Home / Photos
റിഷഭ് പന്ത് ലോകകപ്പ് ടീമിലുണ്ടാകണം, ഇതൊന്നും കാണാതിരിക്കരുത്
By Jithin TP
പരിക്കേറ്റ് 14 മാസത്തോളം ഗ്രൗണ്ടിന് പുറത്തായിരുന്നെങ്കിലും റിഷഭ് പന്തിന്റെ ഫോമിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല എന്നാണ് ഈ ഐപിഎല്‍ തെളിയിക്കുന്നത്. ഒറ്റക്കൈയന്‍ സിക്സും സ്റ്റംപ് മൈക്കിന് പിന്നിലെ പ്രകോപനവുമൊക്കെയായി റിഷഭ് പന്ത് തന്റെ സ്വതസിദ്ധമായ ശൈലിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇത് താരത്തിന്റെ ടി20 ലോകകപ്പ് ടീമില്‍ ഇടംനേടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
റിഷഭ് പന്ത് ലോകകപ്പ് ടീമിലുണ്ടാകുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നാണ് മുന്‍ ഓസീസ് താരം മൈക്കല്‍ ക്ലാര്‍ക്കിന്റെ അഭിപ്രായം. തന്റെ കഠിനാധ്വാനത്തിന് അദ്ദേഹം വളരെയധികം അഭിനന്ദനം അര്‍ഹിക്കുന്നു എന്നും ബാറ്റിംഗും കീപ്പിംഗും താരം പരിക്കിന് ശേഷവും തുടരുന്നത് കാണുന്നതില്‍ സന്തോഷമുണ്ട് എന്നുമാണ് മൈക്കല്‍ ക്ലാര്‍ക്ക് പറയുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: PTI
Share
ഐപിഎല്‍ ആവേശം കഴിഞ്ഞാല്‍ ടി20 ലോകകപ്പിന്റെ ആരവങ്ങളിലേക്ക് ക്രിക്കറ്റ് ലോകം കടക്കും. ഐപിഎല്ലിലെ പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുക. വലിയ അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റിരുന്ന റിഷഭ് പന്തിന്റെ തിരിച്ചുവരവിനാണ് ഈ ഐപിഎല്‍ സാക്ഷ്യം വഹിക്കുന്നത്.
2/8
Photo Credit: PTI
Share
14 മാസത്തെ വിശ്രമത്തിന് ശേഷമാണ് റിഷഭ് പന്ത് ഐപിഎല്ലിലൂടെ തിരിച്ചെത്തിയിരിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ റിഷഭ് പന്ത്. ഈ സീസണില്‍ പ്രശംസനീയമായ പ്രകടനത്തിലൂടെ ആരാധകരുടെയും വിമര്‍ശകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് താരം.
3/8
Photo Credit: PTI
Share
ഇതോടെ ഈ വര്‍ഷം ജൂണില്‍ അമേരിക്കയും കരീബിയും ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ റിഷഭ് പന്ത് ഉള്‍പ്പെടാനാണ് സാധ്യത. ടി20കളിലെ താരത്തിന്റെ മികച്ച ട്രാക്ക് റെക്കോഡ് തന്നെയാണ് ഇതിന് കാരണം. ഇതുവരെ ഐപിഎല്ലിലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 153 റണ്‍സാണ് പന്ത് നേടിയത്.
4/8
Photo Credit: PTI
Share
18, 28, 51, 55, 1 എന്നിങ്ങനെയാണ് ഐപിഎല്ലില്‍ പന്തിന്റെ ഇതുവരെയുള്ള സ്കോറുകള്‍. 103 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 2991 റണ്‍സാണ് പന്തിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും 17 അര്‍ധ സെഞ്ച്വറിയും ഐപിഎല്ലില്‍ താരത്തിന് സ്വന്തമായുണ്ട്.
5/8
Photo Credit: PTI
Share
66 ടി 20കളില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ച്വറികളോട് 987 റണ്‍സും 30 ഏകദിനങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും റിഷഭ് പന്ത് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ അടുത്തിടെ ഇന്ത്യ നേടിയ മികച്ച വിജയങ്ങളില്‍ പലതും പന്തിന്റെ ബാറ്റിംഗ് മികവ് കൊണ്ടായിരുന്നു. 33 ടെസ്റ്റില്‍ നിന്ന് 2271 റണ്‍സ് നേടിയ പന്തിന്റെ അക്കൗണ്ടില്‍ അഞ്ച് സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും ഉണ്ട്.
6/8
Photo Credit: PTI
Share
ഒറ്റക്കൈ സിക്സാണ് റിഷഭ് പന്തിന്റെ ബാറ്റിംഗിന്റെ മുഖമുദ്ര. പരിക്കിന് ശേഷം തിരിച്ചുവന്നപ്പോഴും തന്റെ ട്രേഡ് മാര്‍ക്ക് ഷോട്ട് കളിക്കാന്‍ താരം ശ്രമിച്ചിരുന്നു. മഹേന്ദ്ര സിംഗ് ധോണി വിരമിച്ചതിന് ശേഷം ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പര്‍ പദവി പന്തില്‍ ഭദ്രമായിരുന്നു.
7/8
Photo Credit: PTI
Share
അതേസമയം ടി 20 ലോകകപ്പിലേക്കുള്ള റിഷഭ് പന്തിന്റെ വഴി അത്ര എളുപ്പമല്ല. വിക്കറ്റ് കീപ്പര്‍മാരുടെ നീണ്ടനിരയാണ് ഇന്ത്യന്‍ ടീമില്‍ നിലവിലുള്ളത്. ഐപിഎല്‍ ആണ് ടീം സെലക്ഷന് മാനദണ്ഡമാക്കുന്നതെങ്കില്‍ മലയാളി താരം സഞ്ജു സാംസണാണ് മുന്‍നിരയില്‍.
8/8
Photo Credit: PTI
Share
കൂടാതെ കെ എല്‍ രാഹുല്‍, ഇഷാന് കിഷന്, ധ്രുവ് ജുറല്‍, ജിതേഷ് ശര്‍മ എന്നിവരുള്‍പ്പടെ വലിയ നിര റിഷഭ് പന്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കെഎല്‍ രാഹുല്‍ വിക്കറ്റ് കീപ്പറായിട്ടല്ലെങ്കിലും ബാറ്റ്സ്മാനായെങ്കിലും ടീമിലിടം നേടിയേക്കും. ഐപിഎല്ലിനൊപ്പം അനുഭവസമ്പത്തും വൈദഗ്ധ്യവും കണക്കിലെടുത്താല്‍ പന്തിന് തന്നെയായിരിക്കും നറുക്ക് വീഴുക


Click it and Unblock the Notifications