Home / Photos
വല്ലാത്തൊരു പെനാല്‍റ്റിയായി പോയി അത്; യൂറോപ്പ ലീഗില്‍ യുനൈറ്റഡ് തോറ്റതല്ല തോല്‍പ്പിച്ചതാണ്
By Vaisakhan MK
real sociedad beats manchester united in a controversial penalty in europa league
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: https://www.instagram.com/manchesterunited/
Share
റയല്‍ സോസിഡാനോട് യൂറോപ്പ ലീഗില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് യുനൈറ്റഡ് പരാജയപ്പെട്ടത്. എന്നാല്‍ വിവാദമായ ഒരു പെനാല്‍ട്ടിയാണ് ടീമിന്റെ തോല്‍വിക്ക് കാരണമായിരിക്കുന്നത്
2/7
Photo Credit: https://www.instagram.com/manchesterunited/
Share
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വിജയ കുതിപ്പിന് താല്‍ക്കാലികമായി തിരിച്ചടി നേരിട്ടിരിക്കുകയാണ് യൂറോപ്പ ലീഗില്‍. അപ്രതീക്ഷിത തോല്‍വിയാണ് ടീം വഴങ്ങിയത്
3/7
Photo Credit: https://www.instagram.com/manchesterunited/
Share
മത്സരത്തില്‍ ഇരു ടീമുകളും എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. രണ്ട് ടീമുകളും കറുത്ത് ആംബാന്‍ഡുകള്‍ ധരിച്ചാണ് കളത്തില്‍ ഇറങ്ങിയത്. ഒരു മിനുട്ട് മൗനപ്രാര്‍ഥന അതിന് മുമ്പുണ്ടായിരുന്നു
4/7
Photo Credit: https://www.instagram.com/manchesterunited/
Share
രണ്ടാം പകുതിയിലാണ് വിവാദപരമായ പെനാല്‍ട്ടി വന്നത്. ഡേവിഡ് സില്‍വയുടെ ഷോട്ട് ലിസാന്‍ഡ്രോ മാര്‍ട്ടിനസ്സിന്റെ കാലില്‍ തട്ടി കൈയ്യില്‍ തട്ടിയതാണ് പെനാല്‍ട്ടിക്ക് കാരണം
5/7
Photo Credit: https://www.instagram.com/manchesterunited/
Share
അതേസമയം മനപ്പൂര്‍വം കൈ കൊണ്ട് തട്ടിയതല്ലായിരുന്നു സംഭവം. പക്ഷേ റഫറി ഓടിയെത്തി പെനാല്‍ട്ടി നല്‍കുകയായിരുന്നു. അത് മാത്രമല്ല മാര്‍ട്ടിനസ്സിന് മഞ്ഞക്കാര്‍ഡ് നല്‍കുകയും ചെയ്തു
6/7
Photo Credit: https://www.instagram.com/manchesterunited/
Share
യുനൈറ്റഡ് താരങ്ങളായ ബ്രൂണോ ഫെര്‍ണാണ്ടസും ഹാരി മഗ്വെയറും ശക്തമായി തന്നെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചു. വിഎആര്‍ പരിശോധിച്ചെങ്കിലും പെനാല്‍ട്ടി ശരിയായ തീരുമാനമാണെന്ന് വിധിക്കുകയായിരുന്നു.
7/7
Photo Credit: https://www.instagram.com/manchesterunited/
Share
ബ്രയാന്‍ മാര്‍ട്ടിനെസ്സാണ് സോസിഡാഡിന് വേണ്ടി കിക്കെടുത്തത്. ഗോള്‍ നേടുകയും ചെയ്തു. എറിക് ടെന്നിന് കീഴില്‍ തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ യുനൈറ്റഡ് വിജയിച്ച് നില്‍ക്കുന്നതിനിടെയാണ് യൂറോപ്പ ലീഗിലെ തോല്വിയെത്തിയത്


Click it and Unblock the Notifications