Home / Photos
ഡയാന രാജകുമാരി, പോൾ വാൾക്കർ, സൈറസ് മിസ്ത്രി.. ലോകത്തെ ഞെട്ടിച്ച അപകടമരണങ്ങൾ ഇതാ
By Rakhi
ഡയാന രാജകുമാരി, പോൾ വാൾക്കർ, സൈറസ് മിസ്ത്രി.. ലോകത്തെ ഞെട്ടിച്ച അപകടമരണങ്ങൾ ഇതാ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Share
ഡയാന രാജകുമാരി, പോൾ വാൾക്കർ, സൈറസ് മിസ്ത്രി.. ലോകത്തെ ഞെട്ടിച്ച അപകടമരണങ്ങൾ ഇതാ
2/8
Share
ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാൻ കൂടിയായിരുന്ന വ്യവസായി സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചതിന്റെ ഞെട്ടലിലാണ് വ്യവസായ ലോകം. മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിൽ സൂര്യ നദിയിലെ പാലത്തിലെ ഡിവൈഡറിൽ മിസ്ത്രി സഞ്ചരിച്ചിരുന്ന ബെൻസ് കാർ കൊണ്ടിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മിസ്ത്രി മരിച്ചു.
3/8
Share
ഡയാന രാജകുമാരി-1997 ഡയാന വാഹനാപകടത്തിൽ കൊല്ലപ്പെടുന്നത്. പാപ്പരാസികളിൽ നിന്നും രക്ഷപ്പെടുന്നതിനിടയിൽ പോണ്ട് ഡി എൽ അൽമ ടണലിൽവെച്ചായിരുന്നു അപകടം. അപകടത്തിൽ ഡയാനയുടെ കാമുകൻ ദോദി അല്‍ ഫയാദും കൊല്ലപ്പെട്ടിരുന്നു.
4/8
Share
പോൾ വാൾക്കർ- 2013 ലാണ് ഹോളിവുഡ് താരവും
‘ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്’ ചിത്രങ്ങളിലെ ആക്ഷന്‍ ഹീറോയുമായിരുന്ന പോള്‍
വാക്കര്‍ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. പോര്‍ഷെ സ്പോര്‍ട്ട് കാറില്‍
യാത്ര ചെയ്യവെയാണ് അപകടം.
5/8
Share
ആൻഡ്രൂസ് സൈമൺസ്- 2022 ൽ മെയ് 15 നായിരുന്നു മരണം. ക്യൂൻസ് ലാൻഡിലെ ടൗൺസ് വില്ലയിൽ വെച്ച് കാർ അപകടത്തിൽ പെടുകയായിരുന്നു.
6/8
Share
രാജേഷ് പൈലറ്റ്-57ാംമത്തെ വയസിലായിരുന്നു രാജേഷ് പൈലറ്റിന്റെ അപകട മരണം. ജയ്പൂരിൽ നിന്ന് 90 കിലോമീറ്റർ അകലെയുള്ള അദ്ദേഹത്തിന്റെ ലോക്സഭാ മണ്ഡലമായ ദൗസയിൽ ജീപ്പ് ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
7/8
Share
ഗോപിനാഥ് മുണ്ഡെ-2014 ൽ കേന്ദ്രത്തിൽ മോദി സർക്കാർ അധികാരത്തിലെത്തി ദിവസങ്ങൾ പിന്നിടുമ്പോഴായിരുന്നു ഗോപിനാഥ് മുണ്ഡെയുടെ മരണം. ദില്ലിയിൽ വെച്ച് മുണ്ടെ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നു
8/8
Share
ഗ്യാനി സെയിൽ സിംഗ്- സ്വതന്ത്ര ഇന്ത്യയുടെ ഏഴാമത്തെ രാഷ്ട്രപതിയായിരുന്ന ഗ്യാനി സിംഗ് 1994 നവംബറിലാണ് കാർ അപകടത്തിൽ മരിച്ചത്. കാറിൽ ട്രെക്ക് വന്ന് ഇടിക്കുകയായിരുന്നു.


Click it and Unblock the Notifications