Home / Photos
Richest actors: ഏഷ്യയിലെ ഏറ്റവും കോടീശ്വരന്മാരായ നടന്മാരില് നാലുപേരും ഇന്ത്യക്കാർ: അറിയുമോ ഈ പട്ടിക
By Ajmal MK
സമ്പത്തിന്റെ കാര്യത്തില്‍ വമ്പന്മാരായ നിരവധി ബോളിവുഡ് താരങ്ങളാണ് നമുക്കുള്ളത്. ഇവരില്‍ പലരും ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ സമ്പന്നരായ താരങ്ങളാണ്. ഇത്തരത്തില്‍ ഏഷ്യയിലെ ഏറ്റവും സമ്പരായ സിനിമാ താരങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: social media
Share
ഒരുപക്ഷേ അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട ആയോധന കല നടന്മാരിൽ ഒരാൾ ജാക്കി ചാൻ ആയിരിക്കും. 1954 ഏപ്രിൽ 7 ന് ബ്രിട്ടീഷ് ഹോങ്കോങ്ങിൽ ഫാങ് ഷിലോങ്ങ് എന്ന പേരിൽ ജനിച്ച ജാക്കി ചാൻ 1962 മുതൽ അഞ്ച് വയസ്സുള്ളപ്പോള്‍ ബാലതാരമായാണ് സിനിമാ ജീവിതം ആരംഭിച്ചത്. ഇന്ന് അദ്ദേഹത്തിന് 500 മില്യൺ ഡോളറിന്റെ ആസ്തിയുണ്ട്.
2/8
Photo Credit: social media
Share
ഷാരൂഖ് ഖാന്റെ സമ്പത്ത് 400-600 മില്യൺ യുഎസ് ഡോളറാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. ലണ്ടനിലെ 20 മില്യൺ പൗണ്ടിന്റെ അപ്പാർട്ട്മെന്റും ദുബായിലെ പാം ജുമൈറയിലെ വില്ലയും ഉൾപ്പെടെ ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്വത്തുക്കൾ ഖാന് സ്വന്തമായുണ്ട്.
3/8
Photo Credit: social media
Share
400 മില്യൺ ഡോളറാണ് അമിതാഭ് ബച്ചന്റെ ആകെ ആസ്തി. 80-കളിലും 90-കളിലും 20-കളിലും ബോളിവുഡ് ഭരിച്ച അദ്ദേഹം ഇപ്പോഴും പ്രധാന താരമാണ്. വർഷങ്ങളായി "കൗൺ ബനേഗാ ക്രോർപതി" എന്ന പരിപാടിയും അദ്ദേഹം നടത്തുന്നുണ്ട്.
4/8
Photo Credit: social media
Share
സൽമാൻ ഖാന്റെ ആകെ ആസ്തി 315 മില്യൺ ഡോളറാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. അതായത് ഇന്ത്യന്‍ കറൻസിയിൽ ഏകദേശം 2550 കോടി രൂപ.
5/8
Photo Credit: social media
Share
അയോധനകലയിലൂടെ സിനിമയില്‍ എത്തിയ മറ്റൊരു വ്യക്തിയാണ് ജെറ്റ്ലി. ചൈനയില്‍ നിന്നുള്ള ഇദ്ദേഹം നിരവധി ഹോളിവുഡ് സിനിമകളില്‍ അഭിനയിച്ചു. 250 മില്യണാണ് ഇന്ന് ജെറ്റ്ലിയൂടെ ആസ്തി.
6/8
Photo Credit: social media
Share
2000-ലെ വുക്സിയ സിനിമയായ ക്രൗച്ചിംഗ് ടൈഗർ, ഹിഡൻ ഡ്രാഗൺ എന്നിവയിലൂടെ പ്രശസ്തനായ നടനാണ് ചൗ യുൻ-ഫാറ്റ്. എന്നാല്‍ 1980-കൾ മുതല്‍ ടെലിവിഷന്‍ രംഗത്ത് സജീവമാണ് താരം. 170 മില്യണാണ് ഇദ്ദേഹത്തിന്റെ ആസ്തി
7/8
Photo Credit: social media
Share
2020-ൽ, 118 മില്യൺ ഡോളറായിരുന്നു അക്ഷയ്കുമാറിന്റെ ആസ്തി. എന്നാല്‍ 2021 ല്‍ ഇത് 13 ശതമാനം ഉയർന്ന് 139 മില്യണ്‍ ഡോളറായി.
8/8
Photo Credit: social media
Share
റിപ്പബ്ലിക് ഓഫ് ചൈന (ROC) ആയി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട തായ്വാനിലെ തായ്പേയിൽ ജനിച്ച ജെയ് ചൗ ഗായകൻ, ഗാനരചയിതാവ്, റാപ്പർ, നടൻ, ടെലിവിഷൻ അവതാരകന് എന്നീ നിലകളിൽ അവിശ്വസനീയമായ വിജയം കണ്ടെത്തിയ താരമാണ്. ഒരു സംഗീത കലാകാരനായ ഇദ്ദേഹത്തിന്റെ 30 ദശലക്ഷത്തിലധികം റെക്കോർഡുകൾ വിറ്റു പോയിട്ടുണ്ട്. 95 മില്യണാണ് ഇദ്ദേഹത്തിന്റെ ആസ്തി.


Click it and Unblock the Notifications