Home / Photos
ഓൾഡ് ഈസ് ഗോൾഡ്... കലക്കൻ ഫോട്ടോഷൂട്ടുമായി പ്രിയാമണി; രവി വർമ്മയുടെ പെയ്ന്റിപോലെയെന്ന് ആരാധകർ, ചിത്രങ്ങൾ കാണാം
അഭിനയത്തിലും മോഡലിങ്ങിലും നൃത്തത്തിലുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് പ്രിയാമണി. തെന്നിന്ത്യയിലെ സീനിയർ നടിയായ ഇവർക്ക് വലിയ ഫാൻ ഫോളോയിങ്ങാണുള്ളത്. സൌത്തിലും ബോളിവുഡിലുമായി കൈ നിറയെ അവസരങ്ങളുള്ള നടി മിനിസ്ക്രീനിലും സജീവമാണ്. ടെലിവിഷൻ റിയാലിറ്റി ഷോകളിലും താരം ജഡ്ജായി വന്നിരുന്നു.
ഗ്ലാമറസ് വേഷങ്ങൾ ചെയ്തിരുന്ന താരം അഭിനയ പ്രാധാന്യമുള്ള സിനിമകളും ചെയ്തിട്ടുണ്ട്. നാഷണൽ അവാർഡുകളും ഫിലിം ഫെയർ അവാർഡുകളും താരത്തെ തേടി വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന നടിയുടെ പുതിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾ കാണാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Priyamani Instagram
Share
പെയിന്റിങ്ങ് പോലെ.... കലക്കൻ ലുക്കിൽ സോഷ്യൽ മീഡിയയിൽ തരംമാവുകയാണ് പ്രിയാമണി. നടിയുടെ സ്റ്റൈലൻ ചിത്രങ്ങൾ വൈറലാണ്. പുത്തൻ ഫോട്ടോഷൂട്ട് കാണാം.
2/9
Photo Credit: Priyamani Instagram
Share
പട്ട് സാരിയിൽ അതീവ സുന്ദരിയായാണ് നടി വന്നിരിക്കുന്നത്. ബ്ലൗസ് ലെസ്സ് ലുക്കിൽ തിളങ്ങുകയാണ് താരം. മിനിമം ആഭരണങ്ങൾ നടിക്ക് കൂടുതൽ അഴകേകുകന്ന തരത്തിലാണ്.
3/9
Photo Credit: Priyamani Instagram
Share
ഒരു പെയ്ന്റിങ്ങ് പോലെ തോന്നുന്നു എന്നാണ് നടി ചിത്രങ്ങൾക്ക് നൽകിയ തലക്കെട്ട്. ആരാധകരും സെലിബ്രിറ്റികളും ഇൻസ്റ്റയിൽ ലൈക്കും കമന്റുമായി സജീവമാണ്. ദേവതയെപ്പോലെ എന്നാണ് ആരാധകരിലൊരാൾ ചിത്രത്തിന് നൽകിയ കമന്റ്.
4/9
Photo Credit: Priyamani Instagram
Share
ദി അമീര കളക്ടീവ് എന്ന ടെക്സ്റ്റൈൽ ബ്രാന്റാണ് പ്രിയ ധരിച്ചിരിക്കുന്ന സാരിക്ക് പിന്നിൽ. പ്രദീപ് ദോപ്ഡേയാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. സെലിബ്രിറ്റ് ഫോട്ടോഗ്രാഫർ ഷുഹൈബാണ് നടിയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
5/9
Photo Credit: Priyamani Instagram
Share
തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രിയാമണി അഭിനയ രംഗത്തേക്ക് ചുവട് വയ്ക്കുന്നത്. തെന്നിന്ത്യയിൽ താരം അറിയപ്പെടുന്നത് ഭാരതിരാജ സംവിധാനം ചെയ്ത കൺകൾ കയ്തി സെയ് എന്ന ചിത്രത്തിലൂടെയാണ്. സത്യം എന്ന സിനിമയിലൂടെ നടി മലയാളത്തിലേക്കും എത്തി.
6/9
Photo Credit: Priyamani Instagram
Share
വെറും കൊമേർഷ്യൽ നടി എന്നതിലുപരി മികച്ച അഭിനയത്രിയാണ് താനെന്ന് പ്രിയ തെളിയിച്ച ചിത്രമായിരുന്നു പരുത്തിവീരൻ. അമീർ സംവിധാനം ചെയ്ത ചിത്രത്തിലൂടെ മികച്ച നടിക്കുള്ള നാഷണൽ അവാർഡ് താരത്തിന് ലഭിക്കുകയുണ്ടായി. മലയാളത്തിലും താരത്തിന് മികച്ച സിനിമകൾ ഉണ്ടായിട്ടുണ്ട്.
7/9
Photo Credit: Priyamani Instagram
Share
കരിയറിൽ ഗ്ലാമറസ് വേഷങ്ങൾ താരം അനവധി ചെയ്തിട്ടുണ്ട്. മോഡലിങ്ങിലും സജീവമാണ് താരം. മികച്ച നർത്തകിയായതിനാൽ താരം പല സിനിമകളിലും ഐറ്റം ഡാൻസറായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ടിവി ഡാൻസ് റിയാലിറ്റി ഷോകളിൽ ജഡ്ജായിട്ടും പ്രിയ തിളങ്ങിയിട്ടുണ്ട്.
8/9
Photo Credit: Priyamani Instagram
Share
സിനിമയ്ക്ക് പുറമെ താരം വെബ് സീരീസുകളിലും സജീവമാണ്. ആമസോൺ പ്രൈമിന്റ് മികച്ച ഇന്ത്യൻ സീരീസുകളിലൊന്നായ ദി ഫാമിലി മാനിൽ പ്രിയ മികച്ച കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. നടിയുടെ കരിയർ ബെസ്റ്റിലൊന്നാണ് ഈ സീരീസിലെ സുചിത്ര തിവാരി എന്ന കഥാപാത്രം.
9/9
Photo Credit: Priyamani Instagram
Share
അജയ് ദേവ്ഗൺ നായകനാവുന്ന മൈദാൻ എന്ന ചിത്രത്തിൽ കീർത്തി സൂരേഷിനെ മാറ്റി പ്രിയാമണി നായികയാവുന്നു എന്നതാണ് ബോളിവുഡിലെ പുതിയ വാർത്ത. ഹിന്ദിയിലും തമിഴിലും കന്നഡയിലുമായി ധാരാളം സിനിമകളാണ് താരത്തിന് വരാനുള്ളത്.


Click it and Unblock the Notifications