Home / Photos
Relationship Tips: വിവാഹമോചനം തെറ്റാണോ..? ബന്ധം വേര്‍പ്പെടുത്തുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഇവയാണ്
By Jithin TP
വിവാഹ മോചനം എന്നത് ഇന്നത്തെ കാലത്ത് കൂടുതലായി നടക്കുന്ന ഒന്നാണ്. എന്തൊക്കെയാണ് വിവാഹ മോചനത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ എന്ന് നോക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: pexels
Share
വിവാഹം പോലെ തന്നെ അത്രയും പ്രധാനപ്പെട്ടതാണ് വിവാഹ മോചനവും. ഇന്നത്തെ കാലത്തെ വിവാഹ മോചനം എന്നത് അസാധാരണമായ ഒന്നായി പലരും കാണുന്നില്ല.
2/11
Photo Credit: pexels
Share
രണ്ട് പേര് തമ്മിലുള്ള ബന്ധത്തില്‍ മുന്നോട്ട് പോകാന്‍ സാധിക്കാതെ വന്നാല്‍ അത് വിട്ടൊഴിയുക എന്നത് തന്നെയാണ് പ്രധാനം. വിവാഹ മോചനത്തിലേക്ക് നയിക്കുന്ന സര്‍വ സാധാരണമായ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
3/11
Photo Credit: pexels
Share
വിവാഹമോചനത്തിനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് വിശ്വാസവഞ്ചന. ഒരിക്കല്‍ ബന്ധത്തിലുള്ള വിശ്വാസം തകര്‍ന്നാല്‍, അത് നന്നാക്കാന്‍ ബുദ്ധിമുട്ടായിരിക്കും
4/11
Photo Credit: pexels
Share
ഏതൊരു ബന്ധത്തിനും പ്രധാനമാണ് മെച്ചപ്പെട്ട ആശയവിനിമയം. കാര്യങ്ങള്‍ പരസ്പരം മനസിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് തെറ്റിദ്ധാരണകളിലേക്കും ഒടുവില്‍ വിവാഹമോചനത്തിലേക്കും നയിക്കുന്നു.
5/11
Photo Credit: pexels
Share
പണം എത്രയൊക്കെ പ്രധാനമല്ല എന്ന് പറഞ്ഞാലും സാമ്പത്തിക പ്രശ്നങ്ങളും വിവാഹമോചനത്തിന്റെ കാരണമാണ്. പണം കൈകാര്യം ചെയ്യല്‍, കടം എന്നിവയെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ബന്ധങ്ങള്‍ക്ക് വിലങ്ങുതടിയായേക്കാം.
6/11
Photo Credit: pexels
Share
നിരന്തരമായ തര്‍ക്കങ്ങള്‍ കാലക്രമേണ ഒരു ബന്ധത്തെ ബാധിക്കും. ദമ്പതികള്‍ക്ക് അവരുടെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വരുമ്പോള്‍, വിവാഹമോചനത്തിലേക്ക് കടക്കും
7/11
Photo Credit: pexels
Share
ശാരീരികവും വൈകാരികവുമായ അടുപ്പം ഒരു ബന്ധത്തില്‍ പ്രധാനമാണ്. അത് കുറയുന്നത് ആത്യന്തികമായി വിവാഹമോചനത്തിലേക്ക് നയിക്കുന്നു.
8/11
Photo Credit: pexels
Share
ഒരേ ദിശയില്‍ സഞ്ചരിക്കാതെ രണ്ട് മനോഭാവത്തോടെയാണ് ജീവിക്കുന്നത് എങ്കില്‍ ആ ബന്ധവും അധികകാലം മുന്നോട്ട് പോകില്ല. പൊരുത്തപ്പെടുന്നില്ലെന്ന് അവര്‍ക്ക് തോന്നിയാല്‍ ബന്ധം വേര്‍പിരിയാം
9/11
Photo Credit: pexels
Share
പങ്കാളികള്‍ക്ക് ജീവിതത്തില്‍ വ്യത്യസ്ത മുന്‍ഗണനകള്‍ ഉണ്ടാകുന്നതും വിവാഹമോചനത്തിലേക്ക് നയിക്കാം. അത് ഒരു ബന്ധത്തില്‍ കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കും.


Click it and Unblock the Notifications