Home / Photos
Skin Care-മുഖക്കുരുവൊക്കെ എളുപ്പത്തിൽ കളയാം; പേര ഇല ഉപയോഗിക്കാം, ഇങ്ങനെ
By Rakhi
നമ്മുടെ വീടുകളിലും നാട്ടിലും ഏറെ സുലഭമായിട്ടുള്ള പഴങ്ങളിൽ ഒന്നാണ് പേരക്ക. എന്നാൽ പേരക്ക എന്ന പഴത്തിനപ്പുറം ഇവയുടെ ഇലയുടേത് ഉൾപ്പെടെയുള്ള ഔഷധഗുണങ്ങൾ ആരും ഉപയോഗപ്പെടുത്താറില്ല. പ്രത്യേകിച്ച് ചർമ്മ സംരക്ഷണത്തിന്. ഒന്ന് പരിശോധിക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
പേരക്ക മാത്രമല്ല, അതിന്റെ ഇലയ്ക്കും ഒരുപാട് ഗുണങ്ങൾ ഉണ്ട്. മുഖക്കുരു, പാടുകൾ, ചര്‍മ്മത്തിലെ നിറവ്യത്യാസം, തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം പേരയ്ക്കയുടെ ഇലയിലുണ്ട്.
2/8
Photo Credit: boldsky
Share
ഇലയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യവും ഫോളിക് ആസിഡും ആണ് ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്നത്. ചർമ്മത്തിലെ ഗുരുതരമല്ലാത്ത, സാധാരണ പ്രശ്നങ്ങൾക്ക് പേരയില ഉപയോഗിച്ചുള്ള പേസ്റ്റ് വളരെ ഫലപ്രദമാണ്.
3/8
Photo Credit: boldsky
Share
ആന്റിബാക്ടീരിയല്‍ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങൾ ധാരാളമായി പേരിയിലയിൽ അടങ്ങിയിരിക്കുന്നു. ഇത് മുഖത്തെ തിളക്കമുള്ളതാക്കാൻ സഹായിക്കുന്നു.
4/8
Photo Credit: boldsky
Share
ഐസോഫ്ലവനോയിഡുകൾ, ഗാലിക് ആസിഡ്, അസ്കോർബിക് ആസിഡ്, കരോട്ടിനോയിഡുകൾ തുടങ്ങിയ ഘടകങ്ങൾ പേരക്കയിൽ ഉണ്ട്. ഇവ പേരക്കയിൽ ആന്റിമൈക്രോബയൽ പ്രവർത്തനം നടത്താൻ സഹായിക്കും.
5/8
Photo Credit: boldsky
Share
ഇത് ചർമ്മത്തിലെ അണുബാധകളെയും വീക്കങ്ങളെയും ചെറുക്കാൻ സഹായിക്കുന്നു. ആന്റിഓക്സിഡന്റുകൾ ചർമ്മത്തിലെ കേടുപാടുകൾ പരിഹരിക്കുന്നു.
6/8
Photo Credit: boldsky
Share
തയ്യാറാക്കുന്ന വിധം: ഏതാനും തുള്ളി വെള്ളം ചേർത്ത് ഇളം പേരയില നല്ല പോലെ പേസ്റ്റാക്കി എടുക്കാം. ചെറുചൂടുള്ള വെള്ളവും വീര്യം കുറഞ്ഞ ഒരു ക്ലെൻസറും ഉപയോഗിച്ച് ആദ്യം മുഖം കഴുകാം.അല്ലെങ്കിൽ മുഖം 5 മിനിറ്റ് ആവി കൊള്ളാം.
7/8
Photo Credit: boldsky
Share
ഫ്രഷ് പേസ്റ്റ് മുഖത്ത് തുല്യമായി പുരട്ടുക.
പൂർണമായും ഉണങ്ങുന്നതിന് തൊട്ടുമുമ്പ്, തണുത്ത വെള്ളത്തിൽ കഴുകുക.ആഴ്ചയിൽ 2-3 തവണ ഒരു മാസത്തേക്ക് ഇത് ചെയ്യുന്ന മികച്ച ഫലം ചെയ്യും.
8/8
Photo Credit: boldsky
Share
പേര ഇല ഇട്ട് തിളപ്പിച്ച് വെള്ളം കുുടിക്കുന്നതും ചർമ്മത്തിന് ഉത്തമമാണ്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.


Click it and Unblock the Notifications