bredcrumb

ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!

By Vaisakhan MK
| Published: Sunday, December 4, 2022, 03:41 [IST]
ചര്‍മം വേഗത്തില്‍ ചുളിവുകള്‍ വരുന്നത് സ്ഥിരമായി കണ്ടുവരുന്ന കാര്യമാണ്. പ്രായം കുറവാണെങ്കിലും നമ്മുടെ ചര്‍മം കണ്ടാല്‍ വയസ്സായത് പോലെ തോന്നുകയും ചെയ്യും. ഇത് ചര്‍മത്തെ നമ്മള്‍ വേണ്ട രീതിയില്‍ കെയര്‍ ചെയ്യാത്തത് കൊണ്ടാണ്. ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ അത് പരിഹരിക്കാം
ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!
1/7
നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ചര്‍മത്തെ സുന്ദരമാക്കി നിലനിര്‍ത്താം. വളരെ യുവത്വം നിറഞ്ഞ ചര്‍മകാന്തിയും ഇതിലൂടെ ലഭിക്കും
ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!
2/7
കാരോടിനോയ്ഡ്‌സ് അടങ്ങിയ ഭക്ഷണം ശരീരത്തിന് ആവശ്യമാണ്. ഇത് വിറ്റമിന്‍ എ രൂപപ്പെടുത്തുന്നതിന് ആവശ്യമാണ്. മധുരക്കിഴങ്ങ്, കാരറ്റ്, ചുവന്ന കുരുമുളക്, മാങ്ങ, പപ്പായ എന്നിവയില്‍ ഇവ അടങ്ങിയിട്ടുണ്ട്
ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!
3/7
ലൈക്കോപ്പീന്‍ ചുവന്ന പച്ചക്കറികളിലും പഴങ്ങളിലും അടങ്ങിയതാണ്. തക്കാളികള്‍ ഇവ കണ്ടുവരുന്നു. നിര്‍ബന്ധമായും ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കൊളാജന്‍ ഉല്‍പ്പാദനത്തിന് വേണ്ടി വിറ്റാമിന്‍ സിയും ഇതിലുണ്ട്. മുറിവുകള്‍ പെട്ടെന്ന് ഭേദമാകാനും ലൈക്കോപ്പീന്‍ സഹായിക്കും
ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!
4/7
വിറ്റാമിന്‍ ബി3 അടങ്ങിയ ഭക്ഷണവും ശീലമാക്കുക. ചര്‍മത്തിന് പ്രായമേറുന്നതും, വരണ്ടുണങ്ങുന്നതും, സൂര്യാതപമേറ്റ് ചര്‍മത്തിന് പ്രശ്‌നങ്ങളുണ്ടാവുന്നതും ഇതിലൂടെ പരിഹരിക്കാം. വെളുത്തുള്ളി, ഉള്ളി, ശതാവരിച്ചെടി, ബാര്‍ലി, ഓട്‌സ്, വാഴപ്പഴം എന്നിവയെല്ലാം വിറ്റാമിന്‍ ബി3യെ വര്‍ധിപ്പിക്കാന്‍ സഹായിക്കും
ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!
5/7
വിറ്റാമിന്‍ ഡി ചര്‍മത്തെ ചെറുപ്പമാക്കാന്‍ സഹായിക്കും. ചര്‍മ കോശങ്ങളെ വളരാനും സഹായിക്കും. ഓയ്‌ലി മത്സ്യങ്ങളായ, മത്തി, സാല്‍മണ്‍, അയല എന്നിവയിലെല്ലാം വിറ്റാമിന്‍ ഡിയുണ്ട്. ബീഫ് പോലുള്ള റെഡ് മീറ്റിലും മുട്ടയിലും വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്.
ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!
6/7
വിറ്റാമിന്‍ സിയും അതുപോലെ ശരീരത്തിലെത്തണം. സിട്രസ് പഴങ്ങള്‍, കറുത്ത ഉണക്കമുന്തിരി, പേരയ്ക്ക്, കിവി, ബ്രോക്കോളി എന്നിവയെല്ലാം വിറ്റാമിന്‍ സിയിനാല്‍ സമ്പന്നമാണ്.
ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!
7/7
വിറ്റാമിന്‍ ഇ വളരെ പ്രധാനപ്പെട്ട കാര്യമാണ്. ചര്‍മത്തെ ക്ലീനാക്കുകയും, തിളക്കമേറിയതായും മാറ്റും. സൂര്യകാന്തിയും വിത്തുകള്‍, വെജറ്റബിള്‍ ഓയിലുകള്‍, ബദാം, വെണ്ണപഴം, സാല്‍മണ്‍ എന്നിവയില്‍ എല്ലാം വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X