Home / Photos
സിംപിൾ ലുക്കിൽ സൂപ്പർ കൂളായി മമിത ബൈജു... സോഷ്യൽ മീഡിയയിൽ ആരാധകരുടെ പ്രേമലു ഏറ്റുവാങ്ങി മോളിവുഡ് താരം, ചിത്രങ്ങൾ കാണാം
ഈ വർഷത്തെ മലയാളത്തിലെ വലിയ ഹിറ്റായി മാറിയിരിക്കുകയാണ് പ്രേമലു. ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ തെന്നിന്ത്യയിൽ മുഴുവൻ തരംഗം സൃഷ്ടിക്കുമ്പോൾ ചിത്രത്തിലെ നായിക മമിത ബൈജുവും ആരാധകരെ നേടുകയാണ്. നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Mamitha Baiju Instagram
Share
ആ ചിരിയാണ് മെയിൻ.... ആരാധകരുടെ മനം മയക്കി സിംപിൾ ലുക്കിൽ മമിത ബൈജു. ഇൻസ്റ്റാഗ്രാമിൽ വളരെപ്പെട്ടന്നാണ് താരത്തിന്റെ കലക്കൻ ചിത്രങ്ങൾ വൈറലായിരിക്കുന്നത്. ആരാധകരുടെ പ്രേമലു ഏറ്റുവാങ്ങുകയാണ് നടി.
2/8
Photo Credit: Mamitha Baiju Instagram
Share
ബ്രൗൺ കളർ ഔട്ട്ഫിറ്റിൽ അതീവ സുന്ദരിയാണ് മമിത ചിത്രങ്ങളിൽ. പ്രേമലുവിന്റെ പ്രേമോഷനന്റെ ഭാഗമായെടുത്ത ചിത്രങ്ങളാണ്. ആരാധകർ ലൈക്കും കമന്റും നൽകി ചിത്രങ്ങളെ ഏറ്റെടുത്തുകഴിഞ്ഞു.
3/8
Photo Credit: Mamitha Baiju Instagram
Share
മമിത ധരിച്ചിരിക്കുന്ന സിംപിൾ എന്നാൽ കാണാൻ ഭംഗിയുള്ള ഔട്ട്ഫിറ്റ് പരീക്ഷ എന്ന ക്ലോത്തിങ്ങ് ബ്രാന്റിന്റേതാണ്. ജോബിന വിൻസെന്റാണ് താരത്തിന്റെ സ്റ്റൈലിസ്റ്റ്. മെറിൻ ജോർജാണ് നടിയുടെ സ്റ്റൈലൻ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
4/8
Photo Credit: Mamitha Baiju Instagram
Share
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് മമിത ബൈജു. ചുരുങ്ങിയ കാലംകൊണ്ട് ആരാധകരെ നേടിയ താരം വരും കാലങ്ങളിൽ മോളിവുഡ് ഭരിക്കുമെന്നാണ് പലരും പറയപ്പെടുന്നത്. മികച്ച അഭിനയം തന്നെയാണ് നടിയുടെ കൈമുതൽ.
5/8
Photo Credit: Mamitha Baiju Instagram
Share
മലയാളത്തിൽ ചെറിയ വേഷങ്ങൾ ചെയ്താണ് നടിയുടെ തുടക്കം. ധാരാളം ചെറു റോളുകൾ ചെയ്ത നടിയെ മലയാളികൾ ശ്രദ്ധിച്ചു തുടങ്ങുന്നത് ഓപ്പറേഷൻ ജാവ എന്ന ചിത്രം മുതലാണ്. പിന്നീടിങ്ങോട്ട് താരത്തിന് ആരാധകർ ഏറുകയാണ് ചെയ്തിട്ടുള്ളത്.
6/8
Photo Credit: Mamitha Baiju Instagram
Share
അഭിനയത്തിനൊപ്പം താരം മോഡലിങ്ങിലും സജീവമാണ്. നടിയുടെ സ്റ്റൈലൻ ചിത്രങ്ങളും വീഡിയോകളും ആരാധകർക്കിടയിൽ വളരെപ്പെട്ടന്നാണ് വൈറലാകുന്നത്. പ്രേമലുവിന്റെ വലിയ വിജയത്തിൽ നിൽക്കുകയാണ് മമിത.
7/8
Photo Credit: Mamitha Baiju Instagram
Share
ഈ വർഷം നൂറ് കോടി നേടുന്ന രണ്ടാമത്തെ മലയാള ചിത്രമാവുകയാണ് പ്രേമലു. ചിത്രത്തിൽ റീനു എന്ന കഥാപാത്രത്തെ മമിത വളരെ മികച്ച രീതിയിലാണ് അവതരിപ്പിച്ചത്. ചിത്രം ഹിറ്റായതോടെ മമിത-നസ്ലെൻ കോമ്പോ മോളിവുഡിൽ ഹിറ്റാവുകയാണ്.
8/8
Photo Credit: Mamitha Baiju Instagram
Share
തമിഴിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് മമിത. നികേഷ് ഒരുക്കുന്ന റിബെൽ എന്ന ചിത്രത്തിൽ നായികയായാണ് താരം അഭിനയിക്കുന്നത്. ജിവി പ്രകാശ് നായകനാവുന്ന സിനിമ അടുത്തുതന്നെ റിലീസ് ചെയ്യും.


Click it and Unblock the Notifications