Home / Photos
biopic movies: മന്മോഹനും സോണിയക്കും പരിഹാസം, മോദിക്ക് വാഴ്ത്ത്: ശ്രദ്ധേയമായ പൊളിറ്റിക്കല്‍ ബയോപിക്കുകള്‍
By Ajmal MK
'സ്വതന്ത്ര വീര സവര്‍ക്കര്‍' എന്ന ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് രൺദീപ് ഹൂഡ. മഹേഷ് മഞ്ജരേക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്വതന്ത്ര വീര സവര്‍ക്കര്‍. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡില്‍ ഇതാദ്യമായല്ല, ഏതെങ്കിലും രാഷ്ട്രീയ നേതാവിന്റെ ജീവിതം തിരക്കഥയിലേക്ക് എത്തുന്നത്. അത്തരത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഭാഗങ്ങള്‍ ഇങ്ങനെ..
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: filmibeat
Share
കേതൻ മേത്തയുടെ സംവിധാനത്തില്‍ 1994-ൽ പരേഷ് റാവൽ നായകനായി പുറത്തിറങ്ങിയ സർദാർ എന്ന ചിത്രം സർദാർ വല്ലഭായ് പട്ടേലിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. ഏറെ വിവാദങ്ങള്‍ക്കും ഈ ചിത്രം ഇടയാക്കിയിരുന്നു
2/8
Photo Credit: filmibeat
Share
അഭിജിത് പാൻസെയുടെ സംവിധാനത്തില്‍ 2019 പുറത്തിറങ്ങിയ ചിത്രമായിരുന്നു താക്കറെ. ബാലാസാഹെബ് താക്കറെയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ നവാസുദ്ദീൻ സിദ്ദിഖിയാണ് ബാലാസാഹെബ് താക്കറെയായി രംഗത്ത് എത്തിയത്.
3/8
Photo Credit: filmibeat
Share
2016-ല്‍ പുറത്തിറങ്ങിയ An Insignificant Man എന്ന സാമൂഹിക-രാഷ്ട്രീയ ഡോക്യുമെന്ററി ആം ആദ്മി പാർട്ടിയുടെ തലവനായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എഎപിയുടെ രൂപീകരണത്തിലേക്ക് നയിച്ച ഇന്ത്യയിലെ അഴിമതി വിരുദ്ധ പ്രതിഷേധങ്ങളുടെ ഉയർച്ചയെക്കുറിച്ചാണ് ഈ ചിത്രം പറയുന്നത്
4/8
Photo Credit: filmibeat
Share
സർക്കാർ, സർക്കാർ രാജ്, സർക്കാർ 3 എന്നീ മുന്ന് ചിത്രങ്ങള്‍ വിഖ്യാത ബോളിവുഡ് ചിത്രം ഗോഡ്ഫാദറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നും രാഷ്ട്രീയക്കാരനായ ബാലാസാഹെബ് താക്കറെയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും പറയപ്പെടുന്നു. എന്നാല്‍ അമിതാഭ് ബച്ചന്റെ സർക്കാർ എന്ന കഥാപാത്രത്തിന് താക്കറെയുടെ നിരവധി സവിശേഷതകൾ ഉണ്ടെന്നുള്ളതാണ് സത്യം.
5/8
Photo Credit: filmibeat
Share
1975 ലെ രാഷ്ട്രീയ നാടകം മുതലുള്ള മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളള്ള ചിത്രമാണ് ആനന്ദി. ഗുൽസാർ സംവിധാനം ചെയ്ത ചിത്രത്തിൽ സുചിത്ര സെന്നും സഞ്ജീവ് കുമാറുമാണ് പ്രധാന കഥാപാത്രത്തെ അഭിനയിപ്പിച്ചത്
6/8
Photo Credit: filmibeat
Share
നടിയും രാഷ്ട്രീയക്കാരിയും ആയ ജയലളിതയായി കങ്കണ റണാവത്ത് അഭിനയിച്ച് 2021 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തലൈവി. ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ചിത്രമായിരുന്നെങ്കിലും പരാജയപ്പെട്ടു.
7/8
Photo Credit: filmibeat
Share
പൊളിറ്റിക്കൽ അനലിസ്റ്റ് സഞ്ജയ ബാരു എഴുതിയ ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ എന്ന പുസ്തകത്തെ ആസ്പദമാക്കി 2019ൽ പുറത്തിറങ്ങിയ ചിത്രം. അനുപം ഖേറാണ് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗായി അഭിനയിച്ചത്.
8/8
Photo Credit: filmibeat
Share
വിവേക് ഒബ്റോയിയെ നായകനാക്കി ഒമംങ് കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ഐ ആം നരേന്ദ്രമോദി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ഇത്.


Click it and Unblock the Notifications