Skin: ചര്‍മം ബോളിവുഡ് നടിമാരെ പോലെ തിളക്കമുള്ളതാക്കണോ? ഈ 6 കാര്യങ്ങള്‍ ദിവസവും മുടക്കരുത്
ശൈത്യകാലം ഇന്ത്യയില്‍ ആരംഭിച്ച് കഴിഞ്ഞു. നമ്മുടെ ചര്‍മത്തെ ഏറ്റവും ബുദ്ധിമുട്ടുന്ന സമയമാണിത്. എന്നാല്‍ നടിമാരെ പോലെ നമ്മുടെ ചര്‍മം തിളങ്ങിയാലോ? അതിന് ഇക്കാര്യങ്ങള്‍ സ്ഥിരമായി ഉപയോഗിക്കണം. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം
By Vaisakhan MK
| Published: Wednesday, November 23, 2022, 02:29 [IST]

1/6
നമ്മുടെ സ്വന്തം കറമൂസ അഥവാ പപ്പായ കൊളാജന്‍ ഉല്‍പ്പാദം വര്‍ധിപ്പിക്കുന്ന പഴവര്‍ഗമാണ്. വിറ്റാമിന്‍ എ, സി, ഇ എന്നിവയും ധാരാളമായി പപ്പായയിലുണ്ട്. ഏത് പ്രതികൂല കാലാവസ്ഥയോടും പിടിച്ച് നില്ക്കാന് ഇവ സഹായിക്കും.
Courtesy: boldsky.com

2/6
നമ്മുടെ നാടന്‍ വാഴപ്പഴം അതുപോലെ ചര്‍മ സംരക്ഷണത്തിന് നല്ലതാണ്. പൊട്ടാസ്യത്തിന്റെ കലവറയാണ് വാഴപ്പഴം. വൈറ്റമിന്‍ സി, ഇ എന്നിവയുടെ വലിയ സാന്നിധ്യം വാഴപ്പഴത്തിലുണ്ട്. ചര്‍മത്തെ ഇത് തിളക്കമേറിയതാക്കും. ചര്‍മം വരണ്ടുണങ്ങുന്നതും ഇല്ലാതാവും
Courtesy: boldsky.com

3/6
കിവി പഴം ശരീരത്തിലെ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരമുണ്ടാക്കും. ചര്‍മത്തെ ക്ലീനാക്കി മാറ്റും. അതിലൂടെ മുഖത്തെ പാടുകളും മുഖക്കുരുവും ഇല്ലാതാവും. വൈറ്റമിന്‍ സിയുടെയും ഇയുടെയും കേന്ദ്രമാണ് കിവി
Courtesy: boldsky.com

4/6
ഓറഞ്ച് അതുപോലെ വൈറ്റമിന്‍ സിയുടെ കേന്ദ്രമാണ്. മഞ്ഞുകാലത്ത് ഏറ്റവും നല്ല പഴമാണ് ഓറഞ്ച്. സെന്‍സിറ്റീവ് ചര്‍മത്തിനും ഏറ്റവും നല്ലത് ഓറഞ്ചാണ്. കാല്‍ഷ്യം, പൊട്ടാസ്യം, മഗനീഷ്യം, എന്നിവയുടെ സാന്നിധ്യം ചര്‍മത്തെ യുവത്വമുള്ളതാക്കി മാറ്റും.
Courtesy: boldsky.com

5/6
പൈനാപ്പിളിനെ പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ. വിറ്റാമിന്‍ സിയും ബ്രോമലെയിനും കൊണ്ട് സമ്പുഷ്ടമാണ് പൈനാപ്പിള്‍. മഞ്ഞുകാലത്ത് നമ്മുടെ ചര്‍മത്തെ അവ സംരക്ഷിക്കും. ശരീരത്തെ ചൂടുള്ളതാക്കി നിര്‍ത്താനും, എണ്ണമയമേറിയതാക്കാനും ഇവയ്ക്ക് സാധിക്കും. മുഖക്കുരു, മുഖത്തെ പാടുകള്‍ എന്നിവയ്ക്കെല്ലാം ഇവ അത്യുത്തമമാണ്.
Courtesy: boldsky.com

6/6
മാതളനാരങ്ങ നമ്മുടെ ഡയറ്റില്‍ സ്ഥിരമായി ഉള്‍പ്പെടുത്തണം. നമ്മുടെ ചര്‍മത്തിന് പ്രായമേറുന്നതിന്റെ വേഗത കുറയ്ക്കാന്‍ മാതളനാരങ്ങയ്ക്ക് സാധിക്കും. മാതളത്തിന്റെ ജ്യൂസ് നമ്മുടെ ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനും ലോലമാക്കാനും സഹായിക്കും
Courtesy: boldsky.com