ആസിഡ് സ്കിന്‍ കെയറിലുണ്ടോ എന്നും പരിശോധിക്കണം. മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ സാലി സൈക്ലിക്ക് ആസിഡിന് സാധിക്കും. ഇതിലൂടെ നിര്‍ജീവമായ ചര്‍മ കോശങ്ങളെ നീക്കം ചെയ്ത് ചര്‍മത്തെ ജീവസ്സുറ്റതാക്കാം
4/6
Photo Credit: boldsky.com
Share
നിയാസിനമൈഡ് അതുപോലെ മുഖക്കുരുവിന് ബെസ്റ്റാണ്. ചര്‍മത്തിലെ നിറവ്യത്യാസങ്ങളെ നേരിടാനും ഇവ ബെസ്റ്റാണ്. ആന്റി ബാക്ടീരിയല്‍ ഘടകങ്ങളും ധാരാളമായി നിയാസിനമൈഡില് കണ്ടുവരുന്നു
5/6
Photo Credit: boldsky.com
Share
അസലെയ്ക് ആസിഡുകള്‍ ചര്‍മത്തിനും മുഖക്കുരുവിനെ പ്രതിരോധിക്കാനും ആവശ്യമായ കാര്യമാണ്. മുഖക്കുരുവിന് കാരണമാകുന്ന സൂക്ഷമജീവികളെ ഈ ആസിഡ് പ്രതിരോധിക്കും. മുഖം തടിച്ച് ചുവക്കുന്നതും ഇതിലൂടെ പരിഹരിക്കാം. മുഖത്തെ ചെറിയ സുഷിരങ്ങളെയും ഇത് ഇല്ലാതാക്കാം
6/6
Photo Credit: boldsky.com
Share
ടീ ട്രീ ഓയില്‍ അതുപോലെ മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. തേയിലയിലൂടെയാണ് ഇവ ഉണ്ടാക്കുന്നത്. ഇത് മുഖക്കുരുവിനെ ഇല്ലാതാക്കുന്നത് മെല്ലെയാണ്. പക്ഷേ മുഖക്കുരുവിന് കാരണമാകുന്ന വൈറ്റ് ഹെഡുകളെയും ബ്ലാക് ഹെഡുകളെയും ഇത് തുടക്കത്തില്‍ തന്നെ ഇല്ലാതാക്കും


Click it and Unblock the Notifications