Home / Photos
അവസാന ലാപ്പില്‍ ആവേശം വിതറി നരേന്ദ്ര മോദി: ബെംഗളൂരു നഗരത്തെ ഇളക്കി മറിച്ച് റോഡ് ഷോ-ചിത്രങ്ങള്‍ കാണാം
By Ajmal MK
മെയ് പത്താം തിയതി നടക്കുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചരണത്തിലാണ് രാഷ്ട്രീയ പാർട്ടികള്‍. ബിജെപിയുടെ പ്രചരണത്തിന് ശക്തി പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസമായി ബെംഗളൂരുവിലുണ്ട്. ഇന്ന് അദ്ദേഹം ബെംഗളൂരു നഗരത്തിലൂടെ നടത്തിയ റോഡ് ഷോയുടെ ചിത്രങ്ങള്‍ വണ്‍ ഇന്ത്യ മലയാളത്തിലൂടെ ആസ്വദിക്കാം..
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: oneindia malayalam
Share
ബെംഗളൂരു നഗരത്തിന്റെ തെക്കന്‍ മേഖലയിലെ പ്രധാനപ്പെട്ട 17 ഇടങ്ങളിലൂടെയാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ കടന്ന് പോയത്. രാവിലെ പത്ത് മണിയോടെ റോഡ് ഷോ ജെപി നഗറില്‍ നിന്നും ആരംഭിച്ചു.
2/7
Photo Credit: oneindia malayalam
Share
വഴിയുടെ ഇരുവശങ്ങളിലുമായി ആയിരക്കണക്കിന് ആളുകളായിരുന്നു മോദിയെ കാണാന്‍ തടിച്ചുകൂടിയത്. പ്രധാനമന്ത്രി അരികിലൂടെ കടന്ന് പോകുമ്പോള്‍ ആളുകള്‍ പുഷ്പവൃഷ്ടിയാല്‍ സ്നേഹം പങ്കുവെച്ചു.
3/7
Photo Credit: oneindia malayalam
Share
26 കിലോമീറ്റര്‍ ദൂരത്തോളം ഏകദേശം മൂന്നര മണിക്കൂര്‍ നീളുന്നതായിരുന്നു റോഡ് ഷോ. പ്രധാനമന്ത്രിക്കൊപ്പം എംപി തേജസ്വി സൂര്യയും വാഹനത്തിലുണ്ടായിരുന്നു.
4/7
Photo Credit: oneindia malayalam
Share
ജെപി നഗറലിലെ സോമേശ്വര ഭവന് ആര്‍ബിഐ ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച റോഡ് ഷോ കടു മല്ലേശ്വര ക്ഷേത്രത്തില്‍ സമാപിച്ചു. നഗരത്തിലെ പ്രധാനമന്ത്രി അവസാന തിരഞ്ഞെടുപ്പ് പ്രചരണവും ഇന്നതേതായിരുന്നു.
5/7
Photo Credit: oneindia malayalam
Share
ബല്ലാരിയിലേയും തുംകുരുവിലേയും റോഡ് പ്രചാരണത്തിന് ശേഷം വെള്ളിയാഴ്ച വൈകീട്ടായിരുന്നു പ്രധാനമന്ത്രി മോദി ബെംഗളൂരുവിലെത്തിയത്.
6/7
Photo Credit: oneindia malayalam
Share
കഴിഞ്ഞ തവണ ബിജെപി വലിയ വിജയം നേടിയ മണ്ഡലങ്ങളിലൂടെയാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ കടന്ന് പോയത്.
7/7
Photo Credit: oneindia malayalam
Share
ബെംഗളൂരുവും ബിജെപിയും തമ്മിലുള്ള ബന്ധം ശക്തമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ആദ്യകാലം മുതല്‍ ഈ നഗരം തങ്ങളുടെ പാര്‍ട്ടിയെ പിന്തുണച്ചിരുന്നു എന്നും ബെംഗളൂരുവിന്റെ വളര്‍ച്ചയ്ക്കായി തങ്ങളും നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട് എന്നും നരേന്ദ്ര മോദി വ്യക്തമാക്കി.


Click it and Unblock the Notifications