Home / Photos
രാഹുലെത്തി; കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ശക്തിപ്രകടനമായി ഭാരത് ജോഡോ യാത്ര
By Jithin TP
രാജ്യത്തെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യമുയര്‍ത്തി ഭാരത് ജോഡോ യാത്ര കര്‍ണാടകയിലെ പര്യടനം ആരംഭിച്ചു. വെള്ളിയാഴ്ച കേരളത്തില്‍ നിന്ന് കര്‍ണാടകയിലെത്തിയ യാത്രയെ ആവേശ്വജ്വല സ്വീകരണം നല്‍കിയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. യാത്രയുടെ ചിത്രങ്ങള്‍ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Ajmal MK
Share
കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി വെള്ളിയാഴ്ചയാണ് ഭാരത് ജോഡോ യാത്ര കര്‍ണാടകത്തില്‍ പ്രവേശിച്ചത്. ശനിയാഴ്ചയാണ് കര്‍ണാടകയില്‍ ഭാരത് ജോഡോ യാത്ര പര്യടനം ആരംഭിച്ചത്.
2/20
Photo Credit: Ajmal MK
Share
ഏഴ് മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്ന കര്‍ണാടകയില്‍ വലിയ ശക്തിപ്രകടനത്തിനാണ് കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയിലൂടെ ലക്ഷ്യമിടുന്നത്. ഭരണം തിരിച്ചുപിടിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യം
3/20
Photo Credit: Ajmal MK
Share
ഭാരത് ജോഡോ യാത്രയെ ആവേശത്തോടെയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എതിരേറ്റത്. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും കെ പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാറും ചേര്‍ന്നാണ് രാഹുലിനെ കഴിഞ്ഞ ദിവസം സ്വീകരിച്ചത്.
4/20
Photo Credit: Ajmal MK
Share
ഗുണ്ടല്‍പേട്ട് ഊട്ടി കോഴിക്കോട് ജംക്ഷനിലെ അംബേദ്കര്‍ ഭവന് മുന്നില്‍ വെച്ചായിരുന്നു ഭാരത് ജോഡോ യാത്രയ്ക്ക് സ്വീകരണം ഒരുക്കിയത്. രാഹുല്‍ പെരുമ്പറ കൊട്ടിയതോടെ സംസ്ഥാനത്തെ പര്യടനം ഔദ്യോഗികമായി ആരംഭിക്കുകയായിരുന്നു.
5/20
Photo Credit: Ajmal MK
Share
കര്‍ഷകര്‍ പ്രത്യേകമായി ഭാരത് ജോഡോ യാത്രയെ സ്വീകരിച്ചു. രാജ്യത്തെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ കേന്ദ്രം അനുവദിക്കുന്നില്ല എന്നും ജനങ്ങളിലെത്താന്‍ ഇതാണ് മാര്‍ഗമെന്നും രാഹുല്‍ പറഞ്ഞു
6/20
Photo Credit: Ajmal MK
Share
കൊവിഡ് ചികിത്സയ്ക്കിടെ ഓക്സിജന്‍ കിട്ടാതെ മരിച്ചവരുടെ ബന്ധുക്കളുമായും സോളിഗ ഗോത്ര സമുദായക്കാരുമായും രാഹുല്‍ ഗാന്ധി യാത്രക്കിടെ കൂടിക്കാഴ്ച നടത്തുന്നുണ്ട്. കര്‍ണാടകയില്‍ 21 ദിവസമാണു ഭാരത് ജോഡോ യാത്ര ചെലവഴിക്കുന്നത്
7/20
Photo Credit: Ajmal MK
Share
ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗങ്ങളിലൊന്നാണ് കര്‍ണാടക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭരണം നഷ്ടമായ കോണ്‍ഗ്രസ്, ജെ ഡി എസിനൊപ്പം ചേര്‍ന്ന് ഹ്രസകാലത്തേക്ക് സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു
8/20
Photo Credit: Ajmal MK
Share
ബി ജെ പിക്കും കാര്യമായ വേരോട്ടമുള്ള സംസ്ഥാനമാണ് കര്‍ണാടക. അടുത്ത തവണ ഇവിടെ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.
9/20
Photo Credit: Ajmal MK
Share
'ഒരുമിക്കുന്ന ചുവടുകള്‍ ഒന്നാകുന്ന രാജ്യം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കുന്നത്. 2024 ലെ പൊതുതിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുക എന്നതും യാത്രയുടെ ലക്ഷ്യമാണ്


Click it and Unblock the Notifications