Home / Photos
രജനീകാന്ത്, ധനുഷ്, വിജയ് സേതുപതി; വോട്ടവകാശം വിനിയോഗിച്ച് തമിഴകത്തിന്റെ താരങ്ങൾ, ചിത്രങ്ങൾ ഇതാ
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പുരോഗമിക്കുകയാണ്. വലിയ പ്രതീക്ഷകളോടെ മുന്നണികൾ തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഇപ്പോഴിതാ തമിഴ് സൂപ്പർ താരങ്ങളിൽ ചിലരൊക്കെ വോട്ട് രേഖപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കാൻ രജനീകാന്ത് ഉൾപ്പെടെ വൻ താരങ്ങൾ തന്നെ എത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Oneindia
Share
ചെന്നൈയിലെ പോളിങ് സ്റ്റേഷനിൽ എത്തിയാണ് സൂപ്പർതാരം രജനീകാന്ത് തന്റെ വോട്ട് രേഖപ്പെടുത്തിയത്. വെളുത്ത ടി-ഷർട്ട് ധരിച്ചെത്തിയ രജനി വോട്ടർമാർക്ക് ഇടയിൽ ശ്രദ്ധാകേന്ദ്രമായത് പെട്ടെന്നാണ്. നേരത്തെ രജനിയുടെ രാഷ്ട്രീയ പ്രവേശനം ഉൾപ്പെടെ പല ചർച്ചകൾക്കും വഴി തുറന്നെങ്കിലും അതിലൊന്നും പിന്നീട് നിർണായക തീരുമാനങ്ങൾ വന്നിരുന്നില്ല.
2/10
Photo Credit: Oneindia
Share
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി പതിവിലും നേരത്തെ എത്തിയാണ് സൂപ്പർതാരം ധനുഷ് വോട്ട് രേഖപ്പെടുത്തിയത്. അതിന് ശേഷം മഷി ഉണങ്ങിയ കൈകൾ ഉയർത്തി കാട്ടി ധനുഷ് ചിത്രത്തിന് പോസ് ചെയ്യുകയുമുണ്ടായി. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് വേളയിൽ തുടക്കത്തിൽ തന്നെ വോട്ട് ചെയ്യാനെത്തിയ താരങ്ങളിൽ ഒരാളായിരുന്നു ധനുഷ്.
3/10
Photo Credit: Oneindia
Share
തമിഴകത്തിന്റെ മക്കൾ സെൽവൻ എന്ന പേരിൽ അറിയപ്പെടുന്ന വിജയ് സേതുപതിയും രാവിലെ തന്നെ തന്റെ സമ്മതിദാന അവകാശം രേഖപ്പെടുത്താൻ പോളിങ് ബൂത്തിലെത്തി. സാധാരണ വേഷത്തിലാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്. നേരത്തെ തന്നെ ബിജെപി വിരുദ്ധ രാഷ്ട്രീയ നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായ വ്യക്തിയാണ് വിജയ് സേതുപതി.
4/10
Photo Credit: Oneindia
Share
തമിഴ് നടന്മാരിൽ ശ്രദ്ധേയനായ ശരത് കുമാർ കുടുംബവുമൊത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് സെൽഫി എടുത്തത്. ഭാര്യയായ രാധിക ശരത് കുമാറിനും മകൾ വരലക്ഷ്മി ശരത് കുമാറിനും ഒപ്പമായിരുന്നു അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ശേഷം മൂവരും ഒരുമിച്ചുള്ള ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
5/10
Photo Credit: Oneindia
Share
നടിയും ബിജെപി നേതാവുമായ ഖുശ്ബുവും വോട്ട് രേഖപ്പെടുത്താനെത്തി. കുടുംബത്തോടൊപ്പമാണ് അവർ ബൂത്തിലേക്ക് എത്തിയത്. ഭർത്താവായ നടനും സംവിധായകനുമായ സുന്ദർ സിയും ഖുശ്ബുവിനൊപ്പം ഉണ്ടായിരുന്നു. കൂടെ മക്കളും അനുഗമിക്കുന്നത് പുറത്തുവന്ന ചിത്രങ്ങളിൽ വ്യക്തമായിരുന്നു.
6/10
Photo Credit: Oneindia
Share
മുതിർന്ന നടൻ കാർത്തിക്കും വോട്ട് രേഖപ്പെടുത്തിയ താരങ്ങളിൽ ഉൾപ്പെടുന്നു. ഏറെക്കാലമായി സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുന്ന താരം സാധാരണയായി പൊതു പരിപാടികളിൽ ഒന്നും തന്നെ അധികം പ്രത്യക്ഷപ്പെടാറില്ല. എന്നാൽ ഇത്തവണ വോട്ട് രേഖപ്പെടുത്താൻ നേരത്തെ തന്നെ കാർത്തിക് എത്തി എന്നതാണ് ശ്രദ്ധേയം.
7/10
Photo Credit: Oneindia
Share
തമിഴ് സിനിമയിലെ പ്രമുഖ യുവതാരങ്ങളിൽ ഒരാളായ ഹാരിഷ് കല്യാൺ വോട്ട് രേഖപ്പെടുത്താൻ രാവിലെ തന്നെ ബൂത്തിലെത്തി. താരം വോട്ട് രേഖപ്പെടുത്താനായി ക്യൂവിൽ നിൽക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
8/10
Photo Credit: Oneindia
Share
പയ്യ ഉൾപ്പെടെ സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ലിംഗുസാമിയും വോട്ട് രേഖപ്പെടുത്താനെത്തി. തമിഴ് സിനിമയിലെ തന്നെ ഏറ്റവും പ്രമുഖ സംവിധായകരിൽ ഒരാളായ ലിംഗുസാമി ഒറ്റയ്ക്കാണ് വോട്ട് രേഖപ്പെടുത്തിയത്. ശേഷം മഷി പടർന്ന വിരൽ ഉയർത്തിക്കാട്ടി കൊണ്ട് അദ്ദേഹം പോസ് ചെയ്ത ചിത്രമാണ് ശ്രദ്ധ നേടുന്നത്.
9/10
Photo Credit: Oneindia
Share
തമിഴ് സിനിമയിലെ പ്രമുഖ ഹാസ്യ താരങ്ങളിൽ ഒരാളായ വയപുരിയും ആദ്യ മണിക്കൂറുകളിൽ വോട്ട് രേഖപ്പെടുത്തിയ താരങ്ങളിൽ ഉൾപ്പെടുന്നു. തന്റെ മകനൊപ്പമാണ് വയപുരി പൊതു തിരഞ്ഞെടുപ്പിനുള്ള വോട്ട് രേഖപ്പെടുത്തിയത്. ശേഷം ഇരുവരും ഒരുമിച്ച് കൈ വിരലുകൾ ഉയർത്തി പോസ് ചെയ്ത ചിത്രമാണ് ശ്രദ്ധ നേടുന്നത്.


Click it and Unblock the Notifications