Home / Photos
ഹർത്താലില്‍ പരക്കെ അക്രമം; വാഹനങ്ങള്‍ തകർത്തു, ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിനെതിരെയും അക്രമം-ചിത്രങ്ങള്‍ കാണാം
By Ajmal MK
സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലില്‍ പരക്കെ അക്രമം. വിവിധയിടങ്ങളില്‍ കെ എസ് ആർ ടി സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. പെട്രോള്‍ ബോംബ് അക്രമകേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ഹർത്താല്‍ ചിത്രങ്ങളിലേക്ക്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: oneindia, social media
Share
സംസ്ഥാന- ദേശീയ നേതാക്കളെ ദേശീയ അന്വേഷണ ഏജന്‍സ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് പോപ്പുലര്‍ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തത്.
2/8
Photo Credit: oneindia, social media
Share
ബസുകള്‍ക്ക് നേരെ പരക്കെ അക്രമം ഉണ്ടായെങ്കിലും കെ എസ് ആ ര്‍ ടി സി സര്‍വീസ് നിര്‍ത്തി വെയ്ക്കില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. പോലീസ് സഹായത്തോടെ സര്‍വ്വീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
3/8
Photo Credit: oneindia, social media
Share
ഈരാറ്റുപേട്ടയില്‍ പോലീസും സമരാനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. സ്ഥലത്ത് പൊലീസ് ലാത്തി വീശി. നൂറോളം പ്രവർത്തകരെ കരുതല്‍ തടങ്കലിലെടുത്തിട്ടുണ്ട്.
4/8
Photo Credit: oneindia, social media
Share
ഹര്‍ത്താലിന് എതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. അക്രമം തടയാന്‍ അടിയന്തര നടപടി വേണമെന്ന് കോടതി. മുന്നറിയിപ്പില്ലാതെ ഹർത്താല്‍ നടത്തിയതിനേയും കോടതി വിമർശിച്ചു.
5/8
Photo Credit: oneindia, social media
Share
കോഴിക്കോട് പയ്യോളിയിൽ രണ്ട് പി എഫ് ഐ പ്രവർത്തകരെ കരുതല്‍ തടങ്കലിലെടുത്തു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഹർത്താല്‍ അനുകൂലികള്‍ അക്രമം അഴിച്ചു വിട്ടു. നഗരത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് സംഗത്തിനെതിരേയും അക്രമം ഉണ്ടായി.
6/8
Photo Credit: oneindia, social media
Share
കണ്ണൂര്‍ മട്ടന്നൂർ 19-ാം മൈലിൽ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും റോഡിൽ ടയർ കത്തിക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂരിൽ മാത്രം ഇതുവരെ 27 ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
7/8
Photo Credit: oneindia, social media
Share
പുനലൂരിൽ ചരക്കുലോറിക്ക് നേരെയും ആക്രമണമുണ്ടായി. തമിഴ്നാട്ടിൽ നിന്നും വന്ന ലോറിക്ക് നേരെ ഇരുചക്ര വാഹനത്തിൽ എത്തിയ 2 പേരാണ് കല്ലെറിഞ്ഞത്. ജില്ലയിലും പ്രവർത്തകർ കരുതല്‍ തടങ്കലിലുണ്ട്
8/8
Photo Credit: oneindia, social media
Share
തിരുവനന്തപുരം കരമന കിള്ളിപ്പാലത്ത് കടകൾ അടയ്ക്കാനെത്തിയ മൂന്ന് എസ് ഡി പി ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ജില്ലയിലും ഇരുപതോളം പേർ കരുതല്‍ തടങ്കലിലാണ്.


Click it and Unblock the Notifications