Home / Photos
മഞ്ഞ കടലിന് മാറ്റേകാൻ സൗത്ത് ക്രഷ്... ചെപ്പോക്കിൽ ആവേശമായി മമിത ബൈജു; ചെന്നൈക്ക് വിസിലടിച്ച് പ്രേമലു താരം
ലോകം മുഴുവൻ ഐപിൽ പ്രാന്തിലാണ്. തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ മത്സരം കാണാൻ സ്റ്റേഡിയത്തിലും ടെലിവിഷന് മുന്നിലും തിരക്കാണ്. ഐപിഎല്ലിലെ വാശിയേറിയ മത്സരമാണ് ഇന്നലെ നടന്നത്. ചെന്നെ സൂപ്പർ കിങ്ങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം ചെന്നെയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് നടന്നത്. മത്സരത്തിൽ സിഎസ്കെ 7 വിക്കറ്റിനാണ് കൊൽക്കത്തയെ തോൽപ്പിച്ചത്.
സിഎസ്കെ മത്സരം കാണാൻ എന്നും സെലിബ്രിറ്റികൾ ഉണ്ടാകാറുണ്ട്. മാച്ച് തമിഴ്നാട്ടിൽ നിന്നാണെങ്കിൽ ഉറപ്പായും ഉണ്ടാവാറുണ്ട്. ഇത്തവണയും പതിവ് തെറ്റിക്കാതെ നിരവധി താരങ്ങളാണ് കളികാണാൻ വന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടി മമിത ബൈജുവും ഇത്തവണ ഉണ്ടായിരുന്നു എന്നതാണ് പ്രധാന വാർത്ത. പ്രേമലുവിലൂടെ തെന്നിന്ത്യൻ ക്രഷായിമാറിയ നടിയുടെ പുത്തൻ ചിത്രങ്ങളാണ് വൈറലാകുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Mamitha Baiju Twitter
Share
തല ഫാനാണോ ഞങ്ങളുടെ റീനു...? ചെപ്പോക്കിൽ ചെന്നൈക്ക് വിസിലടിച്ച് മമിത ബൈജു. സഹോദരനൊപ്പം മത്സരം കാണാൻ തെന്നിന്ത്യൻ സുന്ദരി. സോഷ്യൽ മീഡിയയിൽ വൈറലായി നടിയുടെ പുത്തൻ ചിത്രങ്ങൾ.
2/8
Photo Credit: Instagram
Share
കഴിഞ്ഞ ദിവസം നടന്ന സിഎസ്കെ-കെകെആർ മത്സരം കാണാനാണ് നടി ചെന്നൈയിൽ എത്തിയത്. സിഎസ്കെ ജേഴ്സിയണിഞ്ഞ നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറലാണ്. താരം ചെന്നൈ സൂപ്പർ കിങ്ങ്സിന്റെ ആരാധികയാണെന്നത് പ്രേക്ഷകർക്ക് പുതിയൊരറിവായിരുന്നു.
3/8
Photo Credit: Mamitha Baiju Instagram
Share
ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായാണ് നടി ചിത്രങ്ങൾ പങ്കുവച്ചത്. ധോണിയുടെ കടുത്ത ആരാധികയാണ് മമിത. ധോണിയുടെയും കൂട്ടരുടെയും വീഡിയോയും സഹോദരൻ മിഥുൻ ബൈജുവിനൊപ്പമുള്ള ചിത്രവും താരം സ്റ്റോറിയായി ഷെയർ ചെയ്തിട്ടുണ്ട്.
4/8
Photo Credit: Mamitha Baiju Instagram
Share
ചേപ്പോക്കിൽ കൊൽക്കത്തയെ 7 വിക്കറ്റിനാണ് ചെന്നൈ തോൽപ്പിച്ച്ത്. എന്നത്തേയുംപോലെ സിഎസ്കെ മത്സരം കാണാൻ സെലിബ്രിറ്റികളുടെ സാന്നിധ്യം ഉണ്ടായിരുന്നു. അതിൽ തിളങ്ങി നിന്നത് മമിതയാണ്.
5/8
Photo Credit: Mamitha Baiju Instagram
Share
പ്രേമലുവിലൂടെ തെന്നിന്ത്യൻ ആരാധകരുടെ മനം കീഴടക്കിയിരിക്കുകയാണ് മമിത ബൈജു. മലയാളത്തിലെ ഈ വർഷത്തെ വലിയ ഹിറ്റായി മാറിയ ചിത്രം തമിഴിലും തെലുങ്കിലും സൂപ്പർ ഹിറ്റാണ്. നൂറ് കോടിക്ക് മുകളിൽ കളക്ഷൻ നേടിയ സിനിമ ഇപ്പോഴും തിയ്യേറ്റർ വിട്ടുപോയിട്ടില്ല.
6/8
Photo Credit: Mamitha Baiju Instagram
Share
റോമാന്റിക്ക്-കോമഡി ജോണറിൽ ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രം അന്യഭാഷകളിൽ മൊഴിമാറ്റിയും റിലീസായിരുന്നു. സൂപ്പർ ഡയറക്ടർ എസ്എസ് രാജമൗലി സിനിമയെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചതോടെയാണ് ചിത്രം തെലുങ്കിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.
7/8
Photo Credit: Mamitha Baiju Instagram
Share
ഹൈദരാബാദിൽ വച്ച് നടന്ന സിനിമയുടെ സക്സസ് ഇവന്റിൽ സിനിമയെയും അണിയറ പ്രവർത്തകരേയും പ്രശംസിക്കാൻ രാജമൗലിയും എത്തിയിരുന്നു. മമിതയുടെ മികച്ച പ്രകടനത്തെ അദ്ദേഹം എടുത്തു പറഞ്ഞു പ്രശംസിച്ചിരുന്നു. രാജമൗലിയുടെ മകൻ കാർത്തികേയയാണ് ചിത്രം തെലുങ്കിൽ ഡിസ്ട്രിബ്യൂഷൻ എടുത്തിരിക്കുന്നത്.
8/8
Photo Credit: Mamitha Baiju Instagram
Share
പ്രേമലുവിന്റെ വമ്പൻ വിജയം മമിതയുടെ മാർക്കറ്റ് തന്നെ മാറ്റുമെന്നാണ് പറയപ്പെടുന്നത്. മലയാളത്തിന് പുറമെ തമിഴിലും പ്രധാനമായി തെലുങ്കിൽ മികച്ച സിനിമകൾ താരത്തിന് ലഭിക്കാൻ സാധ്യതയുണ്ട്. ജിവി പ്രകാശ് നായകനായ റിബലിലൂടെ കോളിവുഡിൽ അരങ്ങേറ്റം നടത്തിയിരിക്കുകയാണ് നടിയിപ്പോൾ.


Click it and Unblock the Notifications