Home / Photos
rice water for hair: കഞ്ഞിവെള്ളം വെറുതെ കളയല്ലേ.. മുടിയിലേക്ക് ഒഴിച്ചു നോക്കു: താരന് പമ്പ കടക്കും, ഒട്ടേറെ നേട്ടങ്ങള്‍ വേറേയും
By Ajmal MK
നമ്മുടെയൊക്കെ വീടുകളില്‍ വെറുതെ ഒഴുക്കിക്കളയുന്ന കഞ്ഞിവെള്ളത്തിന് ആരോഗ്യ രംഗത്ത് ഒട്ടനവധി കാര്യങ്ങള്‍ ചെയ്യാനാകുമെന്ന കാര്യം പലർക്കും അറിവുള്ള കാര്യമായിരിക്കില്ല. അത്തരത്തില്‍ കഞ്ഞിവെള്ളം മുടിക്ക് നല്കുന്ന മേന്മകളെകുറിച്ചാണ് ഇവിടെ പറയുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
വളരെ കരുത്തുള്ള മുടിയാണ് നിങ്ങള്‍ ലക്ഷ്യമിടുന്നതെങ്കില്‍ കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി സ്ഥിരമായി കഴുകിയാല്‍ മതി. പൊടിയുടെ പൊട്ടലിലില്‍ നിന്നും ഇത് സംരക്ഷണം ഒരുക്കുന്നു.
2/8
Photo Credit: boldsky
Share
അരിയിലെ അമിനോ ആസിഡുകൾ മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നു. മുടിയെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന കാർബോഹൈഡ്രേറ്റായ ഇനോസിറ്റോളും ഇതിലുണ്ട്.
3/8
Photo Credit: boldsky
Share
കഞ്ഞി വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടിക്ക് തിളക്കവും പ്രസരിപ്പും നൽകാനുള്ള എളുപ്പവഴിയാണ്. വായുമലിനീകരണത്തില്‍ നിന്നടക്കം മുടിക്ക് സംരക്ഷണം നല്കാന് കഞ്ഞിവെള്ളം ഉപയോഗിക്കുന്നതിലൂടെ സാധിക്കും.
4/8
Photo Credit: boldsky
Share
കഞ്ഞിവെള്ളം അരി വെള്ളം മുടി മിനുസമാർന്നതായി നിലനിർത്തുന്നു. തിളക്കത്തിനോടൊപ്പം തന്നെ മുടിക്ക് നല്ല ബൗൺസ് നൽകുന്ന പ്രകൃതിദത്ത കണ്ടീഷണറുമാണ് കഞ്ഞിവെള്ളം
5/8
Photo Credit: boldsky
Share
മുടിയുടെ വളർച്ചയെ സഹായിക്കുന്നു എന്നതാണ് കഞ്ഞിവെള്ളം ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രധാനമായ മറ്റൊരു നേട്ടം. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വർദ്ധനവ് നിങ്ങൾക്ക് കാണാൻ കഴിയും.
6/8
Photo Credit: boldsky
Share
കഞ്ഞിവെള്ളം മുടിയെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നതിനാൽ മുടി ആരോഗ്യത്തോടെ നിലനിൽക്കും. കഞ്ഞിവെള്ളം മുടിക്ക് നൽകുന്ന പ്രോട്ടീനാണ് മുടി വേഗത്തിൽ വളരാൻ സഹായിക്കുന്നത്.
7/8
Photo Credit: boldsky
Share
പുളിപ്പിച്ച കഞ്ഞിവെള്ളം താരന് കാരണമാകുന്ന മലസീസിയ എന്ന ഫംഗസിന്റെ വളർച്ചയെ തടയുന്നു. അതുകൊണ്ട് തന്നെ കഞ്ഞിവെള്ളം ഉപയോഗിക്കുന്നത് താരൻ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കും.
8/8
Photo Credit: boldsky
Share
കഞ്ഞിവെള്ളം ശിരോചർമ്മത്തിനും മുടിക്കും ഒരു മോയ്സ്ചറൈസിംഗ് ഉത്തേജനം നൽകുന്നു. ആഴ്ചയിൽ ഒരുദിവസം കഞ്ഞിവെള്ളം ഉപയോഗിക്കുന്നത് താരനും അടരുകളും അകറ്റും.


Click it and Unblock the Notifications